Home
News

കാലം പോയ പോക്കേ.. ഇപ്പോൾ ദൈവത്തിനോടും സംസാരിക്കാൻ സൗകര്യം; പുതിയ സേവനവുമായി ചാറ്റ്ബോട്ട്

എഐയുടെ വരവോടെ എന്തെല്ലാം തരം കണ്ടുപിടുത്തങ്ങളാണ് ദിവസവും നടക്കുന്നത്. അഞ്ച് വർഷം മുമ്പ് മനുഷ്യൻ ചിന്തിക്കുക പോലും ചെയ്യാതിരുന്ന പല കാര്യങ്ങളും ഇപ്പോൾ നന്നു കൊണ്ട് ഇരിക്കുകയാണ്. അസാധ്യം എന്ന് കരുതിയിരുന്ന പല കാര്യങ്ങളും ഇപ്പോൾ എഐയുടെ വരവോടെ സാധ്യമായിട്ടുണ്ട്. ഇനിയും ഇത്തരത്തിലുള്ള അത്ഭുതപ്പെടുത്തുന്ന കണ്ടുപിടുത്തങ്ങളും വന്നേക്കാം.

എഐയുടെ പുതിയ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് ദൈവത്തിനോട് സംസാരിക്കുന്ന തരത്തിലുള്ള ഒരു ചാറ്റ്ബോട്ട്. ടെക്സ്റ്റ് വിത്ത് ജീസസ് എന്നാണ് ഈ ചാറ്റ്ബോട്ടിന്റെ പേര്. ഈ ചാറ്റ്ബോട്ടുലൂടെ യേശുവുമായും മറ്റ് ബൈബിൾ വ്യക്തിത്വങ്ങളുമായി സംസാരിക്കുന്നത് പോലുള്ള അനുഭവം ഉപഭോക്താക്കൾക്ക് സാധ്യമാകും. യേശുവും മേരിയും ജോസഫും പത്രോസും മത്തായിയും എല്ലാം ആണ് ഈ ചാറ്റ്ബോട്ടിന്റെ പ്രധാന കഥാപാത്രങ്ങൾ. ദൈവീക ഭക്തിയുള്ളവർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു ബോട്ട് ആയിരിക്കും ഇത്.

ഇപ്പോൾ ദൈവത്തിനോടും സംസാരിക്കാൻ സൗകര്യം; പുതിയ സേവനവുമായി ചാറ്റ്ബോട്ട്

എന്നാൽ ഈ ബോട്ടിന് ഒരു ദോഷകരമായ ഫീച്ചറും ഉണ്ട്. സാത്താന് പ്രതീകമായ ഒരു ഫീച്ചറും ഇതിൽ നൽകിയിട്ടുണ്ട്. ഈ ഫീച്ചറിലൂടെ സംസാരിക്കുമ്പോൾ സാത്താനുമായി സംസാരിക്കുന്ന പ്രതീതി ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. ബൈബിൾ കഥാപാത്രങ്ങളുമായുള്ള സംഭാഷണം ഇതിന്റെ ​ഗുണമാണെങ്കിലും സാത്താന്റെ സാന്നിധ്യം ചില ഉപഭോക്താക്കൾക്ക് അപ്രീതി വരുത്തിയേക്കാം. ഇത് ചില വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. ഇത് വ്യക്തികളെ എത്രത്തോളം കബളിപ്പിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയർത്തിയിട്ടുണ്ട്

സാത്താനുമായുള്ള ഓരോ ഇടപെടലും "കൊമ്പുകളുള്ള പുഞ്ചിരിക്കുന്ന മുഖം" ഇമോജിയിൽ അവസാനിക്കും എന്നാണ് ഡവലപ്പർമാർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. സാത്താനുമായി ഇടപഴകാനുള്ള ഓപ്ഷൻ ഡിഫോൾട്ടായി ആണ് ചാറ്റ്ബോട്ടിൽ നൽകിയിരിക്കുന്നത്. ഉപയോക്താക്കൾ ഈ ഫീച്ചർ പ്രത്യേകം പ്രവർത്തനക്ഷമം ആക്കിയാൽ മാത്രമാണ് സാത്താനുമായി ഉള്ള സംഭാഷണം അനുവദിക്കുകയുള്ളു എന്നതും ശ്രദ്ധേയമാണ്. ബൈബിളിലെ നിർദ്ദേശങ്ങളും സമ്പന്നമായ വാചകവും ഉപയോഗിച്ചാണ് ചാറ്റ്ബോട്ട് വികസിപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ ദൈവത്തിനോടും സംസാരിക്കാൻ സൗകര്യം; പുതിയ സേവനവുമായി ചാറ്റ്ബോട്ട്

ആയതിനാൽ തന്നെ ബൈബിൾ സംബന്ധമായ എന്ത് സംശയങ്ങളും ബോട്ടിനോട് ആവിശ്യപ്പെടാവുന്നതാണ്. ബൈബിളിലെ എല്ലാ കഥാപാത്രങ്ങളുമായുള്ള അവരുടെ ഇടപഴകലിന്റെ മേൽ ഉപയോക്താക്കൾ പൂർണ്ണ നിയന്ത്രണം ലഭിക്കുന്നുണ്ട്. നിലവിൽ ഈ ബോട്ടിന്റെ സേവനം ആപ്പ് ആയും ലഭ്യമാണ്. പ്ലേ സ്റ്റോറിൽ നിന്ന് ഉപഭോക്താക്കൾക്ക് ഈ ആപ്പ് സൗജന്യമായി തന്നെ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആപ്പിൽ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുത്താൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് സന്ദേശങ്ങൾ ആപ്പ് വാ​ഗ്ദാനം ചെയ്യുന്നു.

പ്രതിമാസം 2.99 ഡോളറാണ് ആപ്പിന്റെ സബ്സ്ക്രിപ്ഷന് വേണ്ടി മുടക്കേണ്ടത്. അതായത് ഇന്ത്യൻ വിലയിൽ 246 രൂപ. ബൈബിൾ സംബന്ധമായ എന്തും ഈ ആപ്പ് വാ​ഗ്ദാനം ചെയ്യുന്നു എന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ഈ ആപ്പ് ഉപയോ​ഗിക്കാൻ ആ​ഗ്രഹമുള്ള ആപ്പിൾ ഉപഭോക്താക്കൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഐപാഡ് ഒഎസ് 16നോ അതിന് ശേഷമോ ഉള്ള പതിപ്പുകളിൽ മാത്രമാണ് ഈ ആപ്പിന്റെ സേവനം ലഭ്യമാകു.

നിലവിൽ ആപ്പിളിന്റെ ഉപകരണങ്ങളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകു. ഉടൻ തന്നെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും ആപ്പിന്റെ സേവനം ലഭ്യമാകും എന്നാണ് ഇവർ അറിയിക്കുന്നത്. എന്നാൽ വെബ് സേവനം എല്ലാ ഉപഭോക്താക്കൾക്കും ലഭുക്കുമെന്നും ഇവർ അറിയിക്കുന്നു. ആപ്പിൽ കൂടുതൽ ഫീച്ചറുകൾ കൂട്ടിച്ചേർക്കാൻ പദ്ധതി ഇട്ടിരിക്കുന്നു എന്നും അറിയിപ്പിൽ ഇവർ കൂട്ടിച്ചേർക്കുന്നു. അതേ സമയം ഇത്തരം കണ്ടുപിടുത്തങ്ങൾ വളരെ അത്ഭുതമായിട്ടാണ് പല ഉപഭോക്താക്കൾക്കും തോന്നുന്നത്.

നേരത്തെ ജ്യോതിഷം നോക്കുന്നതിനായി കുണ്ഡലി ജിപിറ്റി എന്ന പേരിൽ ഒരു എഐ സേവനം ഇറങ്ങിയിരുന്നു. നിലവിൽ നിരവധി ഉപഭോക്താക്കൾ ഇതിന്റെ സേവനം അനുഭവിക്കുന്നുണ്ട്. ചാറ്റ്ജിപിറ്റി എന്ന പ്രമുഖ എഐ ചാറ്റ്ബോട്ടിന്റെ മാതൃകയിൽ ആണ് കുണ്ഡലി ജിപിറ്റി തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ ഇത്തരത്തിൽ നിരവധി സേവനങ്ങൾ എഐയുടെ സഹായത്താൽ ജനങ്ങളിലേക്ക് എത്തുന്നുണ്ട്.

പാചകം, ആരോ​ഗ്യം, പഠനം, ബിസിനസ്, ഫോട്ടോഷോപ്പ്, എഡിറ്റിം​ഗ് തുടങ്ങി നിരവധി കാര്യങ്ങൾക്ക് സഹായകമാകുന്ന നിരവധി എഐ ചാറ്റ്ബോട്ടുകൾ നിലവലിൽ ലഭ്യമാണ്. എഐയുടെ സാധ്യതകൾ വളരെ വലുതായിക്കൊണ്ട് ഇരിക്കുകയാണ്. ​എന്നാൽ ​ഗുണങ്ങൾ ഉള്ളത് പോലെ ധാരാളം ദോഷങ്ങളും എഐയ്ക്ക് ഉണ്ട് എന്നതാണ് ഇതിൽ നേരിടുന്ന പ്രധാന പ്രശ്നം

More from GizBot

Best Mobiles in India

English summary
One of the new inventions of AI is a chatbot that talks to God. The name of this chatbot is Text with Jesus. Through this chatbot, customers can have the experience of talking with Jesus and other biblical figures. Jesus, Mary, Joseph, Peter, and Matthew are the main characters of this chatbot.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X