ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ; ശ്രദ്ധിക്കു ഒരിക്കലും ഇക്കാര്യങ്ങൾക്ക് കാർഡ് ഉപയോഗിക്കരുത്
നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ എങ്കിൽ ഇക്കാര്യം തീർച്ചയായും ശ്രദ്ധിക്കണം. ഒരു പക്ഷെ നിങ്ങൾ സാധരണ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നത് പോലെ എല്ലായിടത്തും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്. പലയിടങ്ങളിലും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ പ്രത്യേകം ഫീസ് ഈടാക്കും എന്ന കാര്യം നിങ്ങൾക്ക് അറിയാമോ ഇല്ലെങ്കിൽ ഇവയെക്കുറിച്ച് കൂടുതൽ അറിയാം
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്തുമ്പോൾ പ്രത്യേകം ഫീസ് വാങ്ങുന്ന സ്ഥലങ്ങളിലൊന്നാണ് പെട്രോൾ പമ്പുകൾ. പമ്പുകളിൽ നിന്ന് നമ്മൾ വാഹനങ്ങളിൽ ഇന്ധനം നിറച്ചിട്ട് പണം നൽകാനായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ഇതിന് അധികമായി രണ്ട് ശതമാനത്തോളം സർവ്വീസ് ചാർജ് ഈടാക്കുന്നതാണ്. ആയതിനാൽ ഇനി മുതൽ പെട്രോൾ പമ്പുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്താതെ ഇരിക്കുക.

ക്രെഡിറ്റ് കാർഡിന് അധിക ചാർജ് ഈടാക്കുന്ന ഒന്നാണ് ഓൺലൈൻ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഐആർസിടിസിയിൽ നിന്ന് ടിക്കറ്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുമ്പോൾ ഒന്ന് മുതൽ രണ്ട് ശതാമാനം വരെ സർവ്വീസ് ചാർജ് ഈടാക്കുന്നുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നാമതായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമിൽ നിന്ന് പണം പിൻവലിക്കുമ്പോഴും ഇത് സംഭവിക്കുന്നു.
പ്രോസസിംഗ് ഫീസിന്റെ പേരിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നിരവധി പണം ഇത്തരത്തിൽ ഈടാക്കുന്നതാണ്. മാത്രമല്ല ഇൻഷുറൻസ് പോളികൾക്ക് പണം അടക്കാനായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാലും ഇത്തരത്തിൽ അഡിഷണൽ പണം ഇവർ ഈടാക്കുന്നതാണ്. ഇതിന് പുറമെ നിങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത് എങ്കിൽ വീടിന്റെ വാടകയും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടയ്ക്കാതെ ഇരിക്കാൻ ശ്രമിക്കുക.

ഉത്സവകാല ഷോപ്പിങ്ങുകളോ അല്ലെങ്കിൽ പ്രത്യേക കിഴിവ് വിൽപനകളോ നടക്കുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങാതിരിക്കാൻ ശ്രമിക്കുക. കാരണം ഇങ്ങനെ ഓഫർ വിൽപനയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ സർചാർജുകൾ ഈടാക്കും പ്രത്യേകിച്ചു ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, ആക്സസറികൾ, വസ്ത്രങ്ങൾ, ഷൂസ് തുടങ്ങിയ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ വർധിക്കും
ഇത്തരം വാങ്ങലുകൾ ഇഎംഐ ഓപ്ഷനിലൂടെ ആണെങ്കിലും വീണ്ടും നിങ്ങളുടെ ചിലവ് വർദ്ധിക്കുന്നതാണ്. വളരെ അത്യവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ നിങ്ങൾ വിനോദയാത്രക്കും മറ്റും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുകയാണെങ്കിലും സാധാരണ ചിലവാകുന്നതിലും കൂടുതൽ പണം ചിലവാകുന്നതാണ്. ആയതിനാൽ വിനോദയാത്രക്കുള്ള പണം മറ്റ് രീതിയൽ കണ്ടെത്തുന്നതായിരിക്കും നിങ്ങളുടെ ബജറ്റിന് നല്ലത്.
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർ കൃത്യ സമയത്ത് തന്നെ അതിന്റെ ബില്ലുകൾ അടയ്ക്കേണ്ടതാണ് അല്ലാത്ത പക്ഷം ഇതിന്റെ പലിശ കൂടുകയും നിങ്ങൾ അധികം പണം ഇതിനായി ചിലവഴിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നതാണ്. അറിഞ്ഞുകൊണ്ട് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നിങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കാൻ നല്ലത്. നിങ്ങളുടെ കോളേജ് ഫീസ് അല്ലെങ്കിൽ സ്കൂൾ ഫീസ് എന്നത് വലിയ തുകയാണെങ്കിൽ ഇവിടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുന്നത് ബുദ്ധയല്ല.
കാരണം കൃത്യ സമയത്ത് ഇവ തിരച്ചടക്കാൻ സാധിക്കില്ലെങ്കിൽ വലിയ നിരക്കിൽ പലിശ ഉയരും ക്രെഡിറ്റ് കാർഡിന്റെ പലിശ നിരക്കിനേക്കാൾ കുറഞ്ഞ വളിരെ ചെറിയ നിരക്കിൽ പലിശ ഈടാക്കുന്ന വിദ്യാഭ്യാസ ലോണുകൾ ലഭിക്കുന്നതാണ്. ക്രെഡിറ്റ് കാർഡിന്റെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക വളരെ ലാഭകരമാണ്. വളരെ കുറഞ്ഞ പലിശ നിരക്ക് മാത്രമാണ് വിദ്യാഭ്യാസ ലോണുകൾക്ക് ഈടാക്കുന്നത് മാത്രമല്ല ഇത് തിരിച്ചടയ്ക്കാൻ ധാരാളം സമയവും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്.
മുകളിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾ അനാവശ്യമായി ചിലവാക്കുന്ന പണത്തിന്റെ ഒഴുക്ക് ഒരു പരുധിവരെ നിങ്ങൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ചിലവാക്കുന്ന തുക നിങ്ങൾക്ക് മറ്റെന്തെങ്കിലും ആവിശ്യകാര്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഒരു സാമ്പത്തിക അച്ചടക്കം പാലിക്കണം എന്ന് ആഗ്രഹിക്കുന്ന ആൾ ആണ് നിങ്ങൾ എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്.


Click it and Unblock the Notifications







