ഈ ആഴ്ചയിലെ നെറ്റ്ഫ്ലിക്സ് ഹിറ്റ് സീരീസുകൾ പരിചയപ്പെടാം | Netflix
ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ ഒരുപാട് സീരീസുകൾ സ്ട്രീം ചെയ്യുന്നുണ്ട്. ഇവയിൽ കാണാൻ കൊള്ളാവുന്ന ഷോകൾ കണ്ടെത്തുകയെന്നത് അൽപ്പം പ്രയാസമേറിയ കാര്യവുമാണ്. ജനപ്രീതി നേടിയ സീരീസുകൾ കണ്ടെത്തുകയെന്നതാണ് ആകെയുള്ള പോംവഴി. പ്ലാറ്റ്ഫോമിൽ തങ്ങളുടെ ജനപ്രിയ ഷോകൾ മാർക്ക് ചെയ്തിട്ടുമുണ്ട്. നെറ്റ്ഫ്ലിക്സിൽ തരംഗം സൃഷ്ടിക്കുന്ന ആറ് സീരീസുകൾ ചുവടെ നൽകിയിരിക്കുന്നു.
(6) ഡോക്ടർ ചാ (Doctor Cha) : മുഴുവൻ സമയ വീട്ടമ്മയായാണ് കെ ഡ്രാമയിലെ കേന്ദ്ര കഥാപാത്രമായ ഡോക്ടർ ചാ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഭർത്താവിനും മക്കൾക്കും വേണ്ടി തന്റെ ആഗ്രഹങ്ങളും മെഡിക്കൽ കരിയറും താൻ ഇല്ലാതാക്കിയെന്ന് ഇവർ തിരിച്ചറിയുന്നിടത്താണ് കഥയാരംഭിക്കുന്നത്. ഭർത്താവ് ജോലി ചെയ്യുന്ന അതേ ഹോസ്പിറ്റലിൽ ഒന്നാം വർഷ റെസിഡന്റായി ജോയിൻ ചെയ്യുന്നതോടെ ഡോക്ടർ ചായുടെ ജീവിതം മാറിമറിയുന്നു.

(5) ട്രൂ ബ്യൂട്ടി (True Beauty) : ഒരു ഹൈസ്കൂൾ വിദ്യാർഥിനിയുടെ ജീവിതമാണ് ട്രൂ ബ്യൂട്ടിയുടെ പ്രമേയം. കാണാൻ "ഭംഗിയില്ലാത്തതിനാൽ" പെൺകുട്ടി സ്കൂളിൽ തുടർച്ചയായ അവഹേളിക്കപ്പെടുന്നു. അപമാനങ്ങൾ അവസാനിക്കാതെയാകുമ്പോൾ അവൾ മേക്കപ്പും സൌന്ദര്യ സംരക്ഷണ രീതികളും പഠിക്കുകയും സ്വന്തം അപ്പിയറൻസ് തന്നെ മാറ്റിയെടുക്കുകയും ചെയ്യുന്നു. ഇതിലൂടെ പെൺകുട്ടിക്ക് ലഭിക്കുന്ന പോപ്പുലാരിറ്റിയാണ് സീരിസിന്റെ പ്രമേയം. കൊറിയൻ റൊമാന്റിക് ഡ്രാമ സീരിസുകളുടെ സ്ഥിരം ഫ്ലേവറുകളെല്ലാം ട്രൂ ബ്യൂട്ടി ഓഫർ ചെയ്യുന്നു.
(4) വെനസ്ഡേ (Wednesday) : ജെന്ന ഓർട്ടേഗയുടെ അതിഗംഭീര പെർഫോമൻസ് തന്നെയാണ് ഹൊറർ കോമഡി സീരിസിന്റെ ഹൈലൈറ്റ്. വയലൻസ് ഇഷ്ടപ്പെടുന്ന, സൈക്കോ -ക്രിമിനൽ സ്വഭാവത്തിനുടമയാണ് സീരിസിലെ കേന്ദ്രകഥാപാത്രമായ വെനസ്ഡേ ആഡംസ്. വാംപയറുകളും വെയർവൂൾഫുകളുമൊക്കെ പഠിക്കുന്ന സ്കൂൾ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. അവിടെ നടക്കുന്ന ഭീകരജീവി ആക്രമണത്തിന്റെയും ഒപ്പമുള്ള കൊലപാതകങ്ങളുടെയും ചുരുളഴിക്കാൻ വെനസ്ഡേ ആഡംസ് നടത്തുന്ന അന്വേഷണവും നേരിടുന്ന പ്രതിസന്ധികളും സീരീസിനെ ആകാംക്ഷാഭരിതമാക്കുന്നു.
(3) ക്വീൻ ഷാർലറ്റ് : എ ബ്രിഡ്ജർട്ടൺ സ്റ്റോറി (Queen Charlotte: A Bridgerton Story
) : നെറ്റ്ഫ്ലിക്സ് സീരീസായ ബ്രിഡ്ജർടണ്ണിന്റെ ഒരു സ്പിൻഓഫ് സീരീസാണ് ക്വീൻ ഷാർലറ്റ് : എ ബ്രിഡ്ജർട്ടൺ സ്റ്റോറി. ബ്രിട്ടന്റെ രാജാവായ കിങ് ജോർജും ഷാർലറ്റ് രാജ്ഞിയുമായുള്ള വിവാഹവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സീരിസിന്റെ കാതൽ. ഇതിഹാസ സമാനമായ പ്രണയ കഥ അധികാര കേന്ദ്രമായുള്ള ക്വീൻ ഷാർലറ്റിന്റെ വളർച്ചയും എടുത്ത് കാണിക്കുന്നുണ്ട്.
(2) എക്സ്ഒ, കിറ്റി (XO, Kitty) : അമേരിക്കൻ റൊമാന്റിക് കോമഡി ഡ്രാമ സീരീസ് അന്ന കാത്കാർട്ടിന്റെ കിറ്റിയെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. ഓൾ ദ ബോയ്സ് ഫിലിം സീരിസിന്റെ സ്പിൻ ഓഫാണ് എക്സ്ഒ, കിറ്റി. തന്റെ പങ്കാളിയെ കണ്ടെത്താൻ യാത്ര പോകുന്ന കൌമാരക്കാരിയാണ് കിറ്റി. അന്ന കാത്കാർട്ടിന്റെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ സീരീസിന് നെറ്റ്ഫ്ലിക്സിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
(1) ഫൂബാർ (FUBAR) : സിഐഎ എജന്റുകളായ അച്ഛനും മകളുമായി അർനോൾഡ് ഷ്വാർസെനെഗറും മോണിക്ക ബാർബറോയും എത്തുന്ന സ്പൈ ആക്ഷൻ ഫാമിലി അഡ്വഞ്ചർ സീരീസാണ് ഫൂബാർ. ലൂക്ക് ബ്രണ്ണറും മകൾ എമ്മയും പര്സപരം പറഞ്ഞ നുണകൾ ഒരുമിച്ചൊരു ദൌത്യത്തിനെത്തുമ്പോൾ പൊളിഞ്ഞ് വീഴുന്നു. അച്ഛനും മകളും കടന്ന് പോകുന്ന അസാധാരണ ജീവിത സാഹചര്യങ്ങളും ആക്ഷൻ മൊമന്റുകളും സീരീസിനെ ആകർഷകമാക്കുന്നു. നെറ്റ്ഫ്ലിക്സ് സീരീസുകളിൽ ഒന്നാം സ്ഥാനത്തെത്താനും ഫൂബാറിന് സാധിച്ചിട്ടുണ്ട്.


Click it and Unblock the Notifications