ഫുള്‍ മൊബൈല്‍ നമ്പര്‍ പോര്‍ടബിളിറ്റി സംവിധാനം വൈകിയേക്കും

Posted By:

രാജ്യവ്യാപകമായി മൊബൈല്‍ നമ്പര്‍ പോര്‍ടബിളിറ്റി (MNP) സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതി വൈകിയേക്കുമെന്ന് ടെലികോം റെഗുലേറ്ററി അഥോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) സെക്രട്ടറി രാജീവ് അഗര്‍വാള്‍ അറിയിച്ചു. സെക്റ്റര്‍ റെഗുലേറ്ററുകളുടെ നിര്‍ദേശങ്ങള്‍ ടെലികോം വകുപ്പ് ഇതുവരെ അംഗീകരക്കാത്തതാണ് കാരണം.

ഫുള്‍ മൊബൈല്‍ നമ്പര്‍ പോര്‍ടബിളിറ്റി സംവിധാനം വൈകിയേക്കും

നിലവില്‍ ടെലികോം സര്‍ക്കിളുകള്‍ക്കുള്ളില്‍, ഒരു സര്‍വീസ് പ്രൊവൈഡറില്‍ നിന്ന് മാറി മറ്റൊരു കമ്പനിയുടെ സിം കാര്‍ഡ് എടുക്കുമ്പോള്‍ പഴയ നമ്പര്‍ തന്നെ നിലനിര്‍ത്താന്‍ (എം.എന്‍.പി.) സാധിക്കും. എന്നാല്‍ ഒരു സര്‍ക്കിളിനുള്ളില്‍ മാത്രമാണ് ഇത് സാധ്യമാകുന്നത്.

ഫുള്‍ മൊബൈല്‍ നമ്പര്‍ പോര്‍ടബിളിറ്റി സംവിധാനം വരുന്നതോടെ മറ്റൊരു സര്‍ക്കിളില്‍ എത്തിയാലും പഴയ നമ്പര്‍ നിലനിര്‍ത്താന്‍ സാധിക്കും. അതായത് മറ്റൊരു സംസ്ഥാനത്ത് പോയാലും പഴയ നമ്പറില്‍ തന്നെ പുതിയ കണക്ഷന്‍ എടുക്കാം.

2013 സെപ്റ്റംബറില്‍, ആറു മാസത്തിനുള്ളില്‍ ഫുള്‍ മൊബൈല്‍ നമ്പര്‍ പോര്‍ടബിളിറ്റി സംവിധാനം നടപ്പിലാക്കണമെന്ന് ട്രായ് എല്ലാ മൊബൈല്‍ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ടെലികോം വകുപ്പിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ ഇത് ഉടന്‍ സാധ്യമാവില്ല. വകുപ്പ് അംഗീകരിച്ചാല്‍തന്നെ പിന്നെയും ആറുമാസം എടുക്കും സംവിധാനം നടപ്പില്‍ വരാന്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot