നേപ്പാള്‍ സൗജന്യ വൈ-ഫൈ സോണായി മാറുന്നു

Posted By:

സാമ്പത്തികമായി ഏറെ പിന്നിലാണെങ്കിലും സാങ്കേതികമായി മുന്നേറാനുള്ള ഒരുക്കങ്ങളുമായി ഇന്ത്യയുടെ അയല്‍ രാജ്യമായ നേപ്പാള്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ സൗജന്യ വൈ-ഫൈ സോണാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഭരണകൂടം.

നേപ്പാളിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലായമാണ് രാജ്യത്തെ സൗജന്യ വൈ-ഫൈ സോണാക്കി മാറ്റാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒട്ടുമില്ലാത്ത രാജ്യത്ത് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത് പലരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

നേപ്പാള്‍ സൗജന്യ വൈ-ഫൈ സോണായി മാറുന്നു

അതേസമയം പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ നേപ്പാള്‍ ടെലികോം അഥോറിറ്റി അംഗമായ മഹേഷ് അധികാരിയുടെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സൗജന്യ വൈ-ഫൈ സോണ്‍ ആക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാവുമോ എന്നതാണ് സംഘം പ്രധാനമായും അന്വേഷിക്കുക. 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട് സമര്‍പ്പിക്കാനാണ് സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ദൗത്യസംഘത്തിന്റെ റിപ്പോര്‍ട് ലഭിച്ചുകഴിഞ്ഞാല്‍ പദ്ധതി നടപ്പിലാക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ വക്താവ് ഉമാകാന്ത് പരജുലി അറിയിച്ചു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot