നിങ്ങള്‍ ഫേസ് ബുക്ക് അഡിക്റ്റാണോ?... എങ്കില്‍ ചികിത്സിക്കാന്‍ സമയമായി

By Bijesh
|

ലോകത്ത് ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഒന്നാണ് ഫേസ്ബുക്ക്. ഓരോദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരികയുമാണ്. സമൂഹവുമായി ബന്ധപ്പെടാനുള്ള ഏറ്റവും നല്ല ഉപാധികളില്‍ ഒന്നാണ് ഇത്തരം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാനും മനസിലാക്കാനും പഴയ സൗഹൃദങ്ങള്‍ വീണ്ടെടുക്കാനും ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും ഫേസ്ബുക്ക് വേദിയാകാറുണ്ട്.
എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. ഫേസ്ബുക്ക് ഉപയോഗം ചിലരിലെങ്കിലും മാനസികപ്രശ്‌നമായി വളര്‍ന്നിട്ടുണ്ട് എന്നതാണ് യാദാര്‍ഥ്യം. സദാസമയവും ഫേസ്ബുക്കിനു മുന്നിലിരിക്കുക, അപ്‌ഡേറ്റുകള്‍ ചെയ്യുക, ജോലിയില്‍ കാണിക്കുന്ന ജാഗ്രതയേക്കാള്‍ ഫേസ്ബുക്കിന് പ്രാധാന്യം നല്‍കുക, ഫേസ് ബുക്ക് നോക്കാനായി സമയം കണ്ടെത്തുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ വലിയൊരുഭാഗവും കൂടുതല്‍ സമയം ഫേസ് ബുക്കിനു മുന്നിലാണ് ചെലവഴിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ പോലും അമിതമായ ഫേസ്ബുക്ക് ഉപയോഗം മൂലം തകരാനിടവരുന്നുണ്ട്. ഫേസ്ബുക്ക് അഡിക്ഷന്‍ എന്നുവിളിക്കുന്ന ഈ സ്വഭാവം മുളയിലേ നുള്ളയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക.

നിങ്ങള്‍ ഫേസ് ബുക്ക് അഡിക്റ്റാണോ?...എങ്കില്‍ ചികിത്സിക്കാന്‍ സമയമായി

നിങ്ങള്‍ ഫേസ് ബുക്ക് അഡിക്റ്റാണോ എന്ന് എങ്ങനെ അറിയാം.

ഒരേ വീട്ടില്‍വച്ചുതന്നെ കുടുംബാംഗങ്ങളുമായി ഫേസ് ബുക്കിലൂടെ ചാറ്റ് ചെയ്യുക, ജോലിസ്ഥലത്തായാലും മറ്റു തിരക്കുകള്‍ക്കിടയിലും ഇടയ്ക്കിടെ ഫേസ് ബുക്ക് പരിശോധിക്കാന്‍ സമയം കണ്ടെത്തുക, രാത്രി കിടക്കുന്നതിനു തൊട്ടുമുമ്പും രാവിലെ എഴുന്നേറ്റാലുടനെയും ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുക, തുടര്‍ച്ചയായി മണിക്കൂറുകള്‍ ഫേസ്ബുക്ക് പരിശോധിച്ചുകൊണ്ടിരിക്കുക, അതിനായി ജോലിസ്ഥലത്തുനിന്ന് നേരത്തെ വീട്ടിലേക്കു വരിക, ഫേസ് ബുക്ക് നോക്കാതെ ഒരു ദിവസംപോലും കഴിയാനാവില്ല എന്ന തോന്നല്‍ തുടങ്ങിയവയെല്ലാം ഫേസ് ബുക്ക് അഡിക്ഷന്റെ ചില ലക്ഷണങ്ങളാണ്.

ഫേസ് ബുക്ക് അഡിക്ഷന്റെ ദോഷങ്ങള്‍

നിങ്ങള്‍ ഫേസ് ബുക്ക് അഡിക്റ്റാണോ?...എങ്കില്‍ ചികിത്സിക്കാന്‍ സമയമായി

ചുറ്റും നടക്കുന്ന കാര്യങ്ങളെകുറിച്ച് ശ്രദ്ധയില്ലാതാവുക

ഫേസ്ബുക്ക് അഡിക്റ്റ് ആയ ഒരാള്‍ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ബോധവാനല്ലാതെയാകും. വീട്ടിലും നാട്ടിലും ജോലി സ്ഥലത്തും സംഭവിക്കുന്ന കാര്യങ്ങളേക്കാള്‍ ഫേസ് ബുക്കില്‍ ആരൊക്കെ കമന്റ് ചെയ്തു, പോസ്റ്റ് ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് ഇത്തരക്കാര്‍ പൊതുവെ താല്‍പര്യപ്പെടുക.

സാമൂഹിക ബന്ധം കുറയും

ഫേസ്ബുക്കിലൂടെ എല്ലാവരുമായും ബന്ധപ്പെടുമെങ്കിലും യദാര്‍ഥ ജീവിതത്തില്‍ ബന്ധങ്ങള്‍ കുറയും. നാട്ടിലേയോ ജോലിസ്ഥലത്തേയോ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താനാവില്ല. വീ്ട്ടുകാര്യങ്ങളില്‍ പോലും ശ്രദ്ധ കുറയും. അതുകൊണ്ടുതന്നെ സാമൂഹ്യ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകാന്‍ സാധ്യതയേറെയാണ്.

പഠനത്തില്‍ പിന്നോട്ടാകും

ഫേസ് ബുക്ക് അഡിക്റ്റഡായ വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ പൊതുവെ ശ്രദ്ധ കുറവായിരിക്കും. കൂടുതല്‍ സമയവും ഇന്റര്‍നെറ്റിനു മുന്നില്‍ സമയം ചെലവഴിക്കാനാണ് അവര്‍ ശ്രമിക്കുക.

കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴും

ഫേസ്ബുക്ക് അഡിക്റ്റുകള്‍ ഫേസ് ബുക്ക് സുഹൃത്തുക്കളുമായി എത്രസമയം വേണമെങ്കിലും ചാറ്റ് ചെയ്യുമെങ്കിലും കുടുംബ ബന്ധത്തിന് താരതമ്യേന കുറഞ്ഞ പ്രാധാന്യമേ കല്‍പിക്കാറുള്ളു.

സ്വകാര്യത നഷ്ടപ്പെടുന്നു

നമുക്ക് പരിചയമുള്ളതും ഇല്ലാത്തതുമായ നിരവധി ആളുകള്‍ ഫേസ്ബുക്കില്‍ സുഹൃത്തുക്കളായി ഉണ്ടാകും. അതുകൊണ്ടുതന്നെ നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് സ്വകാര്യത നഷ്ടപ്പെടുത്താന്‍ ഇടയാക്കും.

ഫേസ് ബുക്ക് അഡിക്ഷന്‍ എങ്ങനെ മറികടക്കാം

നിങ്ങള്‍ ഫേസ് ബുക്ക് അഡിക്റ്റാണോ?...എങ്കില്‍ ചികിത്സിക്കാന്‍ സമയമായി

ഫേസ് ബുക്ക് അഡിക്റ്റാണെന്നു തിരിച്ചറിയുകയും അംഗീകരിക്കുകയുമാണ് ആദ്യം വേണ്ടത്. പിന്നീട് ഫേസ് ബുക്ക് ഉപയോഗം എങ്ങനെ കുറയ്ക്കാമെന്നതിനെ കുറിച്ച് ചിന്തിക്കണം. അതിനായി ചെയ്യാവുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്നു കണ്ടെത്തുക. ഒരുവിധത്തിലും നിയന്ത്രിക്കാനാവില്ലെങ്കില്‍ ഫേസ് ബുക്ക് അക്കൗണ്ട് ഡിലിറ്റ് ചെയ്യുകയെ മാര്‍ഗമുള്ളു.

ഇടവേളകള്‍ കുറയ്ക്കുക

ഫേസ് ബുക്ക് ഉപയോഗിക്കുന്ന ഇടവേള കുറയ്ക്കുക. ഒരോ അരമണിക്കൂറിലും അപ്‌ഡേറ്റുകള്‍ പരിശോധിക്കുന്ന സ്വഭാവമുണ്ടെങ്കില്‍ അത് 45 മിനിറ്റ് ഇടവിട്ടാക്കുക. പതിയെ പതിയെ പൂര്‍ണമായും മോചിതനാവാന്‍ സാധിക്കും.

സുഹൃത്തുക്കളുമൊത്ത്‌ സമയം ചെലവഴിക്കുക

ഫേസ് ബുക്ക് ഉപയോഗിക്കുന്ന സമയം നാട്ടിലുള്ള സുഹൃത്തുക്കള്‍ക്കൊപ്പം വിനിയോഗിക്കുക. അതുമല്ലെങ്കില്‍ ജിമ്മിലോ, സിനിമയ്‌ക്കോ മറ്റോ പോകുക.

ഫേസ് ബുക്ക് ബ്‌ളോക്കിംഗ് ആപ്ലിക്കേഷന്‍

കമ്പ്യൂട്ടറില്‍ ഫേസ് ബുക്ക് ബ്‌ളോക്ക് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ആത്മനിയന്ത്രണം കുറവാണെങ്കില്‍ ഇതും പരീക്ഷിക്കാവുന്നതാണ്.

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത ഫോണ്‍ ഉപയോഗിക്കുക

മൊബൈല്‍ ഫോണില്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്നവരാണെങ്കില്‍ ഉടന്‍തന്നെ ഇന്ററനെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത ഫോണ്‍ വാങ്ങുക.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X