നെറ്റ് ന്യൂട്രാലിറ്റി പ്രതിഷേധം: ഇന്ത്യ അറിയേണ്ടത്...!

നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് അടുത്ത് ഫേസ്ബുക്കിലും ട്വിറ്ററിലും നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. പക്ഷപാതിത്വം ഇല്ലാത്ത ഒരു ഇന്റര്‍നെറ്റ് ലോകം എന്നാണ് വിശാലമായി ഇതിനെ നിര്‍വചിക്കാവുന്നത്.

ശക്തമായ ഇന്റര്‍നെറ്റ് സാന്നിധ്യമുളള ലോകത്തെ 10 നഗരങ്ങള്‍...!

നെറ്റ് ന്യൂട്രാലിറ്റി ഇന്ത്യയില്‍ കൊണ്ടുവരുന്ന പ്രസക്തമായ വസ്തുതകള്‍ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നെറ്റ് ന്യൂട്രാലിറ്റി: ഇന്ത്യ അറിയേണ്ടത്...!

നെറ്റ് ന്യൂട്രാലിറ്റിയുടെ ലക്ഷ്യം, ഗുണങ്ങള്‍, പരിമിതികള്‍ തുടങ്ങിയവയടക്കം സമഗ്രമായ ഒരു റിപ്പോര്‍ട്ട് മെയ് രണ്ടാം വാരം സമര്‍പ്പിക്കാന്‍ ടെലികോം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദ്ധ പാനലിനോട് വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് നിര്‍ദേശിച്ചിരിക്കുകയാണ്.

 

നെറ്റ് ന്യൂട്രാലിറ്റി: ഇന്ത്യ അറിയേണ്ടത്...!

ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ അവരുടെ നെറ്റ്‌വര്‍ക്കില്‍ ഉളള എല്ലാ ട്രാഫിക്കും തുല്ല്യതയോടെ കൈകാര്യം ചെയ്യണമെന്ന ആവശ്യമാണ് നെറ്റ് ന്യൂട്രാലിറ്റി.

 

നെറ്റ് ന്യൂട്രാലിറ്റി: ഇന്ത്യ അറിയേണ്ടത്...!

ചില വെബ്‌സൈറ്റുകള്‍ക്ക് മാത്രം സൗജന്യമായോ, അതി വേഗതയിലോ ഇന്റര്‍നെറ്റ് ലഭ്യമാക്കിയാല്‍ വന്‍കിട കമ്പനികള്‍ക്കാണ് അത് കൂടുതല്‍ പ്രയോജനം ചെയ്യുക.

 

നെറ്റ് ന്യൂട്രാലിറ്റി: ഇന്ത്യ അറിയേണ്ടത്...!

കഴിഞ്ഞ മാസം അവസാനം, ടെലികോം റെഗുലേറ്ററി അതോററ്റി ട്രായി ഇന്റര്‍നെറ്റ് സേവനങ്ങളും, ആപുകളും എത്തരത്തിലാണ് ക്രമീകരിക്കേണ്ടതെന്ന് ഉപയോക്താക്കളില്‍ നിന്നും, കമ്പനികളില്‍ നിന്നും അഭിപ്രായങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്.

 

നെറ്റ് ന്യൂട്രാലിറ്റി: ഇന്ത്യ അറിയേണ്ടത്...!

ചില പ്രത്യേക കമ്പനികളുടെ ആപുകള്‍ക്കും, സേവനങ്ങള്‍ക്കും സൗജന്യ ഡാറ്റാ ട്രാഫിക്ക് അനുവദിക്കുന്ന എയര്‍ടെല്‍ സീറോ പ്ലാറ്റ്‌ഫോം എയര്‍ടെല്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

 

നെറ്റ് ന്യൂട്രാലിറ്റി: ഇന്ത്യ അറിയേണ്ടത്...!

ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ്.ഒആര്‍ജി ഇത്തരത്തില്‍ സൗജന്യമായി ഉപയോക്താക്കളിലേക്ക് എത്തുന്ന ഒരു സേവനമാണ്.

 

നെറ്റ് ന്യൂട്രാലിറ്റി: ഇന്ത്യ അറിയേണ്ടത്...!

എയര്‍ടെല്‍ സീറോ പ്ലാറ്റ്‌ഫോമിനെ പിന്തുണച്ച് ഫ്ളിപ്കാര്‍ട്ട് സഹ-സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ രംഗത്തെത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

 

നെറ്റ് ന്യൂട്രാലിറ്റി: ഇന്ത്യ അറിയേണ്ടത്...!

എയര്‍ടെല്‍ സീറോ പോലുളള എതിരാളി നിലനിന്നിരുന്നെങ്കില്‍, തനിക്ക് പല രാജ്യങ്ങളിലും സാന്നിധ്യം പടര്‍ത്താന്‍ സാധിക്കില്ലായിരുന്നെന്ന് റെസ്റ്റോറന്റ് ലിസ്റ്റിങ് സൈറ്റായ സൊമാറ്റൊ-യുടെ സ്ഥാപകന്‍ ദീപിന്ദര്‍ ഗൊയല്‍ തിരിച്ചടിച്ചിട്ടുണ്ട്.

 

നെറ്റ് ന്യൂട്രാലിറ്റി: ഇന്ത്യ അറിയേണ്ടത്...!

കോമഡി ഗ്രൂപ്പായ എഐബി ശനിയാഴ്ച നെറ്റ് ന്യൂട്രാലിറ്റിയുടെ ആവശ്യകതയെക്കുറിച്ചുളള ഒരു വീഡിയോ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കാന്‍ ആരംഭിച്ചത് ഇതിനോടകം ലക്ഷകണക്കിന് ആളുകള്‍ കണ്ട് കഴിഞ്ഞു.

 

നെറ്റ് ന്യൂട്രാലിറ്റി: ഇന്ത്യ അറിയേണ്ടത്...!

ഓണ്‍ലൈന്‍ ട്രാഫിക്കിനെ വേഗത കുറഞ്ഞതും, കൂടിയതുമായ പാതകളായി വിഭജിക്കുന്നത് ബ്രോഡ്ബാന്‍ഡ് ദാതാക്കളെ തടഞ്ഞുകൊണ്ടുളള ഇന്റര്‍നെറ്റ് നിയമങ്ങള്‍ യുഎസ്സിലെ എഫ്‌സിസി ഇക്കൊല്ലമാദ്യം അംഗീകരിച്ചിരുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Net Neutrality in India: Latest Developments.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot