ആരുണ്ടെടാ ഏറ്റുമുട്ടാൻ? ജിയോയും വിഐയും ഓർക്കാൻപോലും ഭയക്കുന്ന രണ്ട് എയർടെൽ പ്ലാനുകൾ

|

ഇന്ത്യൻ ടെലികോം രംഗത്തെ വമ്പന്മാരാണ് ജിയോയും എയർടെലും വിഐയും. ഉപഭോക്താക്കളെ ആകർഷിക്കാൻ വിവിധ റീച്ചാർജ്, ഡാറ്റാ പ്ലാനുകൾ ഒക്കെ മൂവരും തയാറാക്കുമെങ്കിലും എല്ലാം ഏറെക്കുറെ ഒരേ പോലെ തന്നെ ​ഉള്ളവയാണ്. ഒരു കമ്പനിയുടെ പ്ലാനിന്റേതിനു സമാനമായ പ്ലാൻ എതിർ കമ്പനിക്കും ഉണ്ടാകും. ഉപഭോക്താക്കൾക്കായിട്ടാണ് പ്ലാനുകൾ ഇറക്കുന്നതെങ്കിലും മൂന്നു കമ്പനികൾ തമ്മിലുള്ള ഒരു മത്സരം എന്ന നിലയിലേക്കും ഓരോ പ്ലാനും വിലയിരുത്തപ്പെടാറുണ്ട്.

 

ബദൽ പ്ലാനുകൾ

എന്നാൽ എല്ലാ പ്ലാനുകൾക്കും ബദൽ പ്ലാനുകൾ ഇറക്കാൻ എപ്പോഴും കഴിഞ്ഞെന്ന് വരില്ല. ചില പ്ലാനുകളിൽ ചില കമ്പനികൾ ആധിപത്യം പുലർത്താറുണ്ട്. അ‌ത്തരത്തിൽ ​ഇന്ത്യൻ ടെലികോം രംഗത്തെ ഒന്നാമനായ റിലയൻസ് ജിയോയ്ക്കും മൂന്നാം സ്ഥാനത്തുള്ള വൊഡഫോൺ- ഐഡിയ( വിഐ)ക്കും തകർക്കാനോ ഏറ്റുമുട്ടാനോ സാധിക്കാത്ത രണ്ടു പ്ലാനുകൾ എയർടെലിനുണ്ട്.

എയർടെൽ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള എയർടെൽ ഈ രണ്ടു പ്ലാനുകളുടെ കാര്യത്തിൽ എതിരാളികളെ പിന്നിലാക്കി ഏറെ മുന്നോട്ട് കുതിച്ചു. എയർ​ടെലിന് മാത്രം ഉള്ള പ്ലാൻ എന്ന് എടുത്തു പറയത്തക്ക വിധത്തിൽ ഹിറ്റാണ് ഈ രണ്ട് പ്ലാനുകളും. മറ്റ് ഏതൊരു കമ്പനിയുടെ പ്ലാനുമായി താരതമ്യം ചെയ്താലും എയർടെലിന്റെ ഈ പ്ലാനുകളുടെ തട്ട് താണുതന്നെ ഇരിക്കും.

അ‌ധികം ആലോചിക്കേണ്ട, സാധാരണ ഉപയോഗങ്ങൾക്ക് അ‌നുയോജ്യമായ ജിയോയുടെ പ്രതിദിന 2 ജിബി ഡാറ്റ പ്ലാൻ ഇതാഅ‌ധികം ആലോചിക്കേണ്ട, സാധാരണ ഉപയോഗങ്ങൾക്ക് അ‌നുയോജ്യമായ ജിയോയുടെ പ്രതിദിന 2 ജിബി ഡാറ്റ പ്ലാൻ ഇതാ

രണ്ടും പ്രീ പെയ്ഡ് പ്ലാനുകളാണ്
 

ഡാറ്റ, വോയ്സ് കോളിങ്, എസ്എംഎസ് സൗകര്യങ്ങൾ ഉൾപ്പെടെ ഉപഭോക്താക്കൾക്ക് നൽകുന്നവയാണ് ഈ രണ്ട് പ്ലാനുകളും. എയർടെൽ പ്ലാൻ 699, എയർടെൽ പ്ലാൻ 999 എന്നിവയാണ് എതിരാളികളില്ലാത്ത ആ രണ്ട് എയർടെൽ പ്ലാനുകൾ. ഇവ രണ്ടും പ്രീ പെയ്ഡ് പ്ലാനുകളാണ്. ഈ രണ്ടു പ്ലാനുകളുടെയും പ്രത്യേകതകളും ലഭ്യമാകുന്ന സേവനങ്ങളും എന്തൊക്കെയെന്ന് നോക്കാം.

699 രൂപയുടെ എയർടെൽ പ്ലാൻ

699 രൂപയുടെ എയർടെൽ പ്ലാൻ

പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്ന എയർടെൽ പ്ലാൻ ആണ് 699 രൂപയ്ക്ക് ലഭ്യമാകുക. അ‌ൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 100 എസ്എംഎസ് സൗകര്യങ്ങളും ഇതോടൊപ്പം സ്വാഭാവികമായി നൽകിയിട്ടുണ്ട്. 56 ദിവസത്തെ വാലിഡിറ്റിയാണ് 699 രൂപയു​ടെ പ്ലാനിന് ഉണ്ടാകുക. എയർടെൽ താങ്ക്സ് ആപ്പ് സേവനങ്ങളിലേക്കുള്ള പ്രവേശനവും ഈ പ്ലാൻ ഉപഭോക്താവിന് നൽകുന്നുണ്ട്.

ഇനി പിടിച്ചാൽക്കിട്ടില്ല; ഒക്ടോബർ 1 മുതൽ 5ജി സേവനങ്ങളിലേക്ക് ഇന്ത്യ: ഉദ്ഘാടനം പ്രധാനമന്ത്രിഇനി പിടിച്ചാൽക്കിട്ടില്ല; ഒക്ടോബർ 1 മുതൽ 5ജി സേവനങ്ങളിലേക്ക് ഇന്ത്യ: ഉദ്ഘാടനം പ്രധാനമന്ത്രി

ആമസോൺ ​പ്രൈം മെമ്പർഷിപ്പ് സൗജന്യമായി

പ്ലാനിന് വാലിഡിറ്റി ഉള്ള 56 ദിവസത്തേക്ക് ആമസോൺ ​പ്രൈം മെമ്പർഷിപ്പ് സൗജന്യമായി ലഭ്യമാകും എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതു കൂടാതെ ഒരുപിടി പാക്കേജുകളും ഈ 699 രൂപയുടെ പ്ലാൻ നൽകുന്നുണ്ട്. LionsgatePlay, SonyLIV, ErosNow, Hoichoi, ManoramaMax എന്നിവയിൽ ഏതെങ്കിലും ഒരു ചാനലിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പാക്കേജിൽ അ‌ടങ്ങിയിരിക്കുന്നു.

100 രൂപ ക്യാഷ്ബാക്ക്

കൂടാതെ അ‌പ്പോളോ 24/7 സർവീസിന്റെ സേവനവും മൂന്നു മാസത്തേക്ക് സൗജന്യമായി ലഭിക്കും. അ‌തിനും പുറമെ ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹലോ ട്യൂൺ, വിങ്ക് മ്യൂസിക് സേവനങ്ങളും ഈ കാലയളവിൽ പാക്കേജിലൂടെ സൗജന്യമായി ലഭിക്കും. ഒരു മാസത്തെ ഡാറ്റയ്ക്ക് നൽകുന്ന പണം കൊണ്ട് ഇത്രയും ഉപകാരപ്രദമായ ആനുകൂല്യങ്ങൾ നൽകുന്നതിൽ എയർടെലിനെ മറികടക്കാൻ ആർക്കും സാധിച്ചിട്ടില്ല.

വർഷം മുഴുവൻ സന്തോഷം; 365 ദിവസം വാലിഡിറ്റിയുള്ള സൂപ്പർ ഡാറ്റാ പ്ലാനുകളുമായി ജിയോവർഷം മുഴുവൻ സന്തോഷം; 365 ദിവസം വാലിഡിറ്റിയുള്ള സൂപ്പർ ഡാറ്റാ പ്ലാനുകളുമായി ജിയോ

999 രൂപയുടെ എയർടെൽ പ്ലാൻ

999 രൂപയുടെ എയർടെൽ പ്ലാൻ

പ്രതിദിനം 2.5 ജിബി വീതം 84 ദിവസത്തേക്ക് നൽകുന്ന എയർടെൽ പ്ലാൻ ആണ് 999 രൂപയ്ക്ക് ലഭ്യമാകുക. അ‌ൺലിമിറ്റഡ് വോയിസ് കോൾ, 100 എസ്എംഎസ് സൗകര്യങ്ങൾ സാധാരണ പാക്കേജുകളിൽ നൽകുന്നതു പോലെ ഈ പാക്കേജിലും ഉണ്ട്. 84 ദിവസത്തെ ആമസോൺ ​​പ്രൈം സബ്സ്ക്രിപ്ഷൻ ആണ് ഈ പ്ലാനിലൂടെ ഉപഭോക്താവിന് ലഭിക്കുക.

84 ദിവസമായിരിക്കും  കാലാവധി

699 രൂപയുടെ പാക്കേജി​ലേതിനു സമാനമായ സ്ട്രീം മൊ​​ബൈൽ പാക്കേജും ഇതിനൊപ്പം ഉണ്ടാകും. 84 ദിവസമായിരിക്കും ഈ മൊ​ബൈൽ സ്ട്രീം പാക്കേജിന്റെയും കാലാവധി. എയർടെൽ പേയ്മെന്റ്സ് ബാങ്കുമായി ബന്ധപ്പെട്ട ​സേവനങ്ങളും സർവീസ് ചാർജില്ലാതെ ഈ ദിവസങ്ങളിൽ ലഭ്യമാകും. എയർടെൽ താങ്ക്സ് ആപ്പിലെ സേവനങ്ങളാണ് ഈ പ്ലാനിലൂടെ ലഭ്യമാകുന്ന മറ്റൊരു ആനുകൂല്യം.

പ്ലാനിൽ വീഴുമോ? ജിയോയ്ക്ക് വെല്ലുവിളി ഉയർത്തുന്ന വിഐ പ്ലാൻപ്ലാനിൽ വീഴുമോ? ജിയോയ്ക്ക് വെല്ലുവിളി ഉയർത്തുന്ന വിഐ പ്ലാൻ

രണ്ട് വമ്പന്മാരും നല്ലപോലെ വിറയ്ക്കും

ഒരു പൂ മാത്രം ​ചോദിച്ചപ്പോൾ പൂക്കാലം തന്നെ നൽകിയെന്ന് പറഞ്ഞതുപോലെയാണ് എയർടെലിന്റെ ഈ രണ്ട് പ്ലാനുകളും. അ‌തിനാൽത്തന്നെ ഈ പ്ലാനുകളോട് പിടിച്ച് നിൽക്കാൻ പറ്റുന്ന പ്ലാൻ അ‌വതരിപ്പിക്കണമെങ്കിൽ മറ്റ് രണ്ട് വമ്പന്മാരും നല്ലപോലെ വിറയ്ക്കും. 84 ദിവസത്തേക്ക് ആ​മസോൺ ​പ്രൈം മെമ്പർഷിപ്പ് എന്ന ഒറ്റ ആനുകൂല്യത്തെത്തന്നെ എതിരിടാൻ മറ്റു കമ്പനികൾക്ക് കഴിയുന്നില്ല എന്നത് എയർടെലിന്റെ ഈ പ്ലാനുകളുടെ വലിപ്പം വ്യക്തമാക്കുന്നു.

Best Mobiles in India

English summary
Although plans are launched for consumers, each plan is also evaluated as a competition between companies. Not all plans can offer alternative plans. Certain plans are dominated by certain companies. In that way, Airtel has two plans that Jio and VI cannot compete with.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X