നെറ്റ് ന്യൂട്രാലിറ്റി: വാട്ട്‌സ്ആപ് കോളുകള്‍ക്ക് കടിഞ്ഞാണിടണമെന്ന് ടെലികോം ഡിപാര്‍ട്ട്‌മെന്റ്..!

നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച ആശയക്കുഴപ്പം ഇന്ത്യയില്‍ ആഞ്ഞടിച്ചിട്ട് അധികം നാളുകളായിട്ടില്ല. എന്നാല്‍ ഇത് സംബന്ധിച്ച് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം (ഡിഒടി) കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച റിപ്പോര്‍ട്ട് ഇന്ത്യയിലെ ലക്ഷകണക്കിന് ടെലികോം ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നതാണ്.

കാലവര്‍ഷത്തില്‍ ഫോണിനെ വെളളത്തില്‍ നിന്ന് സംരക്ഷിക്കുന്നതെങ്ങനെ...!

പ്രമുഖ മെസേജിങ് ആപുകളായ വാട്ട്‌സ്ആപ്, വൈബര്‍, സ്‌കൈപ്പ് എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ വന്നേക്കുമെന്ന് സൂചിപ്പിക്കുന്നതാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മറ്റേത് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കുമുളള നിയന്ത്രണങ്ങളും നിയമങ്ങളും ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഫ്രീകോള്‍ നല്‍കുന്ന സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും ഏര്‍പ്പെടുത്തണമെന്ന് ഡിഒടി നിര്‍ദേശിക്കുന്നു. ഇതാണ് വാട്ട്‌സ്ആപ്, വൈബര്‍, സ്‌കൈപ്പ് തുടങ്ങിയവയ്ക്ക് അടിയാകുമെന്ന് കരുതുന്നത്.

 

ഇന്റര്‍നെറ്റ് കോളിങ് നിലവിലുളള മൊബൈല്‍ ഫോണ്‍ വിളിയേക്കാള്‍ ആറ് ശതമാനത്തോളം കുറവാണെന്ന് ട്രായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

വാട്ട്‌സ്ആപ്, വൈബര്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ലൈസന്‍സോ, ടാക്‌സോ ചുമത്താനുളള പരോക്ഷ നിര്‍ദേശമാണ് ഡിഒടി റിപ്പോര്‍ട്ടില്‍ ഉളളത്.

 

ഭാവിയില്‍ മെസഞ്ചറുകള്‍ക്കും, ഫ്രീകോള്‍ ആപുകള്‍ക്കും പണം നല്‍കേണ്ട അവസ്ഥയിലേക്കാണ് ഡിഒടി റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.

 

ഫ്രീകോള്‍ ആപുകള്‍ക്കെതിരെ പരാതിയുളള മൊബൈല്‍ കമ്പനികള്‍ക്ക് നിയമപരമായി നീങ്ങാനുളള അവസ്ഥ കൂടി ഡിഒടി റിപ്പോര്‍ട്ട് നല്‍കുന്നു.

 

ഇത്തരത്തില്‍ ട്രായി റിപ്പോര്‍ട്ട് കണ്ണില്‍ പൊടിയിടാനുളള ഏര്‍പ്പാടാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

സീറോ റേറ്റിങ് മൊബൈല്‍ താരിഫ് സംവിധാനത്തെ പറ്റിയും ഡിഒടി പരാമര്‍ശിക്കുന്നുണ്ട്.

 

സീറോ റേറ്റിങ് മൊബൈല്‍ താരിഫ് സംവിധാനങ്ങളുടെ ഗുണനിലവാരം ട്രായി ഉറപ്പാക്കണമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

 

ഇന്റര്‍നെറ്റ് സമത്വം എന്നത് ഉറപ്പാക്കാന്‍ പൂര്‍ണ ബാധ്യതയാണ് ഉളളതെന്ന് വ്യക്തമാക്കുന്നതാണ് ഡിഒടി-യുടെ റിപ്പോര്‍ട്ട്.

 

നെറ്റ് ന്യൂട്രാലിറ്റി എന്നത് പല മാനങ്ങളുളളതാണെന്നും, ഈ ആശയം ഒറ്റ അര്‍ത്ഥത്തില്‍ മാത്രം കാണാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Net neutrality: DoT favours regulation of WhatsApp, Viber calls.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot