AC Star Rating Rules: എസി സ്റ്റാർ റേറ്റിങിൽ കേന്ദ്ര ഇടപെടൽ, 10 ശതമാനം വില വർധനവിന് സാധ്യത

|

രാജ്യത്തെ എയർ കണ്ടീഷണറുകളുടെ ( AC ) എനർജി റേറ്റിങ് നിയമങ്ങൾ ( സ്റ്റാർ റേറ്റിങ് ) അടുത്ത മാസം അതായത് ജൂലൈ 1 മുതൽ മാറുകയാണ്. എസികൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്നതിനുള്ള മാനദണ്ഡങ്ങളിലാണ് മാറ്റങ്ങൾ വരുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ എപ്രിൽ 19ന് തന്നെ കേന്ദ്ര സർക്കാർ ഏജൻസിയായ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ( ബിഇഇ ) വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു (New AC Star Rating Rules).

 

5 Star AC റേറ്റിങ്

5 Star AC റേറ്റിങ് ലഭിക്കാൻ കൂടുതൽ കർക്കശമായ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും ഉണ്ടാകും എന്നതാണ് പുതിയ വിജ്ഞാപനത്തിന്റെ കാതൽ. ഉയർന്ന ഊർജക്ഷമത മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ പല കമ്പനികളുടെയും എസികൾക്ക് 5 സ്റ്റാർ റേറ്റിങ് നഷ്ടമാകാനും സാധ്യതയുണ്ട്. എസികൾക്ക് സർക്കാർ പ്രഖ്യാപിച്ച പുതിയ മാർഗനിർദേശങ്ങൾ ഉപയോക്താക്കളെ എങ്ങനെ ബാധിക്കുമെന്നത് അടക്കമുള്ള കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഇന്ത്യൻ വിപണി പിടിക്കാൻ പോക്കോ എഫ്4 5ജി; ആദ്യ വിൽപ്പന ജൂൺ 27ന്ഇന്ത്യൻ വിപണി പിടിക്കാൻ പോക്കോ എഫ്4 5ജി; ആദ്യ വിൽപ്പന ജൂൺ 27ന്

New AC Star Rating Rules: എന്താണ് സ്റ്റാർ റേറ്റിങ്

New AC Star Rating Rules: എന്താണ് സ്റ്റാർ റേറ്റിങ്

പുതിയ സ്റ്റാർ റേറ്റിങുമായി ബന്ധപ്പെട്ട് യൂസേഴ്സിനുള്ള സംശയങ്ങളും ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും അറിയാൻ താഴേക്ക് സ്ക്രോൾ ചെയ്യുക. അതിന് മുമ്പ് എന്താണ് സ്റ്റാർ റേറ്റിങ് എന്നും അറിയാം. എസിയുടെയും റഫ്രിജറേറ്ററിന്റെയും മറ്റും Star Rating അതിന്റെ എനർജി എഫിഷ്യൻസിയെയാണ് ( ഊർജക്ഷമത ) സൂചിപ്പിക്കുന്നത്.

സർക്കാർ എജൻസി
 

സർക്കാർ എജൻസിയായ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ( BEE ) യാണ് ഈ റേറ്റിങ് നൽകുന്നത്. ഈ റേറ്റിങ് എസികളിലും റഫ്രിജറേറ്ററുകളിലും ഒട്ടിച്ചിരിക്കണം. സാധാരണക്കാർക്ക് പോലും ഉപകരണത്തിന്റെ ഊർജക്ഷമത ( എസി പ്രവർത്തിക്കാൻ ആവശ്യമായ വൈദ്യുതി ) മനസിലാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

സാംസങിന്റെ ഈ 5ജി സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാംസാംസങിന്റെ ഈ 5ജി സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

വൈദ്യുതി

നക്ഷത്രങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഊർജ ലാഭവും കൂടുന്നു. ഇത് വൈദ്യുതി ബില്ല് കുറയാനും സഹായിക്കുന്നു. ( ഇഇആർ ) അഥവാ എനർജി എഫിഷ്യൻസി റേഷ്യോയെ അടിസ്ഥാനമാക്കിയാണ് ഈ റേറ്റിങുകൾ നൽകുന്നതും. കേന്ദ്ര സർക്കാർ എജൻസിയായ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ( ബിഇഇ ) തന്നെയാണ് ഗ്രേഡിങ് സിസ്റ്റം അവതരിപ്പിച്ചത്. ഈ ഗ്രേഡിങ് സംവിധാനം ഗാർഹിക വീട്ടുപകരണങ്ങൾക്ക് വേണ്ടിയുള്ളതാണ്. പ്രധാനമായും എയർ കണ്ടീഷണറുകൾക്കും റഫ്രിജറേറ്ററുകൾക്കും വേണ്ടി.

ഐഎസ്ഇഇആർ

ഐഎസ്ഇഇആർ ( ഇന്ത്യൻ സീസണൽ എനർജി എഫിഷ്യന്റ് റേഷ്യോ ) റേറ്റിങ് സ്റ്റാൻഡേർഡ് 2018 മുതൽ നിർബന്ധമാണ്. ഈ റേറ്റിങ് നിങ്ങൾക്ക് ഡിവൈസുകളിൽ കാണാൻ കഴിയും. ഐഎസ്ഇഇആർ റേറ്റിങ് സ്റ്റാൻഡേർഡിനുള്ളിൽ തന്നെ നിർത്തിയാണ് നിലവിലെ ഇഇആർ റേറ്റിങുകൾ പരിഷ്കരിച്ചിരിക്കുന്നത്. ഐഎസ്ഇഇആർ, ഇഇആർ റേറ്റിങ്ങുകളുടെ ആശയം ഒന്ന് തന്നെയാണ്.

ലോകം മുഴുവൻ കണ്ട ആ എറർ സന്ദേശം എവിടുന്ന് വന്നു; അറിയേണ്ടതെല്ലാംലോകം മുഴുവൻ കണ്ട ആ എറർ സന്ദേശം എവിടുന്ന് വന്നു; അറിയേണ്ടതെല്ലാം

കൂളിങ് സീസണൽ ടോട്ടൽ ലോഡ്

യഥാർഥത്തിൽ സിഎസ്ടിഎലും ( കൂളിങ് സീസണൽ ടോട്ടൽ ലോഡ് ) സിഎസ്ഇസിയും ( കൂളിങ് സീസണൽ എനർജി ഉപഭോഗം) തമ്മിലുള്ള അനുപാതമാണ് ഐഎസ്ഇഇആർ. ലളിതമായി പറഞ്ഞാൽ, എസിക്ക് നീക്കം ചെയ്യാൻ കഴിയുന്ന താപത്തിന്റെ വാർഷിക അളവും ഒരു വർഷത്തിൽ അതിന് ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ ആകെ അളവും തമ്മിലുള്ള അനുപാതമാണിത്.

ഡിഗ്രി സെൽഷ്യസ്

24 ഡിഗ്രി മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയെ അടിസ്ഥാനമാക്കിയുള്ള ശരാശരി പ്രകടനത്തെ വിലായിരുത്തിയാണ് ഏതൊരു എസിയുടെയും എന‍ർജി എഫിഷ്യൻസി കണക്കാക്കുന്നത്. സ്റ്റാ‍‍ർ റേറ്റിങ് പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉള്ള മറുപടികളും വിശദീകരണങ്ങളും അറിയാൻ തുട‍ർന്ന് വായിക്കുക.

വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ വയ്ക്കരുത്; ഫോണിൽ നിന്നും ഈ ആപ്പുകൾ ഉടൻ ഡിലീറ്റ് ചെയ്യുകവേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ വയ്ക്കരുത്; ഫോണിൽ നിന്നും ഈ ആപ്പുകൾ ഉടൻ ഡിലീറ്റ് ചെയ്യുക

New AC Star Rating Rules: നിലവിലുള്ള എസികൾക്ക് പുതിയ സ്റ്റാർ റേറ്റിങുകൾ

New AC Star Rating Rules: നിലവിലുള്ള എസികൾക്ക് പുതിയ സ്റ്റാർ റേറ്റിങുകൾ

പുതിയ സ്റ്റാർ റേറ്റിങ് പ്രാബല്യത്തിൽ വരുന്നതോടെ നിലവിലുള്ള എസികളുടെ എനർജി റേറ്റിങ് ഒരു സ്റ്റാർ കുറയും. അതായത് ഈ വേനൽക്കാലത്ത് വാങ്ങിയ 5 സ്റ്റാർ എസി അടുത്ത മാസം മുതൽ 4 സ്റ്റാർ ആയി മാറും. അതായത് അൽപ്പം വെയിറ്റ് ചെയ്താൽ പുതിയ റേറ്റിങ് മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള എസികൾ വാങ്ങാൻ കഴിയും.

New AC Star Rating Rules: എസി നിരക്കുകളെ എങ്ങനെ ബാധിക്കും

New AC Star Rating Rules: എസി നിരക്കുകളെ എങ്ങനെ ബാധിക്കും

പുതിയ റേറ്റിങ് ലഭിക്കണമെങ്കിൽ കമ്പനികൾ ഉയർന്ന എനർജി എഫിഷ്യൻസി ഉറപ്പ് വരുത്തേണ്ടി വരും. എസി നിർമാതാക്കൾ അവരുടെ ഉത്പന്നങ്ങളുടെ ഊർജക്ഷമത വർധിപ്പിക്കുന്നതിന് ഡിസൈൻ പാരാമീറ്ററുകൾ തന്നെ മാറ്റേണ്ടി വരും. വായുപ്രവാഹം വർധിപ്പിക്കൽ, ചെമ്പ് ട്യൂബുകളുടെ ഉപരിതല വിസ്തീർണ്ണം, കാര്യക്ഷമമായ കംപ്രസർ എന്നിവയിലൊക്കെ മാറ്റം ആവശ്യമായി വരും.

നത്തിങ് ഫോൺ (1) പുറത്തിറങ്ങുക ഈ ഫീച്ചറുകളും വിലയുമായിനത്തിങ് ഫോൺ (1) പുറത്തിറങ്ങുക ഈ ഫീച്ചറുകളും വിലയുമായി

ക്വാളിറ്റി

ഇതിന് പര്യാപ്തമായ രീതിയിൽ ക്വാളിറ്റി കൂടിയ കമ്പോണന്റ്സും ആവശ്യമായി വരും. സ്വാഭാവികമായും ഉത്പാദനച്ചിലവും ഉയരും. തത്ഫലമായി എസികളുടെ വിലയിൽ 7 മുതൽ 10 ശതമാനം വരെ നിരക്ക് വർധന ഉണ്ടാകാനും സാധ്യതയുണ്ട്. പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള മാറ്റം ബുദ്ധിമുട്ടാകുമെന്ന് കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.

New AC Star Rating Rules: വിൻഡോ, സ്പ്ലിറ്റ് എസികൾ എന്നിവയുടെ സ്റ്റാർ റേറ്റിങ് ഒന്ന് തന്നെയാണോ

New AC Star Rating Rules: വിൻഡോ, സ്പ്ലിറ്റ് എസികൾ എന്നിവയുടെ സ്റ്റാർ റേറ്റിങ് ഒന്ന് തന്നെയാണോ

ഇല്ല, വിൻഡോകൾക്കും സ്പ്ലിറ്റ് എസികൾക്കും സ്റ്റാർ റേറ്റിങ് ഒരുപോലെയല്ല. ഇവയുടെ ബേസിക് പ്രവർത്തന രീതികളിൽ തന്നെ വ്യത്യാസം ഉണ്ടെന്ന് അറിയാമല്ലോ. ഊ‍ർജ ഉപയോ​ഗത്തിലും ഈ വ്യത്യാസം ഉണ്ട്. അത് സ്റ്റാർ റേറ്റിങുകളിലും മാറ്റം കൊണ്ട് വരുന്നു.

iQOO നിയോ 6 റിവ്യൂ: മിഡ് റേഞ്ചിലെ കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോൺiQOO നിയോ 6 റിവ്യൂ: മിഡ് റേഞ്ചിലെ കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോൺ

New AC Star Rating Rules: മറ്റേതെങ്കിലും ഉത്പന്ന റേറ്റിങുകൾ പരിഷ്കരിക്കുമോ

New AC Star Rating Rules: മറ്റേതെങ്കിലും ഉത്പന്ന റേറ്റിങുകൾ പരിഷ്കരിക്കുമോ

ഈ വർഷം ഇല്ല. ഈ മാസം ആദ്യം വന്ന ഒരു അറിയിപ്പിൽ, ഈ വർഷം ഫ്രോസ്റ്റ് ഫ്രീ, ഡയറക്ട് കൂൾ റഫ്രിജറേറ്ററുകൾക്കുള്ള നക്ഷത്ര റേറ്റിഗിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് ബിഇഇ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, 2023 ജനുവരി മുതൽ, റഫ്രിജറേറ്ററുകളുടെ ഊർജക്ഷമത റേറ്റിങും പരിഷ്കരിക്കും.

New AC Star Rating Rules: സ്റ്റാർ റേറ്റിങ് പുതുക്കുന്നത് 6 മാസം വൈകി

New AC Star Rating Rules: സ്റ്റാർ റേറ്റിങ് പുതുക്കുന്നത് 6 മാസം വൈകി

എസികളുടെ എനർജി റേറ്റിങ് മാനദണ്ഡങ്ങളിലുള്ള മാറ്റം 2022 ജനുവരിയിൽ തന്നെ നടപ്പിലാക്കാൻ ആയിരുന്നു നേരത്തെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) തീരുമാനിച്ചിരുന്നത്. കൊവിഡ് കാരണം വിൽപ്പന നടത്താൻ കഴിയാതിരുന്ന കഴിഞ്ഞ രണ്ട് വർഷത്തെ സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിന് ആറ് മാസത്തെ സാവകാശം നേരത്തെ കമ്പനികൾ അഭ്യർഥിച്ചിരുന്നു.

ഈ ആപ്പിൾ ഇത് എന്ത് ഭാവിച്ചാണ്? ഐഫോൺ 13 സ്മാർട്ട്ഫോൺ വമ്പൻ വിലക്കുറവിൽ സ്വന്തമാക്കാംഈ ആപ്പിൾ ഇത് എന്ത് ഭാവിച്ചാണ്? ഐഫോൺ 13 സ്മാർട്ട്ഫോൺ വമ്പൻ വിലക്കുറവിൽ സ്വന്തമാക്കാം

റ്റിങ് മാറ്റം

ഇതാണ് റേറ്റിങ് മാറ്റം നടപ്പിലാക്കാൻ വൈകിയത്. എസിയുടെ റേറ്റിങ് മാനദണ്ഡങ്ങളിലെ അടുത്ത മാറ്റം 2025 ൽ പ്രഖ്യാപിക്കും. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ എനർജി റേറ്റിങുകൾ 2024 ഡിസംബർ വരെ ബാധകമായിരിക്കുമെന്നും ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി അറിയിച്ചിട്ടുണ്ട്.

Best Mobiles in India

Read more about:
English summary
The energy rating rules (star rating) of air conditioners (AC) in the country will be changed from next month i.e. July 1st. Changes are being made to the criteria for giving ACs a star rating. The Bureau of Energy Efficiency (BEE), a central government agency, had issued a notification on April 19 in this regard.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X