ആര്‍ക്കും പേര് ചൊവ്വയിലെത്തിക്കാനുളള പദ്ധതിയുമായി നാസ...!

Written By:

ചൊവ്വയില്‍ ജീവന്റെ കണിക തേടിയുളള ആശ്രാന്ത പരിശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. സാങ്കേതികത വളരുന്നതിന് അനുസരിച്ച് രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്കല്ല, ഗൃഹങ്ങളില്‍ നിന്ന് ഗൃഹങ്ങളിലേക്ക് കൂടുമാറാനാണ് മനുഷ്യന്‍ സ്വപ്‌നം കാണുന്നത്.

ചൊവ്വയില്‍ നിന്നുളള "അതിശയകരമായ" പനോരമിക്ക് സെല്‍ഫി ഇതാ...!

നിലവില്‍ ഇത്തരമൊരു ആഗ്രഹം സ്വപ്‌നമായി തന്നെ നിലനിര്‍ത്തേണ്ടി വരുമെങ്കിലും, നിങ്ങളുടെ പേര് ചൊവ്വയില്‍ എത്തിക്കാനുളള ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനുളള ഒരു പദ്ധതി നാസാ തയ്യാറാക്കിയിരിക്കുകയാണ്.

ചൊവ്വയിലെ നാസയുടെ "ജീവനുളള സ്ത്രീ" എന്നതിന്റെ സത്യാവസ്ഥ ഇതാ...!

ഇതേക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നാസാ

നാസയാണ് മനുഷ്യരുടെ പേരുകള്‍ സൗജന്യമായി ചൊവ്വയില്‍ എത്തിക്കാനുളള പദ്ധതിക്ക് പുറകില്‍.

 

നാസാ

വ്യക്തികളുടെ പേരുകള്‍ മൈക്രോ ചിപ്പിലാക്കി നാസയുടെ ഇന്‍സൈറ്റ് മിഷനിലാണ് ചൊവ്വയിലേക്ക് എത്തിക്കുന്നത്.

 

നാസാ

2016 മാര്‍ച്ച് നാലിനാണ് ഇന്‍സൈറ്റ് മിഷന്‍ ചൊവ്വയിലേക്ക് അയയ്ക്കപ്പെടുന്നത്.

 

നാസാ

ചൊവ്വയിലേക്ക് പേര് അയയ്ക്കുന്നതിനായി നാസ ഒരുക്കുന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇമെയില്‍ ഐഡിയും പേരും നല്‍കി രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്.

 

നാസാ

തുടര്‍ന്ന് നിങ്ങളുടെ പേര് വച്ചുളള ബോര്‍ഡിങ് പാസ് നാസ നല്‍കുന്നതാണ്.

 

നാസാ

ഏഴരലക്ഷത്തോളം ആളുകള്‍ ഇതുവരെ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു.

 

നാസാ

കാലിഫോര്‍ണിയയിലെ വാന്‍ഡര്‍ബെര്‍ഗ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്നാണ് ഇന്‍സൈറ്റ് മിഷന്‍ പുറപ്പെടുന്നത്.

 

നാസാ

2016 സെപ്റ്റംബര്‍ 20-ന് ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങുമെന്ന് കരുതുന്നു.

 

നാസാ

നാസയുടെ പേര് രജിസ്റ്റര്‍ ചെയ്യാനുളള വെബ്‌സൈറ്റിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Nasa invites space enthusiasts to send name to Mars.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot