ലോകാവസാനം ഡിസംബറില്‍ ഉണ്ടാകില്ല എന്ന് നാസ

Posted By: Staff

ലോകാവസാനം ഡിസംബറില്‍ ഉണ്ടാകില്ല എന്ന് നാസ

2012ലെ ലോകവസാനം കാലങ്ങളായി പ്രവചിയ്ക്കപ്പെടുന്ന, ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഈ പ്രമേയം അടിസ്ഥാനമാക്കി ഹോളിവുഡ് സിനിമകള്‍ വരെ ഉണ്ടായി. മായന്‍ കലണ്ടറനുസരിച്ച് പ്രവചിക്കപ്പെട്ട ലോകാവസാനക്കണക്കിനെ നമ്പിയാണ് ലോകമെമ്പാടും ഇത്തരം ഒരു കഥ പരന്നത്.  ഇപ്പോഴിതാ ബഹിരാകാശ ഗവേഷണത്തിന്റെ ആസ്ഥാനമായ നാസയുടെ നിഗമനം വന്നിരിയ്ക്കുന്നു. 2012 ഡിസംബറില്‍ ലോകം അവസാനിക്കില്ല. അവരുടെ സൈറ്റിലെ '2012നപ്പുറം : എന്തുകൊണ്ട് ലോകം അവസാനിയ്ക്കില്ല' എന്ന പ്രത്യേകം ഭാഗത്ത് ഇത് സംബന്ധിച്ച വിശദീകരണം അവര്‍ നല്‍കുന്നുണ്ട്.

മുള കൊണ്ട് നിര്‍മ്മിച്ച 10 പരിസ്ഥിതി സൗഹൃദ ഉപകരണങ്ങള്‍

മായന്‍ കലണ്ടര്‍ പ്രകാരം 2012 ഡിസംബര്‍ 21ന് ലോകം അവസാനിയ്ക്കും എന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാല്‍ നാസയുടെ അഭിപ്രായത്തില്‍ ഇത് വെറുമൊരു നുണപ്രചരണമാണ്. നാസയിലെ ബഹിരാകാശ ഗവേഷകനായ ഡേവിഡ് മോറിസന്റെ വാക്കുകളില്‍  ഈ പ്രചരണത്തില്‍ ഭയപ്പെട്ട കുട്ടികളുടെ എഴുത്തുകളാണ് നാസയെ ഏറെ വിഷമിപ്പിച്ചിരിയ്ക്കുന്നതും, ഇങ്ങനെയൊരു വെളിപ്പെടുത്തലിന് നിര്‍ബന്ധിതരാക്കിയതും.

നിബിറു എന്ന ഗ്രഹം ഭൂമിയെ വന്നിടിയ്ക്കുമെന്ന വിശ്വാസം ശുദ്ധ മണ്ടത്തരമാണെന്നും, അങ്ങനെ ഒരു ഗ്രഹം ഇല്ല എന്നുമാണ് നാസയുടെ വിശദീകരണം. 2003 ലായിരുന്നു ഇതിന് മുമ്പ് ലോകാവസാനം പ്രവചിയ്ക്കപ്പട്ടിരുന്നത്. അതുകൊണ്ട് ഇതി കാലാകാലങ്ങളില്‍ മനുഷ്യന്‍ മെനയുന്ന കഥകള്‍ മാത്രമാണെന്നും, ലോകാവസനത്തേക്കുറിച്ചോര്‍ത്ത് ഭയപ്പെടേണ്ടതില്ലെന്നും നാസ ഓര്‍മിപ്പിയ്ക്കുന്നു. കാലാവസ്ഥാവ്യതിയാനത്തേക്കുറിച്ചും, അതിന്റെ പ്രശ്‌നങ്ങളേക്കുറിച്ചും മാത്രം ചിന്തിയ്ക്കാനാണ് ഈ അമേരിയ്ക്കന്‍ ബഹിരാകാശ കേന്ദ്രം നല്‍കുന്ന ആഹ്വാനം. അതുകൊണ്ട് ചരിത്രം ആവര്‍ത്തിയ്ക്കപ്പെട്ടാല്‍, കഥകള്‍ അങ്ങനെ തുടര്‍ന്നാല്‍  ഡിസംബര്‍ 22നും പുതിയ സാങ്കേതികവാര്‍ത്തകളുമായി എത്താന്‍ ഗിസ്‌ബോട്ടിനാവും എന്ന് വിശ്വസിയ്ക്കാം. നാസയെ നമ്പാം അല്ലെ....

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot