Home
News

സമയം കളയാതെ സമയം കളയൂ! നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഇതാ...

ഗ്ലോബൽ സ്ട്രീമിംഗ് സേവനമായ നെറ്റ്ഫ്ലിക്സ്, വൈവിധ്യമാർന്ന ടിവി ഷോകൾ, സിനിമകൾ, ഡോക്യുമെൻ്ററികൾ, ആനിമേഷൻ എന്നിവ വാഗ്ദാനം ചെയ്യുന്ന ആപ്പ് ആണ്. ഇത് 190 രാജ്യങ്ങളിലായി 30ൽ അധികം ഭാഷകളിൽ കണ്ടന്റുകൾ സ്ട്രീം ചെയ്യുന്നുണ്ട് എന്നത് ചെറിയ കാര്യമല്ല. വ്യത്യസ്ത പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിന് വൈവിധ്യമാർന്ന കണ്ടന്റ് സെലെക്ഷനുകൾ നൽകാൻ നെറ്റ്ഫ്ലിക്സിന് സാധിക്കാറുണ്ട്. നിങ്ങൾക്ക് ഇൻ്റർനെറ്റ് ആക്‌സസ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഇതിനകം തന്നെ നെറ്റ്ഫ്ലിക്സിനെ കുറിച്ച് അറിവ് ഉണ്ടായിരിക്കാം അല്ലെങ്കിൽ ഉപയോഗിച്ചിരിക്കാം. ഇന്ത്യയിൽ, നെറ്റ്ഫ്ലിക്സ് ആക്സസ് രണ്ട് തരത്തിൽ ലഭ്യമാണ്.

നെറ്റ്ഫ്ലിക്സിൽ നിന്ന് നേരിട്ടുള്ള ഒറ്റപ്പെട്ട സേവന പ്ലാനുകൾ വഴിയോ അല്ലെങ്കിൽ ഇൻ്റർനെറ്റ് സേവന ദാതാക്കളിൽ നിന്നോ (ISPകൾ) അല്ലെങ്കിൽ ടെലികോം ദാതാക്കളിൽ നിന്നോ ഉള്ള ഒടിടി ബണ്ടിൽ ചെയ്ത ഓഫറിലൂടെയോ നെറ്റ്ഫ്ലിക്സ് ആക്സസ് ലഭ്യമാകും. 2024 സെപ്റ്റംബറിലേക്ക് കടക്കുമ്പോൾ, നിങ്ങൾ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രൈബ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മുഴുവൻ മാസവും നിങ്ങൾക്ക് സേവനം ഉണ്ടെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വാങ്ങാൻ ലഭ്യമായ എല്ലാ നെറ്റ്ഫ്ലിക്സ് ഇന്ത്യ സേവന പ്ലാനുകളുടെയും ഒരു റൗണ്ടപ്പ് ഇതാ.

സമയം കളയാതെ സമയം കളയൂ! നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഇതാ...

നിങ്ങളുടെ എന്റർടൈൻമെന്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നെറ്റ്ഫ്ലിക്സ് വൈവിധ്യമാർന്ന പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഒരൊറ്റ വീട്ടിൽ ഒരുമിച്ച് താമസിക്കുന്ന ആളുകൾക്ക് ഈ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉപയോഗിക്കാനും സാധിക്കും. നെറ്റ്ഫ്ലിക്സ് ഇന്ത്യ മൊബൈൽ, ബേസിക്, സ്റ്റാൻഡേർഡ്, പ്രീമിയം പ്ലാൻ ഓപ്ഷനുകളായി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതിനർത്ഥം, നിങ്ങളുടെ ഇൻ്റർനെറ്റ് പ്ലാനോ പാക്കേജോ നെറ്റ്ഫ്ലിക്സ് ബണ്ടിൽ ചെയ്യുന്നില്ലെങ്കിലും നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പ്ലാൻ സബ്‌സ്‌ക്രൈബ് ചെയ്യാനും സേവനം ആസ്വദിക്കാനും കഴിയും. നെറ്റ്ഫ്ലിക്സ് ഇന്ത്യ പ്രത്യേക കമ്മിറ്റ്മന്റുകൾ ഒന്നുമില്ലാതെ എപ്പോൾ വേണമെങ്കിലും ക്യാൻസൽ ചെയ്യാൻ സാധിക്കുന്ന സേവനം ആണ് നൽകുന്നത്. പരസ്യങ്ങളോ അധിക ഫീസോ ഇല്ലാതെ എല്ലാം ഒരു വിലയ്ക്ക് നെറ്റ്ഫ്ലിക്സിൽ വാഗ്ദാനം ചെയ്യുന്നു.

2024 സെപ്റ്റംബറിൽ ലഭ്യമാകുന്ന നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ഏതൊക്കെ എന്ന് നോക്കാം. ആദ്യം നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാനുകളെ കുറിച്ച് അറിയാം. നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് പ്രതിമാസം 149 രൂപ ആണ് ഈടാക്കുന്നത്. ഇത് സ്റ്റാൻഡേർഡ് ഡെഫനിഷൻ (SD) 480p നിലവാരത്തിൽ ഒരൊറ്റ മൊബൈലിലോ ടാബ്‌ലെറ്റിലോ സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

ഈ പ്ലാൻ ഉപയോഗിച്ച്, നിങ്ങളുടെ വീട്ടിനുള്ളിൽ ഒരു സമയം ഒരു ഉപകരണത്തിൽ മാത്രമാണ് നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. അത് പോലെ, ഒരു ഉപകരണത്തിൽ മാത്രമേ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയൂ. ഈ പ്ലാൻ ന്യായമായ വീഡിയോയും ശബ്‌ദ നിലവാരവും വാഗ്ദാനം ചെയ്യുന്നു.

പിന്നെ ലഭ്യമുകുന്ന പ്ലാൻ ആണ് നെറ്റ്ഫ്ലിക്സ് ബേസിക് പ്ലാൻ. ഉപയോക്താക്കൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള പ്ലാൻ നെറ്റ്ഫ്ലിക്സ് ബേസിക് പ്ലാനാണ്. ഇതിന് പ്രതിമാസം 199 രൂപ ചിലവാകും. ഹൈ ഡെഫനിഷൻ (HD) 720p നിലവാരത്തിൽ ഒരൊറ്റ മൊബൈലിലോ ടാബ്‌ലെറ്റിലോ കമ്പ്യൂട്ടറിലോ സ്മാർട്ട് ടിവിയിലോ സ്ട്രീം ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

ബേസിക്, മൊബൈൽ പ്ലാനുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് ഒരു സമയം ഒരു ഉപകരണത്തിൽ മാത്രമേ കാണാൻ കഴിയൂ. മാത്രമല്ല, ഈ പ്ലാൻ ഉപയോഗിച്ച് ഒരു ഉപകരണത്തിൽ മാത്രമേ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യാനാവൂ. ഈ പ്ലാൻ മികച്ച വീഡിയോയും ശബ്ദ നിലവാരവും വാഗ്ദാനം ചെയ്യുന്നു.

നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് പ്ലാനിലക്ക് വരുമ്പോൾ, ഈ പ്ലാനിന് പ്രതിമാസം 499 രൂപ ചിലവാകും. കൂടാതെ ഫോണുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ, സ്മാർട്ട് ടിവികൾ എന്നിവയുൾപ്പെടെ ഉള്ള ഡിവൈസുകളിൽ ഏതെങ്കിലും രണ്ട് ഉപകരണങ്ങളിൽ വരെ സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഒപ്പം ഈ പ്ലാനിലൂടെ പൂർണ്ണമായ ഹൈ ഡെഫനിഷൻ (ഫുൾ എച്ച്ഡി) 1080p നിലവാരത്തിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും.

രണ്ട് ഡിവൈസുകളിൽ ഒരു കുടുംബത്തിൽ തന്നെ ഒരേ സമയം കണ്ടന്റ് സ്ട്രീം ചെയ്യാൻ സാധിക്കുന്ന പ്രത്യേകത ഈ പ്ലാനിന്‌ ഉണ്ട്. കൂടാതെ സ്റ്റാൻഡേർഡ് പ്ലാനിൽ രണ്ട് ഉപകരണങ്ങളിൽ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യാം. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മികച്ച വീഡിയോയും ശബ്ദ നിലവാരവും പ്രതീക്ഷിക്കാമെന്ന് നെറ്റ്ഫ്ലിക്സ് പറയുന്നു.

സ്പേഷ്യൽ ഓഡിയോ ഉള്ള നെറ്റ്ഫ്ലിക്സ് പ്രീമിയം പ്ലാനും ലഭ്യമാണ്. നെറ്റ്ഫ്ലിക്സ് പ്രീമിയം പ്ലാനിന് പ്രതിമാസം 649 രൂപയാണ് ഈടാക്കുന്നത്. നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ നിന്ന് ലഭ്യമാകുന്ന ഏറ്റവും ഉയർന്ന പ്ലാനാണിത്. ഫോണുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ, സ്മാർട്ട് ടിവികൾ എന്നിവയുൾപ്പെടെ ഒരേ സമയം നാല് സ്‌ക്രീനുകളിൽ അൾട്രാ ഹൈ ഡെഫനിഷൻ (4K+HDR) കണ്ടന്റുകൾ കാണാൻ ഇത് ഉപഭോക്താക്കളെ അനുവദിക്കുന്നു.

ഒരു വീട്ടിലെ നാല് ഉപകരണങ്ങൾക്ക് ഒരേ സമയം കണ്ടന്റുകൾ സ്ട്രീം ചെയ്യാൻ കഴിയും. അതേ സമയം ഈ പ്ലാൻ ഉപയോഗിച്ച് ആറ് ഉപകരണങ്ങളിൽ വരെ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മികച്ച വീഡിയോയും ശബ്ദ നിലവാരവും പ്രതീക്ഷിക്കാം. പ്രീമിയത്തിൽ സ്പേഷ്യൽ ഓഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട്.

സറൗണ്ട് സൗണ്ട് സ്പീക്കറുകളുടെയോ ഹോം തിയറ്റർ ഉപകരണങ്ങളുടെയോ ആവശ്യമില്ലാതെ ശബ്ദം വർദ്ധിപ്പിക്കുന്ന സ്പേഷ്യൽ ഓഡിയോ ഉൾപ്പെടുന്ന നെറ്റ്ഫ്ലിക്സിൽ നിന്നുള്ള ഏക പ്ലാൻ ഇതാണ്. സ്പേഷ്യൽ ഓഡിയോയെ പിന്തുണയ്ക്കുന്ന ടിവി ഷോകളും സിനിമകളും ഈ ഫീച്ചർ ഓണാക്കിയാൽ ഓട്ടോമാറ്റിക്ക് ആയി പ്ലേ ചെയ്യും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Netflix access is available through stand-alone service plans direct from Netflix or through OTT bundled offerings from Internet Service Providers (ISPs) or telecom providers. Heading into September 2024, here's a roundup of all the Netflix India service plans available for purchase if you're looking to subscribe to Netflix and want to make sure you have service for the entire month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X