ബാഹുബലിയുടെ ബാക്കി കഥ ഇനി നെറ്റ്ഫ്ലിക്സ് സീരീസ് ആയി എത്തുന്നു!

By GizBot Bureau
|

ബാഹുബലി ഇനി നെറ്റ്ഫ്ലിക്സ് സീരീസായി നമുക്ക് കാണാം. ബാഹുബലിയുടെ prequel ആയി കഥ പറയുന്ന രീതിയിലായിരിക്കും പുതിയ നെറ്റ്ഫ്ലിക്സ് പരമ്പര എത്തുക. 2015 ൽ ഇറങ്ങിയ 'ബാഹുബലി: ദി ബിഗിനിംഗ്' എന്ന സിനിമയുടെ മുമ്പുള്ള സംഭവങ്ങളായിരിക്കും ചിത്രം പറയുക. 'The Rise of Sivagami' എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമായിരിക്കും ഈ പരമ്പര.

'ബാഹുബലി: തുടക്കത്തിനും മുമ്പേ'

'ബാഹുബലി: തുടക്കത്തിനും മുമ്പേ'


'Baahubali: Before the Beginning' എന്നാണ് സീരീസിന് പേരിട്ടിരിക്കുന്നത്. രണ്ടു സീസണുകൾക്കുള്ള ഓർഡർ ഇപ്പോൾ തന്നെ നൽകിയിട്ടുണ്ട്. സംവിധായകൻ എസ്.എസ്. രാജമൗലിയും അർക്ക മീഡിയ വർക്സ് നിർമാണക്കമ്പനിയും ചേർന്നായിരിക്കും സീരീസ് നിർമ്മിക്കുക.

ആദ്യ സീസണിൽ 9 എപ്പിസോഡുകൾ

ആദ്യ സീസണിൽ 9 എപ്പിസോഡുകൾ

'Baahubali: Before the Beginning'ന്റെ ആദ്യ സീസണിന് ഒമ്പത് എപ്പിസോഡുകൾ ആയിരിക്കും ഉണ്ടാകുക. ആനന്ദ് നീലകണ്ഠൻ എഴുതിയ 2007ൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ഇതിന് തിരക്കഥ ഒരുങ്ങുക. ആദ്യ നോവൽ ഇപ്പോൾ ടിവി സീരീസ് ആയി ഇറങ്ങുന്നതോടെ ഈ പരമ്പരയിൽ മൂന്ന് ചിത്രങ്ങൾ എന്ന രീതിയിലാകും.

അണിയറയിൽ

അണിയറയിൽ

ദേവ കട്ട, പ്രവീൺ സത്താറു എന്നിവർ ചേർന്നായിരിക്കും ഈ പരമ്പര സംവിധാനം ചെയ്യുക. മൊത്തം മൂന്ന് സീസണുകൾ ആയിരിക്കും ഉണ്ടാവുക എന്ന് സംവിധായകർ പറഞ്ഞു. എന്നാൽ ആദ്യ രണ്ടു സീസണുകൾക്ക് മാത്രമാണ് നെറ്ഫ്ലിക്സ് ഓർഡർ നൽകിയിട്ടുള്ളത്. അത് വിജയം കാണുകയാണെങ്കിൽ തീർച്ചയായും മൂന്നാമത്തെ സീസണും ഉണ്ടാകും.

സിനിമകൾക്ക് ലഭിച്ച സ്വീകാര്യത സീരീസിനും ലഭിക്കും എന്ന് പ്രതീക്ഷിക്കാം

സിനിമകൾക്ക് ലഭിച്ച സ്വീകാര്യത സീരീസിനും ലഭിക്കും എന്ന് പ്രതീക്ഷിക്കാം

ബാഹുബലി ഇത് രണ്ടാം തവണയാണ് ടിവി സീരീസ് ആക്കുന്നത്. ഇതിന് മുമ്പ് ആമസോണിന്റെ Baahubali: The Lost Legends എന്ന ആനിമേറ്റഡ് സീരീസ് വന്നിരുന്നു. അതിന് ശേഷ വീണ്ടും ഇപ്പോൾ ബാഹുബലി ടിവി സീരീസുകളുടെ രൂപത്തിൽ വാർത്തയിൽ ഇടം പിടിക്കുകയാണ്. ബാഹുബലിയുടെ രണ്ടു സിനിമകൾക്കും രാജ്യത്തിനകത്തും പുറത്തും ലഭിച്ച സ്വീകാര്യത ഈ നെറ്ഫ്ലിക്സ് പാരമ്പരക്കും ലഭിക്കും എന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയിൽ ജോലി ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച 25 ഐടി കമ്പനികൾഇന്ത്യയിൽ ജോലി ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച 25 ഐടി കമ്പനികൾ

Best Mobiles in India

Read more about:
English summary
Netflix Announces Baahubali Prequel Series

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X