Home
News

വെറും 90 മിനിറ്റിൽ ന്യൂയോർക്ക്- ലണ്ടൻ യാത്ര; സൂപ്പർസോണിക് യാത്രാ വിമാനങ്ങൾക്ക് ചുക്കാൻ പിടിച്ച് നാസ!

രാജ്യാന്തര തലത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് അ‌മേരിക്കയുടെ നാസ ( National Aeronautics and Space Administration). ബഹിരാകാശ സ്ഥാപനം എന്ന നിലയിൽ ആണ് പ്രവർത്തിക്കുന്നത് എങ്കിലും, ഇന്ന് മനുഷ്യരുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന നിരവധി ഡി​വൈസുകൾ നാസയുടെ കണ്ടുപിടുത്തങ്ങളിൽനിന്ന് ഉണ്ടായിട്ടുള്ളവയാണ്.

ആത്യന്തികമായി ഒരു ബഹിരാകാശ ഗവേഷണ സ്ഥാപനമാണെങ്കിലും, ശാസ്ത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സ്ഥാപനം എന്ന നിലയിൽ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരുപാട് പ്രോജക്ടുകൾക്ക് നാസ നേതൃത്വം നൽകിയിട്ടുണ്ട്. ഇപ്പോൾ മനുഷ്യന്റെ ​ദൈനംദിന യാത്രാ ശീലങ്ങളെ പൊളിച്ചെഴുതാൻ ശേഷിയുള്ള ഒരു പ്രോജക്ടിന്റെ പിന്നാലെയാണ് നാസ.

സൂപ്പർസോണിക് യാത്രാ വിമാനങ്ങൾക്ക് ചുക്കാൻ പിടിച്ച് നാസ!

''ന്യൂയോർക്കിൽനിന്ന് ലണ്ടനിലേക്ക് വെറും 90 മിനിറ്റുകൊണ്ട് ​ഫ്ലൈറ്റിൽ എത്തുക'', ഇന്നത്തെ സാഹചര്യത്തിൽ ​ഇതൊരു വിദൂര സ്വപ്നം മാത്രമാകാം. എന്നാൽ, ഈ വിദൂര സ്വപ്നത്തെ ​കൈപ്പിടിയിൽ ഒതുക്കാനുള്ള ഒരു പരിശ്രമത്തിലാണ് ഇപ്പോൾ നാസ. ഈ സ്വപ്നം യാഥാർഥ്യമാകണമെങ്കിൽ നിലവിൽ സഞ്ചരിക്കുന്നതിനെക്കാൾ നാലിരട്ടി വേഗത്തിൽ ​ഫ്ലൈറ്റ് പറക്കേണ്ടതുണ്ട്. അ‌ത് എങ്ങനെ സാധ്യമാക്കാം എന്നാണ് നാസ പര്യവേക്ഷണം ചെയ്യുന്നത്.

നിലവിൽ വാണിജ്യ യാത്രാ വിമാനങ്ങൾക്ക് അ‌റ്റ്ലാന്റിക് കടന്ന് ന്യൂയോർക്കിൽ നിന്ന് ലണ്ടനിലെത്താൻ ഏകദേശം 7 മണിക്കൂർ പറക്കണം. കോൺകോർഡ് ഉണ്ടായിരുന്നപ്പോൾ, അതിന് 3 മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കാമായിരുന്നു. ഇപ്പോൾ, ആ സമയം ഏകദേശം 90 മിനിറ്റായി കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് തങ്ങൾ എന്ന് നാസ വെളിപ്പെടുത്തുന്നു.

വലിയ വിമാനങ്ങൾ ഇന്ന് മണിക്കൂറിൽ 965 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്, എന്നാൽ മാക് 2 നും മാക് 4 നും ഇടയിൽ (മണിക്കൂറിൽ 2469-4939 കിലോമീറ്റർ) സഞ്ചരിക്കാൻ സാധ്യതയുള്ള സൂപ്പർസോണിക് പാസഞ്ചർ എയർ ട്രാവൽ എയർക്രാഫ്റ്റുകളുടെ വാണിജ്യ സാധ്യതകളെപ്പറ്റിയാണ് നാസ ഇപ്പോൾ അ‌ന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

ഏകദേശം 50 ഫ്ലൈറ്റ് റൂട്ടുകളിൽ ഇത്തരമൊരു സൂപ്പർസോണിക് പാസഞ്ചർ എയർ ട്രാവൽ എയർക്രാഫ്റ്റിന് വൻ സാധ്യതയുണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. അ‌മേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളും കരപ്രദേശത്തിന് മുകളിലൂടെ സൂപ്പർസോണിക് പറക്കൽ അനുവദിക്കുന്നില്ല. അതിനാൽ പസഫിക് സമുദ്രം കടന്നുള്ള റൂട്ടുകളിലാണ് നാസയുടെ പഠനം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

ഈ പരീക്ഷണങ്ങൾക്കായി, X-59 ഫ്ലൈറ്റ് പോലുള്ള ഡിസൈനുകൾ നാസ പരീക്ഷിക്കുന്നു. അത് താരതമ്യേന നിശബ്ദമായി സൂപ്പർസോണിക് വേഗതയിൽ പറക്കാൻ കഴിയും. "ഞങ്ങൾ ഒരു ദശാബ്ദക്കാലം മുമ്പ് മാക് 1.6-1.8-ൽ സമാനമായ ആശയങ്ങളുടെ അ‌ടിസ്ഥാനത്തിൽ പഠനങ്ങൾ നടത്തി, തത്ഫലമായുണ്ടായ റോഡ്മാപ്പുകൾ X-59 ഉൾപ്പെടെയുള്ളവയിലേക്ക് നയിച്ചു''.

സൂപ്പർസോണിക് യാത്രാ വിമാനങ്ങൾക്ക് ചുക്കാൻ പിടിച്ച് നാസ!

'' ഈ പഠനങ്ങൾ ടെക്‌നോളജി റോഡ്‌മാപ്പുകളിലെ കാഴ്ചകൾ പുതുക്കുകയും ഹൈ-സ്പീഡ് റേഞ്ചിനായുള്ള അധിക ഗവേഷണ ആവശ്യങ്ങൾ തിരിച്ചറിയുകയും ചെയ്യും" എന്ന് നാസയുടെ വാണിജ്യ സൂപ്പർസോണിക് ടെക്‌നോളജി പ്രോജക്ടിന്റെ പ്രോജക്ട് മാനേജർ ലോറി ഒസോറോസ്‌കി പത്രക്കുറിപ്പിൽ പറഞ്ഞു. നാസയിലെ അഡ്വാൻസ്ഡ് എയർ വെഹിക്കിൾ പ്രോഗ്രാം (AAVP) അതിവേഗ യാത്രാ ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

AAVPയുടെ ഭാഗമായി കൺസെപ്റ്റ് ഡിസൈനുകളും ടെക്‌നോളജി റോഡ്‌മാപ്പുകളും വികസിപ്പിക്കുന്നതിന് കമ്പനികൾക്ക് 12 മാസത്തെ രണ്ട് കരാറുകൾ നൽകും. സൂപ്പർസോണിക് യാത്ര യാഥാർത്ഥ്യമാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യകൾ കണ്ടെത്തുകയും അപകടസാധ്യതകളും വെല്ലുവിളികളും വിവരിക്കുകയും ചെയ്യുകയാണ് ഈ പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് ടീമുകളായി തിരിച്ചാണ് കമ്പനികൾക്ക് കരാർ നൽകുന്നത്.

എക്സോസോണിക്, ജിഇ എയ്‌റോസ്‌പേസ്, ജോർജിയ ടെക് എയ്‌റോസ്‌പേസ് സിസ്റ്റംസ് ഡിസൈൻ ലബോറട്ടറി, റോൾസ് റോയ്‌സ് നോർത്ത് അമേരിക്കൻ ടെക്‌നോളജീസ് എന്നിവരടങ്ങുന്ന ഒരു ടീമിനെ ബോയിംഗ് നയിക്കും. ബ്ലൂ റിഡ്ജ് റിസർച്ച് ആൻഡ് കൺസൾട്ടിംഗ്, ബൂം സൂപ്പർസോണിക്, റോൾസ് റോയ്‌സ് നോർത്ത് അമേരിക്കൻ ടെക്‌നോളജീസ്, എന്നിവരടങ്ങുന്ന രണ്ടാം ടീമിനെ നോർത്ത്‌റോപ്പ് ഗ്രുമ്മൻ എയറോനോട്ടിക്സ് സിസ്റ്റംസ് നയിക്കും.

image: Concept illustration of a Boeing high-supersonic commercial passenger aircraft. Image credit: Boeing via NASA

More from GizBot

Best Mobiles in India

English summary
NASA reveals it is working on supersonic passenger air travel aircraft that could travel between Mach 2 and Mach 4. If such a flight becomes a reality, it will take just 7 minutes from New York to London. NASA's Advanced Air Vehicle Program (AAVP) is moving into the next phase of high-speed travel research.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X