ന്യൂ ഹൊറൈസണ്‍സ് പ്ലൂട്ടോയുടെ ഭ്രമണപഥത്തില്‍....!

|

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ബഹിരാകാശ പേടകം 'ന്യൂ ഹൊറൈസണ്‍സ്' ഒമ്പതുവര്‍ഷം നീണ്ട യാത്രയ്ക്കുശേഷം പ്ലൂട്ടോയ്ക്ക് അടുത്തെത്തി.

യു എസ്സിലെ കേപ്പ് കാനവറാലില്‍നിന്ന് 2006 ജനവരി 19 നാണ് ന്യൂ ഹൊറൈസണ്‍സ് യാത്ര തിരിച്ചത്. 480 കോടി കിലോമീറ്റര്‍ പിന്നിട്ട് 1873 ദിവസത്തെ യാത്രയ്ക്കുശേഷമാണ് പേടകം സൗരയൂഥത്തിലെ അവസാന ഗ്രഹമായ നെപ്റ്റിയൂണിനെയും കടന്ന് പ്ലൂട്ടോയുടെ ഭ്രമണമേഖലയായ കിയ്പ്പറിലേക്കെത്തിയത്.

2015 ജൂലായ് 14-നാണ് ന്യൂ ഹൊറൈസണ്‍സ് പ്ലൂട്ടോയുടെ ഏറ്റവും അരികിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

ന്യൂ ഹൊറൈസണ്‍സ് പ്ലൂട്ടോയുടെ ഭ്രമണപഥത്തില്‍....!

ഊര്‍ജോപയോഗം പരമാവധി കുറയ്ക്കാനായി നിദ്രാവസ്ഥയിലായിരുന്നു പേടകത്തിന്റെ യാത്ര. ശനിയാഴ്ചയാണ് പേടകത്തിലെ ഉപകരണങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചത്. ന്യൂ ഹൊറൈസണ്‍സില്‍ നിന്നയയ്ക്കുന്ന സന്ദേശങ്ങള്‍ ഭൂമിയിലെത്താന്‍ നാലുമണിക്കൂര്‍ 25 മിനിറ്റ് സമയമാണ് വേണ്ടത്.

1930-ല്‍ കണ്ടെത്തിയ പ്ലൂട്ടോ ഇപ്പോഴും ഗവേഷകര്‍ക്ക് ഒരു നിഗൂഢവസ്തുവാണ്. ന്യൂ ഹൊറൈസണ്‍സ് യാത്ര തുടങ്ങുമ്പോള്‍ പ്ലൂട്ടോ സൗരയൂഥത്തിലെ ഒമ്പതാമത് ഗ്രഹമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. 2008-ല്‍ പ്ലൂട്ടോയുടെ ഗ്രഹപദവി ഒഴിവാക്കി അതിനെ കുള്ളന്‍ഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

വെറും 1190 കിലോമീറ്റര്‍ മാത്രം വിസ്താരമുള്ള പ്ലൂട്ടോ വമ്പന്‍ ഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നിവയ്ക്കപ്പുറം എങ്ങനെ നിലനില്‍ക്കുന്നു എന്നത് ഇപ്പോഴും ഗവേഷകര്‍ക്ക് അത്ഭുതമാണ്.

Best Mobiles in India

Read more about:
English summary
NASA's New Horizons awakens for meeting with Pluto.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X