Home
News

പാസ്‌വേഡ് പങ്കുവെക്കലിന് പൂട്ടിട്ട് നെറ്റ്ഫ്ലിക്സ്; ഇക്കാര്യങ്ങൾ ഉടൻ ചെയ്തില്ലെങ്കിൽ പണം നഷ്ടപ്പെട്ടേക്കാം

ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്. നമ്മളിൽ പലരും പല സീരീസുകളും സിനിമകളും കാണാനും ഈ പ്ലാറ്റ്ഫോം ഉപയോ​ഗിച്ചിട്ടുണ്ടാകും. കൂടാതെ സുഹൃത്തുക്കളുടെ പാസ്‌വേഡുകൾ വാങ്ങി നെറ്റ്ഫ്ലിക്സ് ഉപയോ​ഗിക്കുന്നവരും ധാരാളമാണ്. എന്നാൽ ഇങ്ങനെയുള്ളയവർക്ക് ഇനി പാസ്‌വേഡ് കൈമാറൻ സാധിക്കില്ല എന്നാണ് നെറ്റ്ഫ്ലിക്സ് പറയുന്നത്.

ഇന്ത്യയില്‍ ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെക്കൽ ഓപ്ഷന്‍ ഉണ്ടാവില്ലെന്ന് കമ്പനി അറിയിച്ചു. ഒരു കുടുംബത്തിലുള്ളവർക്ക് മാത്രമാണ് ഒരു അക്കൗണ്ട് ഉപയോ​ഗിക്കാൻ സാധിക്കു. കുടുംബത്തിന് പുറത്തുള്ളവർക്ക് പാസ്‌വേഡ് കൈമാറുന്ന ഉപഭോക്താക്കൾക്ക് പുതിയ നിർ​ദേശം അറിയിച്ചുകൊണ്ടുള്ള ഇമെയിൽ കമ്പനി ഉടൻ തന്നെ അയക്കുമെന്നും അറിയിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് പുതിയതായി ഇറക്കിയ പ്രസ്താവനയിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

പാസ്‌വേഡ് പങ്കുവെക്കലിന് പൂട്ടിട്ട് നെറ്റ്ഫ്ലിക്സ്

ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഒരു കുടുംബത്തിലുള്ളവർക്ക് ഉപയോഗിക്കാനുള്ളതാണെന്നും ഇവർക്ക് എവിടെ നിന്ന് വേണമെങ്കിലും ഇത് ഉപയോഗിക്കാമെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ കുടുംബത്തിന് പുറത്തുള്ള ആർക്കെങ്കിലും ഇത് ഷെയർ ചെയ്താൽ അവർ അവരുടെ പ്രൊഫൈൽ ഒരു പുതിയ അക്കൗണ്ടിലേക്ക് മാറ്റേണ്ടിവരും ഇതിനായി പ്രത്യേകം പണം നൽകേണ്ടിവരും. കൂടാതെ അവരുടെ പാസ്‌വേഡ് മാറ്റുന്നതും പരിഗണിക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇത് ഒഴിവാക്കാനായി എല്ലാ ഉപഭോക്താക്കളും തങ്ങളുടെ അക്കൗണ്ടിൽ ലോ​ഗ് ഇൻ ചെയ്ത് സെക്യൂരിറ്റി ആന്റ് പ്രൈവസി സെറ്റിം​ഗ്സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് മാനേജ് അക്സസ് ആൻഡ് ഡിവൈസ് ഓപ്ഷൻ സെലക്ട് ചെയ്യേണ്ടതാണ്. പിന്നീട് ഉപഭോക്താക്കൾക്ക് അക്സസ് ഇല്ലാത്ത ഡിവൈസിൽ നിന്ന് എല്ലാം സൈൻ ഔട്ട് ചെയ്യുക. ഇതിന് ശേഷം പാസ്‌വേഡ് റീസെറ്റ് ചെയ്യേണ്ടതാണ്.

പാസ്‌വേഡ് പങ്കുവെക്കലിന് പൂട്ടിട്ട് നെറ്റ്ഫ്ലിക്സ്

സ്വന്തം കുടുംബത്തിന് പുറത്ത് നിന്ന് ആരെങ്കിലും നിങ്ങളുടെ അക്കൗണ്ട് ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ അവരുടെ പ്രൊഫൈൽ മാറ്റുകയും വേണം. ഉപഭോക്താക്കൾക്ക് അവരുടെ കുടുംബാ​ഗംങ്ങളേയും പ്രൊഫൈലിൽ ചേർക്കാവുന്നതാണ്. ടിവിയിൽ കണക്ട് ചെയ്തിരിക്കുന്ന നെറ്റ് ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന മറ്റ് ഇലക്ട്രോണിക് ഡിവൈസുകൾ ഉപയോ​ഗിക്കുന്നവരെ നിങ്ങളുടെ നെറ്റ്ഫ്ലിക്സ് കുടുംബ ലിസ്റ്റിൽ ചേർക്കാവുന്നതാണ്. എങ്ങനെ ഇത് പ്രാവർത്തികമാക്കാം എന്ന് പരിശോധിക്കാം.

ഇതിനായി ആദ്യം നിങ്ങളുടെ വീട്ടിലെ ഇന്റർനെറ്റിന്റെ സഹായത്തോടെ വീട്ടിലെ ടീവിയിൽ നിന്ന് നെറ്റ്ഫ്ലിക്സിൽ സൈൻ അപ്പ് ചെയ്യുക. പിന്നീട് ടിവിയിൽ തെളിയുന്ന നെറ്റ്ഫ്ലിക്സ് ഹോംസ്‌ക്രീനിൽ നിന്ന് മെനു തുറക്കുക. ഇതിൽ നിന്ന് ഹെൽപ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഇവിടെ മാനേജ് നെറ്റ്ഫ്ലിക്സ് ഹൗസ്ഹോഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം കുടുംബാ​ഗങ്ങളെ ചേർത്ത് ഹൗസ്ഹോൾഡ് അപ്ഡേറ്റ് ചെയ്യുക.

ശേഷം ഇത് നിങ്ങൾ നെറ്റ്ഫ്ലിക്സിൽ അക്കൗണ്ട് എടുത്ത മെയിൽ ഐഡിയിലേക്കോ ഫോൺ നമ്പറിലേക്കോ നെറ്റ്ഫ്ലിക്സിൽ നിന്ന് ഒരു സന്ദേശം എത്തും. ഒരു ലിങ്ക് ആയിരിക്കും ഈ സന്ദേശം. വെറും 15 മിനുറ്റ് മാത്രമായിരിക്കും ഈ സന്ദേശത്തിന്റെ കാലാവധി ആയതിനാൽ പരമാവധി വേഗം തന്നെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതാണ്. നിങ്ങൾ മെയിൽ ഐഡിയോ നമ്പറോ നൽകിയിട്ടില്ലെങ്കിൽ അതിനുള്ള ഓപ്ഷനും നെറ്റ്ഫ്ലിക്സ് കാണിച്ചു തരുന്നതാണ്.

പിന്നീട് സ്ഥിരീകരിക്കാനുള്ള ഒരു ഓപ്ഷൻ മാത്രമേ നിങ്ങൾ കാണാൻ സാധിക്കു. ഈ സ്ഥിരീകരണ ലിങ്കിൽ ക്ലിക്ക് ചെയ്ത് യെസ് ദിസ് വാസ് മീ എന്ന ഓപ്ഷനും തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ നെറ്റ്ഫ്ലിക്സ് കുടുംബത്തെ സ്ഥിരീകരിക്കുക അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യുക. ഇതോടെ നിങ്ങൾ നിങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് അപ്ഡേറ്റ് ചെയ്തിരിക്കുന്നു. പിന്നാലെ നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇമെയിലും ലഭിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Netflix has announced that it will no longer have a password-sharing option in India. Only members of one family can use one account. The company has also informed customers who transfer their passwords to outside family members that they will soon receive an email informing them of the new instructions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X