Home
News

പോറൽ വീഴാത്ത ലെൻസും ടിവിയും വരെ..; നാസയുടെ ഈ സാങ്കേതികവിദ്യകൾ നിങ്ങളുടെ വീട്ടിലുമുണ്ടോ..? | NASA

മനുഷ്യൻ വികസിപ്പിച്ചെടുത്ത എല്ലാ സാങ്കേതികവിദ്യകളുടെയും പിന്നിലെ പ്രധാന പ്രേരണകൾ വിനാശകരമായ യുദ്ധങ്ങളും ബഹിരാകാശ ദൌത്യങ്ങളുമാണെന്ന് പണ്ടെവിടെയോ വായിച്ചറിഞ്ഞിട്ടുണ്ട്. നാം എല്ലാ ദിവസവും ഏതെങ്കിലും വിധത്തിൽ ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യകൾക്കെല്ലാം പിന്നിൽ ഇത്തരമൊരു ഭൂതകാലം ഉറങ്ങിക്കിടപ്പുമുണ്ടാകും. റഡാറും, ജിപിഎസും, സാറ്റലൈറ്റും കമ്പ്യൂട്ടറുകളും ഇന്റർനെറ്റുമെല്ലാം ഇത്തരം പരിതസ്ഥിതികളിൽ തയ്യാറാക്കപ്പെട്ടവയാണ്.

എന്നാൽ ഇവയെല്ലാം പിന്നീട് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. റഡാറിനും ജിപിഎസിനുമൊക്കെ പറയാനുള്ള രക്തം പുരണ്ട കഥകളെക്കുറിച്ച് നാം ആലോചിക്കാറ് പോലുമില്ല. വൈജ്ഞാനിക പരിമിതികളെ മറികടക്കാൻ മനുഷ്യനെ പ്രേരിപ്പിച്ച ബഹിരാകാശത്തേക്കുറിച്ചും വലിയ പ്രതിസന്ധികൾക്ക് അവൻ കണ്ടെത്തിയ ചെറിയ പരിഹാരങ്ങളെക്കുറിച്ചും നമുക്ക് അറിയുക പോലുമില്ല. ലോകത്തെ ഒന്നാമത്തെ ബഹിരാകാശ എജൻസിയായ നാസ (NASA) വികസിപ്പിച്ചെടുത്തതും കാലാകാലങ്ങളിൽ സാമാന്യവത്കരിക്കപ്പെട്ടതുമായ ഏതാനും സാങ്കേതികവിദ്യകളെക്കുറിച്ചും കണ്ടുപിടുത്തങ്ങളെക്കുറിച്ചുമറിയാൻ തുടർന്ന് വായിക്കുക.

നാസയുടെ ഈ സാങ്കേതികവിദ്യകൾ നിങ്ങളുടെ വീട്ടിലുമുണ്ടോ..?

സ്ക്രാച്ച് റെസിസ്റ്റന്റ് ലെൻസുകൾ ( പോറൽ വീഴാത്ത ലെൻസുകൾ ) : കണ്ണടകളിലും ക്യാമറകളിലുമൊക്കെയുള്ള ലെൻസുകൾ പലതും സ്ക്രാച്ച് ഫ്രീ ആണെന്ന് അറിയാമല്ലോ. ഇതും നാസയിലെ ഗവേഷകർ ലോകത്തിന് നൽകിയ സംഭാവനകളിൽ ഒന്നാണ്. ബഹിരാകാശ പേടകങ്ങളിലെയും മറ്റും ക്യാമറകളിൽ പോറലുകൾ വീഴുന്നത് നാസയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നാളുകൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് പ്രത്യേക പദാർഥങ്ങൾ പുരട്ടി ലെൻസുകളെ സ്ക്രാച്ച് ഫ്രീ ആക്കാനുള്ള സാങ്കേതികവിദ്യ നാസ വികസിപ്പിച്ചത്.

നാസയുടെ ഈ സാങ്കേതികവിദ്യകൾ നിങ്ങളുടെ വീട്ടിലുമുണ്ടോ..?

സാറ്റലൈറ്റ് ടിവി : പണ്ട് കുറച്ച് മനുഷ്യർ ബഹിരാകാശത്ത് പോയത് കൊണ്ടാണ് നാം ഇന്ന് സാറ്റലൈറ്റ് ടെലിവിഷൻ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത് എന്ന് തന്നെ പറയാം. ബഹിരാകാശ സഞ്ചാരികളുമായി ആശയവിനിമയം നടത്താനും ദൌത്യങ്ങളുടെ ലൈവ് ടെലികാസ്റ്റ് നടത്താനുമൊക്കെയായിട്ടാണ് കൃത്രിമ ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള ദീർഘദൂര വിനിമയ സാങ്കേതികവിദ്യ നാസ വികസിപ്പിച്ചത്. പിന്നീട് 1962 -ൽ വിക്ഷേപിച്ച ടെൽസ്റ്റാർ 1 സാറ്റലൈറ്റിലൂടെയാണ് ഇന്ന് കാണുന്ന രീതിയിലുള്ള ടെലിവിഷൻ സംപ്രേഷണം യാഥാർഥ്യമായത്.

നാസയുടെ ഈ സാങ്കേതികവിദ്യകൾ നിങ്ങളുടെ വീട്ടിലുമുണ്ടോ..?

വാട്ടർ ഫിൽറ്ററുകൾ : മനുഷ്യർ പങ്കെടുക്കുന്ന ബഹിരാകാശ ദൌത്യങ്ങളിലെ ഏറ്റവും വലിയ ആവശ്യകതകളിൽ ഒന്നാണ് കുടിവെള്ളം. ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പ് വരുത്താൻ ആക്റ്റിവേറ്റഡ് കാർബൺ ഉപയോഗിച്ച് മലിന ജലം പോലും ശുദ്ധീകരിച്ചെടുക്കാവുന്ന വാട്ടർ ഫിൽട്രേഷൻ സിസ്റ്റം നാസ വികസിപ്പിച്ചെടുത്തിരുന്നു. അപ്പോളോ ദൌത്യങ്ങളിൽ ആദ്യമായി ഉപയോഗിക്കപ്പെട്ട ഈ സാങ്കേതികവിദ്യയാണ് ഇന്ന് നമ്മുടെയൊക്കെ വീടുകളിൽ കാണുന്ന ഹോം വാട്ടർ ഫിൽറ്ററുകളിൽ പോലുമുള്ളത്.

നാസയുടെ ഈ സാങ്കേതികവിദ്യകൾ നിങ്ങളുടെ വീട്ടിലുമുണ്ടോ..?

മെമ്മറി ഫോം : ഇന്ന് മെത്തകളിലും തലയിണകളിലുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന മെമ്മറി ഫോമുകൾ വികസിപ്പിച്ചെടുത്തത് നാസയാണെന്ന് ആർക്കെങ്കിലും അറിയാമോ? ബഹിരാകാശ സഞ്ചാരികൾക്ക് കൂടുതൽ കംഫർട്ടബിളായിട്ടുള്ള സീറ്റിങും ക്രാഷുകളിൽ നിന്നുള്ള സംരക്ഷണവും ഉറപ്പ് വരുത്താൻ വേണ്ടിയാണ് മെമ്മറി ഫോം നാസ വികസിപ്പിച്ചത്. ഇന്ന് വീടുകളിലെ ഫർണീച്ചറുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വസ്തുക്കളിൽ ഒന്ന് കൂടിയാണിത്.

നാസയുടെ ഈ സാങ്കേതികവിദ്യകൾ നിങ്ങളുടെ വീട്ടിലുമുണ്ടോ..?

കൃത്രിമക്കാലുകൾ : അപകടങ്ങളിൽ പെട്ടും അസുഖങ്ങൾ വന്നും കാലും കൈയ്യുമൊക്കെ നഷ്ടപ്പെടുന്നവർക്കായുള്ള മോഡേൺ പ്രോസ്തറ്റിക്ക് ലിമ്പ്സിനും അവയ്ക്ക് പിന്നിലെ സാങ്കേതികവിദ്യയ്ക്കും നന്ദി പറയേണ്ടത് നാസയിലെ ശാസ്ത്രജ്ഞരോട് തന്നെയാണ്. ബഹിരാകാശ പേടകങ്ങളുടെയും റോവറുകളുടെയുമൊക്കെ റോബോട്ടിക് കൈകൾ ഭൂമിയിലിരുന്ന് നിയന്ത്രിക്കാൻ നാസ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ പലതുമാണ് കാൽ മുറിച്ച് കളഞ്ഞവരെപ്പോലും നടക്കാൻ സഹായിക്കുന്ന ഇന്നത്തെ കൃത്രിമക്കാലുകൾക്ക് പിന്നിലുള്ളത്.

നാസയുടെ ഈ സാങ്കേതികവിദ്യകൾ നിങ്ങളുടെ വീട്ടിലുമുണ്ടോ..?

ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ : നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയുമൊക്കെ താപനില പരിശോധിക്കാൻ വേണ്ടിയാണ് നാസ ആദ്യമായി ഇൻഫ്രാറെഡ് ടെംപറേച്ചർ റീഡിങ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഇന്ന് നാം ഉപയോഗിക്കുന്ന ഇൻഫ്രാറെഡ് തെർമോമീറ്ററുകളിലും സമാനമായ സാങ്കേതികവിദ്യ അപ്ലൈ ചെയ്തിരിക്കുന്നു. നെബുലകളുടെയും മറ്റും ചിത്രങ്ങൾ പകർത്താൻ തുടങ്ങി മറ്റ് പലവിധ ഗവേഷണങ്ങൾക്കായും നാസ ഇൻഫ്രാറെഡ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വരുന്നു.

നാസയുടെ ഈ സാങ്കേതികവിദ്യകൾ നിങ്ങളുടെ വീട്ടിലുമുണ്ടോ..?

കോർഡ്-ലെസ് പവർ ടൂളുകൾ : ബഹിരാകാശ യാത്രകൾക്കായി ഡെവലപ്പ് ചെയ്തവയാണ് ആദ്യത്തെ ഹാൻഡ് ഹെൽഡ് കോർഡ്-ലെസ് പവർ ടൂളുകൾ. അതായത് ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറുതും ശേഷിയേറിയതുമായ ഡ്രില്ലുകളും അത് പോലെയുള്ള മറ്റ് ഉപകരണങ്ങളും. ഗുരുത്വാകർഷണമില്ലാത്ത അതികഠിനമായ സാഹചര്യങ്ങളിൽ യന്ത്രഭാഗങ്ങൾ ശരിയാക്കാനും ചന്ദ്രോപരിതലത്തിൽ നിന്നും പാറക്കഷ്ണങ്ങൾ ശേഖരിക്കുന്നതിനുമൊക്കെയായിട്ടാണ് ഇവ വികസിപ്പിച്ചത്. നാസയുടെ ജെമിനി, അപ്പോളോ ദൌത്യങ്ങൾക്കായി നിർമിച്ച സീറോ ഇംപാക്റ്റ് വ്രെഞ്ചും റൊട്ടേറ്ററി ഹാമർ ഡ്രില്ലുമൊക്കെ പിന്നീട് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി തന്നെ മാറിയിട്ടുണ്ട്.

നാസയുടെ ഈ സാങ്കേതികവിദ്യകൾ നിങ്ങളുടെ വീട്ടിലുമുണ്ടോ..?

സ്മോക്ക് ഡിറ്റക്റ്ററുകൾ : തീ പിടുത്തങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന സ്മോക്ക് ഡിറ്റക്റ്ററുകളും നാസയുടെ സംഭാവനയാണ്. 1970 -കളിൽ അമേരിക്കൻ ബഹിരാകാശ നിലയമായിരുന്ന സ്കൈലാബിന് വേണ്ടിയാണ് ആദ്യമായി സ്മോക്ക് ഡിറ്റക്റ്ററുകൾ നിർമിക്കുന്നത്. ഇന്ന് സ്മോക്ക് ഡിറ്റക്റ്ററുകൾ ഇല്ലാതെ വലിയ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ പോകുമാകില്ലെന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറിയിട്ട് പോലുമുണ്ട്.

More from GizBot

Best Mobiles in India

English summary
It can be said that destructive wars and space missions are the main motivations behind all the technologies developed by man. There are many technologies and inventions that have been developed by NASA and have been generalized over time.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X