സ്ത്രീ സുരക്ഷയ്ക്ക് ആപ്ലിക്കേഷന്‍ ആയുധങ്ങള്‍

By Arathy M K
|

ദിനം പ്രതി സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം കൂടി വരുകയാണ്. പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടും ഇന്നും സ്ത്രീകള്‍ പല രീതിയില്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുകയാണ്. ഇതാ വീണ്ടും സ്ത്രീ സുരക്ഷയ്ക്ക് പുതിയ സംവിധാനം വരുന്നു. നാസ്‌ക്കോമാണ് 10 സ്ത്രീ സുരക്ഷാ ആപ്ലിക്കേഷനുകള്‍ കൊണ്ടുവരുന്നത്.

ഡല്‍ഹില്‍ നടന്ന 2013 ഫ്രം ആപ്ലിക്കേഷന്‍ കോണ്‍ടെസ്റ്റ്‌ലാണ് ഈ 10 ആപ്ലിക്കേഷനുകള്‍ നാസ്‌ക്കോം കൊണ്ടുവന്നത്. ഫേസ്ബുക്കിലും, മൊബൈലുകളിലും ഉപയോഗിക്കാവുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ . കഴിഞ്ഞ ബുധനാഴ്ച്ചയോടെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

സ്ത്രീകള്‍ക്കെതിരെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഈ ആപ്ലിക്കേഷന്‍ അടങ്ങിയ ഫോണ്‍ ബട്ടണ്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മതിയെന്നാണ് നാസ്‌ക്കോം പറയുന്നത്. 10 വ്യത്യസ്ഥ ആപ്ലിക്കേഷന്‍ കമ്പനികളാണ് നിര്‍മ്മിച്ചിരിക്കുന്നത്.

 

ടാബ്ലറ്റുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Sentinel, MindHelix Technosol Pvt Ltd

ഇത് ജിപിഎസില്‍ അടങ്ങുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ്. എതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍, നേരിടുകയോ, ആക്രമണങ്ങള്‍ക്ക് ദൃക്‌സാക്ഷി ആവുകയോ ചെയ്താല്‍ ഉടനടി സുഹൃത്തുകള്‍ക്കൊ, ജോലി ചെയ്യുന്ന സ്ഥാപത്തിലെ ജീവനക്കാര്‍ക്കൊ എസ്എംഎസ് അയക്കുവാന്‍ ഇത് സഹായിക്കുന്നു. അതിനായി ഐഒഎസ് എന്ന ബട്ടണ്‍ ഉണ്ട് ഇത് ക്ലിക്ക് ചെയ്യുന്നതിലൂടെയാണ് എസ്എംഎസ് സാധ്യമാക്കുന്നത്.

GoSuraksheit, Hughes Systique India Private Limited

ഏത് സമയത്തും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ വലിയ ശബ്ദം പുറപ്പെടുവിക്കും.

Nirbhaya: Be Fearless, SmartCloud Infotech Pvt Ltd

ഇത് ഒരു ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റമാണ്. എസ്ഒസ് വഴി എസ്എംഎസ് ചെയ്യുന്നത്. ഉടനെ തന്നെ സ്ഥലം നിങ്ങള്‍ എവിടെയാണ് ഉള്ളതെന്ന വിവരങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയുന്നു.

സേഫ്റ്റി ബ്രിഡ്ജ്‌
 

SafeBridge, Telerik India

ഇതൊരു പേഴ്‌സണല്‍ സേഫ്റ്റി ആപ്ലിക്കേഷനാണ്. ഇതിലൂടെ നിങ്ങളുടെ ബന്ധക്കളെയോ, സുഹൃത്തുകളേയോ ഉടനടി വിവരങ്ങള്‍ അയക്കുവാന്‍ കഴിയുന്നതാണ്.

FightBack, Tech Mahindra

കാന്‍വാസ് എം ടെക്‌നോളജിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിലൂടെ നിങ്ങളുടെ ബന്ധക്കളെയോ, സുഹൃത്തുകളേയോ ഉടനടി വിവരങ്ങള്‍ അയക്കുവാന്‍ കഴിയുന്നതാണ്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സ്ഥലങ്ങള്‍ മനസ്സിലാക്കുന്നതാണ്‌

.One Touch SOS, Ideophone

ഇതിലെ ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതോ സ്ഥലങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നു

iFollow, Aucupa Innovative Solutions

നിങ്ങള്‍ കംപ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനായി 5 സെക്കന്റ്‌റ് സിസ്റ്റം അനക്കികൊണ്ടിരുന്നാല്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ആരംഭിക്കും

SafeTrac, KritiLabs

ഈ ആപ്ലക്കേഷന്‍ സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാം. ഇതിലെ ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ഉപയോഗിക്കുന്ന ആളുടെ വിവരങ്ങള്‍ ,എവിടെ നിന്നാണ് ഉപയോഗിക്കുന്നത്, എന്നിങ്ങനെയുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നു

. PanicGuard, PanicGuard Ltd

ഉടനടി വിവരങ്ങള്‍ ലഭ്യമാക്കുന്നു. ശബ്ദത്തോടുക്കുടിയ വീഡിയോകള്‍ ഈ ആപ്ലിക്കേഷന്‍ വഴി ലഭിക്കുന്നതാണ്, കൂടാതെ ബന്ധുക്കള്‍ക്കും, സുഹൃത്തുകള്‍ക്കും, പൊലീസിനും വിവരങ്ങള്‍ കൈമാറുന്നതാണ്‌

inE, Rain Concert Technologies Pvt. Ltd.

ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിലൂടെ പെട്ടെന്നുള്ള സഹായത്തിനുള്ള സംവിധാനം ലഭിക്കുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more