Home
News

സുഹൃത്തിന്റെ അക്കൗണ്ട് ഇനി ഉപയോ​ഗിക്കാൻ പറ്റില്ല; പുതിയ നെറ്റ്ഫ്ലിക്സ് അക്കൗണ്ടിനായുള്ള മികച്ച പ്ലാനുകൾ

കഴിഞ്ഞ ദിവസമായിരുന്നു നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പാസ്‌വേഡ് പങ്കുവെക്കൽ അവസാനിപ്പിച്ചത്. ഇത് അനുസരിച്ച് നിലവിൽ ഒരു കുടുംബത്തിലുള്ളവർക്ക് മാത്രമാണ് ഒരു അക്കൗണ്ട് ഉപയോ​ഗിക്കാൻ സാധിക്കു. ഇത് അറിയിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സിന്റെ സന്ദേശങ്ങൾ ലഭിച്ചുകൊണ്ട് ഇരിക്കുകയാണ്. പുതിയ നയം നടപ്പിലാകുമ്പോൾ നിരവധിപേർക്ക് നെറ്റ്ഫ്ലിക്സിന്റെ ആസ്വാദനം നഷ്ടമാകും.

നിങ്ങൾ ഇത്തരത്തിൽ സുഹൃത്തുക്കളുടെ അക്കൗണ്ട് ആണ് ഉപയോ​ഗിക്കുന്നത് എങ്കിൽ സ്വന്തമായി അക്കൗണ്ട് എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി ഇരിക്കുന്നു. ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിന്റെ ചില പ്ലാനുകളെക്കുറിച്ച് പരിചയപ്പെടാം. നെറ്റ്ഫ്ലിക്സിന്റെ മൊബൈൽ പ്ലാൻ 149 രൂപക്ക് ലഭ്യമാണ്. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാനുകളിൽ ഒന്നാണ് ഇത്. അൺലിമിറ്റഡ് പരസ്യരഹിത സിനിമകൾ, ടിവി ഷോകൾ, മൊബൈൽ ഗെയിമുകൾ ഈ പ്ലാനിലൂടെ നിങ്ങൾ ലഭിക്കും.

പുതിയ നെറ്റ്ഫ്ലിക്സ് അക്കൗണ്ടിനായുള്ള മികച്ച പ്ലാനുകൾ

വീഡിയോകൾ ഓൺലൈനായി കാണാനും ഡൗൺലോഡ് ചെയ്ത് കാണാനും ഇതിലൂടെ സാധിക്കുന്നതാണ്. ഈ പ്ലാൻ കൂടുതലായി തിരഞ്ഞെടുക്കുന്നത് മൊബൈൽ, ടാബ്ലറ്റ് ഉപഭോക്താക്കളാണ്. നെറ്റ്ഫ്ലിക്സിന്റെ അടിസ്ഥാന പ്ലാനിന് പ്രതിമാസം 199 രൂപയാണ് ചിലവാക്കേണ്ടത്. ഈ പ്ലാൻ ഫോൺ, ടാബ്ലെറ്റ്, കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയുൾപ്പെടെ ഒന്നിലധികം ഉപകരണങ്ങളിൽ ആക്‌സസ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഒരു സമയം ഒരു ഉപകരണത്തിൽ മാത്രമെ ഇതിന്റെ സേവനം ലഭിക്കു.

നെറ്റ്ഫ്ലിക്സിന്റെ സ്റ്റാൻഡേർഡ് പ്ലാനിന് പ്രതിമാസം 499 രൂപയാണ് ചിലവഴിക്കേണ്ടത്. ഈ പ്ലാൻ ഒരു സമയം രണ്ട് ഉപകരണങ്ങളിൽ സ്ട്രീമിംഗ് ചെയ്യാൻ സാധിക്കുന്നതാണ് മാത്രമല്ല ഫുൾ എച്ച്ഡി ദൃശ്യമികവും ഈ പ്ലാൻ വാ​​ഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് പുറമെ മേൽപറഞ്ഞ പ്ലാനുകളിലെ എല്ലാ സൗകര്യങ്ങളും ഈ പ്ലാനിൽ ലഭിക്കുന്നതാണ്. നെറ്റ്ഫ്ലിക്സിന്റെ മറ്റൊരു പ്ലാൻ ആണ് പ്രീമിയം പ്ലാൻ. പ്രതിമാസം 649 രൂപയാണ് ഇതിന് ഈടാക്കുന്നത്.

പുതിയ നെറ്റ്ഫ്ലിക്സ് അക്കൗണ്ടിനായുള്ള മികച്ച പ്ലാനുകൾ

ഒരേസമയം നാല് സ്‌ക്രീനുകളിൽ വരെ സ്‌ട്രീമിംഗ് ചെയ്യാൻ അനുവദിക്കുന്ന പ്ലാൻ ആണ് പ്രീമിയം പ്ലാൻ. മാത്രമല്ല അൾട്ര എച്ച്ഡി ദൃശ്യമികവും നൽകാൻ ഈ പ്ലാൻ സഹായിക്കും. ഇതിന് പുറമെ മേൽപ്പറഞ്ഞ എല്ലാ പ്ലാനുകളുടെ സവിശേഷതയും പ്രീമിയം പ്ലാനിൽ ലഭ്യമാകുന്നതാണ്. ഓഫ്ലൈനിൽ വീഡിയോകൾ കാണാനുള്ള സൗകര്യവും പ്രീമിയം പ്ലാനിന് കീഴിൽ ഉണ്ടായിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ വെബ്സൈറ്റോ ആപ്പോ സന്ദർശിച്ച് നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പാസ്‌വേഡ് പങ്കുവെക്കൽ അവസാനിപ്പിച്ചത്. ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഒരു കുടുംബത്തിലുള്ളവർക്ക് ഉപയോഗിക്കാനുള്ളതാണെന്നും ഇവർക്ക് എവിടെ നിന്ന് വേണമെങ്കിലും ഇത് ഉപയോഗിക്കാമെന്നും നെറ്റ്ഫ്ലിക്സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പുറത്തുനിന്നുള്ള ആരെങ്കിലമായി പാസ്വേർഡ് ഷെയർ ചെയ്താൽ അവരുടെ പ്രൊഫൈൽ ഒരു പുതിയ അക്കൗണ്ടിലേക്ക് മാറ്റേണ്ടിവരും.

ഇങ്ങനെ പൊഫൈൽ പുതിയ അക്കൗണ്ടിലേക്ക് മാറ്റുമ്പോൾ അതിന് പ്രത്യേകം പണം ചിലവാക്കേണ്ടിയും വന്നേക്കാം. ഇല്ലെങ്കിൽ അവരുടെ പാസ്‌വേഡ് മാറ്റുന്നതും പരിഗണിക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ടിവിയിൽ കണക്ട് ചെയ്തിരിക്കുന്ന നെറ്റ് ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന മറ്റ് ഇലക്ട്രോണിക് ഡിവൈസുകൾ ഉപയോ​ഗിക്കുന്നവരെ നിങ്ങളുടെ നെറ്റ്ഫ്ലിക്സ് കുടുംബ ലിസ്റ്റിൽ ചേർക്കാവുന്നതാണെന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചിട്ടുണ്ട്.

അതേ സമയം പല രാജ്യങ്ങളിലായി ഈ നയം നടപ്പിലാക്കിയതോടെ പുതിയതായി 6 ദശലക്ഷം പുതിയ സബ്സ്ക്രൈബേർസിനെ നേടിയതായി നെറ്റ്ഫ്ലിക്സ് പറയുന്നു. സബ്സ്ക്രൈബേർസിന്റെ എണ്ണത്തിൽ 8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 100 ദശലക്ഷത്തിലധികം ആളുകൾ നെറ്റ്ഫ്ലിക്സിന്റെ അക്കൗണ്ട് ഇല്ലാതെ പ്ലാറ്റ്ഫോമിന്റെ സേവനം ആസ്വദിക്കുന്നുണ്ടെന്നായിരുന്നു നെറ്റ്ഫ്ലിക്സിന്റെ കണക്കുകൾ പറയുന്നത്.

More from GizBot

Best Mobiles in India

English summary
Last week, Netflix stopped sharing passwords in India. Currently, only members of a family can use an account. If you're using your friends' Netflix accounts, you might want to consider getting your own. Let's get to know some of the plans for Netflix in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X