നാസ പറയുന്ന ഏഴ് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയത് 7 വയസ്സുള്ള ബ്രസീലിയൻ പെൺകുട്ടി

|

വെറും ഏഴ് വയസ് മാത്രം ഒരു ബ്രസീലിയൻ പെൺകുട്ടി അടുത്തിടെ കണ്ടെത്തിയത് ഏഴ് ഛിന്നഗ്രഹങ്ങളെയാണ്. അസ്ട്രോണമിയോട് അതിയായ താത്പര്യം പുലർത്തുന്ന ഈ ഛിന്നഗ്രഹങ്ങളെ തിരിച്ചറിഞ്ഞ നിക്കോൾ ഒലിവിയേര എന്ന പേരുള്ള പെൺകുട്ടി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞയായി തിരഞ്ഞെടുക്കപ്പെട്ടു. നിക്കോളിന് വെറും രണ്ട് വയസ്സുള്ളപ്പോഴാണ് ബഹിരാകാശത്തോടും ജ്യോതിശാസ്ത്രത്തോടുമുള്ള താൽപര്യം തുടങ്ങിയത്. റിപ്പോർട്ടുകൾ പ്രകാരം, ഈ കൊച്ചു പെൺകുട്ടി 'അസ്റ്റീറോയ്ഡ് ഹണ്ട്' എന്ന സിറ്റിസൺ ശാസ്ത്ര പരിപാടിയിൽ പങ്കെടുത്തു. ശാസ്ത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നിക്കോൾ ഒലിവിയേര എന്ന കൊച്ചു ശാസ്ത്രജ്ഞയുടെ വിശേഷങ്ങൾ നമുക്ക് ഇവിടെ വായിക്കാം.

 

നാസ പറയുന്ന ഏഴ് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയത് 7 വയസ്സുള്ള ബ്രസീലിയൻ പെൺകുട്ടി

'ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെർച്ച് കൊളാബോറേഷനുമായി ചേർന്നാണ് ഇത് സംഘടിപ്പിച്ചത്, അതിൽ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) എന്ന സ്പേസ് ഏജൻസിയും ഉൾപ്പെടുന്നു. നിക്കോളിൻറെ പങ്കാളിത്തം ഏഴ് ഛിന്നഗ്രഹങ്ങൾ കണ്ടെത്തുന്നതിൽ നാസയെ സഹായിച്ചു. കഴിഞ്ഞ മാസം, ബ്രസീലിയൻ സയൻസ്, ടെക്നോളജി, ഇന്നൊവേഷൻ മന്ത്രാലയം അസ്ട്രോണമിയും എയറോനോട്ടിക്സും സംബന്ധിച്ച ഒന്നാം അന്താരാഷ്ട്ര സെമിനാറിൽ ഒരു പ്രഭാഷണം നടത്താൻ നിക്കോളിന് ക്ഷണം ലഭിക്കുകയുണ്ടായി. മന്ത്രാലയം തന്നെയാണ് ഇത് നടത്തിയത്.

ഫ്ലിപ്പ്കാർട്ടിൽ മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് 60 ശതമാനം വരെ വിലക്കിഴിവ്ഫ്ലിപ്പ്കാർട്ടിൽ മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് 60 ശതമാനം വരെ വിലക്കിഴിവ്

നാസ പറയുന്ന ഏഴ് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയത് 7 വയസ്സുള്ള ബ്രസീലിയൻ പെൺകുട്ടി
 

ഈ ചെറിയ പ്രായത്തിൽ തന്നെ ഒലിവേര സ്വന്തം പട്ടണത്തിലെ സ്കൂളുകളിൽ പ്രഭാഷണങ്ങൾ നടത്തി വരുന്നുണ്ട്. അലാഗോസ് ആസ്ട്രോണമിക്കൽ സ്റ്റഡീസ് സെന്റർ, സെൻട്രോ ഡി എസ്റ്റുഡോസ് ആസ്ട്രോണാമിക്കോ ഡി അലാഗോസ് (CEAAL) യിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഒലിവേര എന്ന് അറിഞ്ഞതിന് ശേഷം ബ്രസീലിയൻ മന്ത്രാലയം ഈ പെൺകുട്ടിയെ ക്ഷണിക്കുകയുണ്ടായി. ഒലിവേരയ്ക്ക് വെറും രണ്ട് വയസ്സുള്ളപ്പോൾ അമ്മയോട് ഒരു നക്ഷത്രം വാങ്ങികൊടുക്കുവാൻ ആവശ്യപ്പെടുകയും ഒരു കളിപ്പാട്ട നക്ഷത്രം അവൾക്ക് വാങ്ങികൊടുക്കുകയും ചെയ്യ്തു. ആറാമത്തെ വയസ്സിൽ സിയാൽ നടത്തുന്ന കോഴ്‌സിൽ ഒലിവേര പങ്കെടുത്തിരുന്നു. ഒലിവേരയ്ക്ക് ബഹിരാകാശത്തോടും അതുമായി ബന്ധപ്പെട്ട ശാസ്ത്ര ശാഖയോടുമായി കൂടുതൽ താത്പര്യമുണ്ടെന്ന് മാതാപിതാക്കൾക്ക് വ്യക്തമായി. തുടർന്ന്, ഒലിവേരയെ ഇതിലേക്ക് കൈപിടിച്ച് ഉയർത്തുവാനും അവർ വളരെയധികം പരിശ്രമിച്ചു.

ടോക്കിയോ ഒളിമ്പിക്സിൽ ചിത്രങ്ങൾ പകർത്താൻ നിക്കോണിന്റെ വമ്പൻ ക്യാമറ ശേഖരംടോക്കിയോ ഒളിമ്പിക്സിൽ ചിത്രങ്ങൾ പകർത്താൻ നിക്കോണിന്റെ വമ്പൻ ക്യാമറ ശേഖരം

നാസ പറയുന്ന ഏഴ് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയത് 7 വയസ്സുള്ള ബ്രസീലിയൻ പെൺകുട്ടി

മാതാപിതാക്കൾ നൽകിയ വിവരങ്ങൾ അനുസരിച്ച്, ഒലിവേര എല്ലാ ക്ലാസുകളിലും പങ്കെടുക്കുകയും പിന്നീട് പരീക്ഷ എഴുതുകയും ചെയ്തു. അപൂർവ നേട്ടം കൈവരിച്ചുകൊണ്ട് ഈ പെൺകുട്ടി പരീക്ഷയിൽ ഉന്നത വിജയം നേടുകയും ചെയ്യ്തു. കോവിഡ് പകർച്ചവ്യാധികൾക്കിടയിൽ ഈ യുവശാസ്ത്രജ്ഞ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ നിർമ്മിക്കുകയും ചെയ്യ്തു. അവിടെ ഒലിവേര മറ്റ് മൂന്ന് ജ്യോതിശാസ്ത്ര സുഹൃത്തുക്കളുമായി ഛിന്നഗ്രഹങ്ങളെയും അതിൻറെ മറ്റുള്ള കാര്യങ്ങളെ കുറിച്ച് കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യ്തു. കൂടുതൽ കുട്ടികളെ ഈ ശാസ്ത്രലോകത്തേക്ക് അടുപ്പിക്കാൻ ഒലിവേര എന്ന പെൺകുട്ടിയുടെ ഈ കാൽവയ്പ്പ് ഒരു പാഠമായിരിക്കുമെന്നുള്ളത് തീർച്ചയാണ്. ഒലിവേര എന്ന ഈ പെൺകുട്ടിയുടെ കൂടുതൽ നേട്ടങ്ങൾ അധികം വൈകാതെ തന്നെ ശാസ്ത്രലോകത്തിന് ലഭിക്കുമെന്ന് തന്നെ നമുക്ക് അനുമാനിക്കാം. ഈ കൊച്ചുപ്രതിഭയെ നമുക്ക് വാനോളം പ്രശംസിക്കാം.

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്‌സ് സെയിൽ 2,199 രൂപ വിലയിൽ ബോട്ട് സ്റ്റോം സ്മാർട്ട് വാച്ച് വിൽക്കുന്നുഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്‌സ് സെയിൽ 2,199 രൂപ വിലയിൽ ബോട്ട് സ്റ്റോം സ്മാർട്ട് വാച്ച് വിൽക്കുന്നു

Best Mobiles in India

English summary
The young girl took part in the citizen science program "Asteroid Hunt." The International Astronomical Search Collaboration, which includes the National Aeronautics and Space Administration, was in charge of it (NASA).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X