അന്യഗ്രഹ ശബ്ദങ്ങള്‍ മൊബൈല്‍ റിംഗ് ടോണുകളായി മാറും...!

ആകാശ ശബ്ദതരംഗങ്ങള്‍ ഉള്‍പ്പടെ ഗൃഹങ്ങളിലെ ശബ്ദങ്ങളെല്ലാം മൊബൈലില്‍ റിംഗ്‌ടോണായി ലഭ്യമാക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തയ്യാറെടുത്ത് കഴിഞ്ഞു.

സൗണ്ട് ക്ലൗഡ് എന്നപേരില്‍ റിംഗ് ടോണിനായി സോഷ്യല്‍ മീഡിയയില്‍ പ്രത്യേകം പേജ് നാസ ഒരുക്കിയിട്ടുണ്ട്. 50 വര്‍ഷത്തെ ആകാശ ഗവേഷണ ചരിത്രമടക്കം 63 ഫയലുകളാണ് നാസ സൗണ്ട് ക്ലാഡ് പേജില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്.

അന്യഗ്രഹ ശബ്ദങ്ങള്‍ മൊബൈല്‍ റിംഗ് ടോണുകളായി മാറും...!

യുറാനസും നെപ്ട്യൂണും ജൂപ്പിറ്ററും ഉള്‍പ്പെടെയുള്ള എല്ലാ ഗ്രഹങ്ങളിലെയും ശബ്ദങ്ങളും, ബഹിരാകാശപേടകത്തിന്റെ ശബ്ദവും അടക്കം റിംഗ്‌ടോണായി ലഭ്യമാക്കാനുളള പരിപാടിയിലാണ് നാസ. ആകാശ സഞ്ചാരികള്‍ കോടിക്കണക്കിന് കിലോമിറ്ററുകള്‍ അപ്പുറം നിന്ന കേട്ട ഭൂമിയുടെ ഇരമ്പലും, ആദ്യം ചന്ദ്രനിലെത്തിയ അപ്പോളോ രണ്ടിന്റെ ഇരമ്പലും ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot