Home
News

ആളുകളുടെ മരണസമയം ഉയർന്ന കൃത്യതയോടെ പറയുന്ന എഐ മോഡലുമായി ഡെന്മാർക്കിലെ ശാസ്ത്രജ്ഞർ

ജനിച്ചാൽ ഒരു നാൾ എല്ലാവരും മരിക്കും. അ‌ത് എപ്പോൾ എവിടെവച്ച്, എങ്ങനെ എന്നൊന്നും ആർക്കും പ്രവചിക്കുക സാധ്യമല്ല. ഇതാണ് മരണത്തെക്കുറിച്ച് നാം കാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളിലൊന്ന്. എന്നാൽ, മരണം എപ്പോൾ സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കുക സാധ്യമല്ല എന്ന നമ്മുടെ വിശ്വാസം ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു.

ഒരാളുടെ മരണ സമയം ഏറെക്കുറേ കൃത്യമായി പ്രവചിക്കാൻ സാധിക്കും എന്ന അ‌വകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡെന്മാർക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ (DTU) ഒരുസംഘം ശാസ്ത്രജ്ഞർ. അ‌സാധ്യ കാര്യങ്ങൾ നടത്തിക്കൊണ്ട് ലോക ​ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന എഐ അ‌ഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തന്നെയാണ് ഈ മരണ സമയ പ്രവചനത്തിന് പിന്നിലുമുള്ളത്.

മരണസമയം ഉയർന്ന കൃത്യതയോടെ പറയുന്ന എഐ മോഡലുമായി ശാസ്ത്രജ്ഞർ

വ്യക്തികളുടെ ജീവിതവും അവരുടെ അകാല മരണ സാധ്യതയും വളരെ കൃത്യമായി പ്രവചിക്കാൻ ഈ എഐ മോഡലിന് കഴിയും എന്നാണ് പഠന റിപ്പോർട്ടുകളുടെ അ‌ടക്കം അ‌ടിസ്ഥാനത്തിൽ ഈ ശാസ്ത്രജ്ഞരുടെ സംഘം അ‌വകാശപ്പെടുന്നത്. ഡെൻമാർക്കിലെ ജനസംഖ്യയുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് ഈ എഐ മോഡലിനെ പരിശീലിപ്പിച്ചിരിക്കുന്നത്.

നിലവിലുള്ള ഏതൊരു സംവിധാനത്തേക്കാളും കൂടുതൽ കൃത്യമായി ആളുകൾ മരിക്കാനുള്ള സാധ്യത പ്രവചിക്കാൻ ഈ എഐ മോഡലിന് കഴിയുമെന്ന് ഡിടിയു ശാസ്ത്രജ്ഞർ പറയുന്നു. പഠനത്തിൽ, ഗവേഷകർ 2008 മുതൽ 2020 വരെ ശേഖരിച്ച 6 ദശലക്ഷം ഡെന്മാർക്കുകാരുടെ ആരോഗ്യ, തൊഴിൽ വിപണി ഡാറ്റ വിശകലനം ചെയ്തു.

മരണസമയം ഉയർന്ന കൃത്യതയോടെ പറയുന്ന എഐ മോഡലുമായി ശാസ്ത്രജ്ഞർ

വ്യക്തികളുടെ വിദ്യാഭ്യാസം, ഡോക്ടർമാരെ സന്ദർശിച്ച വിവരങ്ങൾ, ആശുപത്രികൾ സന്ദർശിച്ച വിവരങ്ങൾ അ‌തിനെ തുടർന്നുള്ള രോഗനിർണയ വിവരങ്ങൾ, വരുമാനം, തൊഴിൽ എന്നിവയെല്ലാം ഈ ഡാറ്റയിൽ ഉൾപ്പെടുന്നു. ചാറ്റ്ജിപിടി പോലുള്ള എഐ ആപ്പുകൾക്ക് പിന്നിലുള്ള സാങ്കേതികവിദ്യയ്ക്ക് സമാനമായി "life2vec" എന്ന് വിളിക്കപ്പെടുന്ന ഒരു വലിയ ഭാഷാ മോഡലിനെ പരിശീലിപ്പിക്കാൻ ശാസ്ത്രജ്ഞർ ഈ ഡാറ്റാസെറ്റിനെ വാക്കുകളാക്കി മാറ്റി.

എഐ മോഡൽ ഈ ഡാറ്റയിലെ പാറ്റേണുകൾ പഠിച്ചുകഴിഞ്ഞാൽ, അതിന് മറ്റ് നൂതന സംവിധാനങ്ങളെ മറികടക്കാനും ആളുകളുടെ വ്യക്തിത്വവും മരണസമയവും പോലുള്ള കാര്യങ്ങൾ ഉയർന്ന കൃത്യതയോടെ പ്രവചിക്കാനും കഴിയുമെന്ന് ചൊവ്വാഴ്ച ജേണൽ നേച്ചർ കമ്പ്യൂട്ടേഷണൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇതുപയോഗിച്ച് ജനങ്ങളുടെ വ്യക്തിത്വ പരിശോധന നടത്താൻ കഴിയുമെന്നും ഗവേഷകർ പറയുന്നു.

പ്രവചനം എങ്ങനെ: 35-നും 65-നും ഇടയിൽ പ്രായമുള്ള ഒരു കൂട്ടം ആളുകളുടെ ഡാറ്റ ഗവേഷകർ എടുക്കുന്നു - അവരിൽ പകുതിയും 2016 നും 2020 നും ഇടയിൽ മരിച്ചു - ഇതിൽ ആരാണ് ജീവിച്ചിരിക്കുന്നതെന്നും ആരാണ് മരിച്ചത് എന്നും പ്രവചിക്കാൻ എഐ സിസ്റ്റത്തോട് ഗവേഷകർ ആവശ്യപ്പെട്ടു.

മരണസമയം ഉയർന്ന കൃത്യതയോടെ പറയുന്ന എഐ മോഡലുമായി ശാസ്ത്രജ്ഞർ

തുടർന്ന് എഐ നടത്തിയ പ്രവചനം നിലവിലുള്ള മറ്റേതൊരു എഐ മോഡലിനെക്കാളും പോളിസികൾക്ക് ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഉപയോഗിക്കുന്ന രീതിയെക്കാളും 11 മടങ്ങ് കൃത്യതയുള്ളതാണെന്ന് ഗവേഷകർ കണ്ടെത്തി. "ഒരു ഭാഷയിലെ ഒരു വാചകം എങ്ങനെ പദങ്ങളുടെ പരമ്പര ഉൾക്കൊള്ളുന്നുവോ അതുപോലെ മനുഷ്യജീവിതത്തെ സംഭവങ്ങളുടെ ഒരു നീണ്ട ശ്രേണിയായി കണക്കാക്കുന്നതാണ് ആവേശകരമായ കാര്യം," എന്ന് ഗവേഷകർ പറയുന്നു.

നാലു വർഷത്തിനുള്ളിൽ ഒരാൾ മരിക്കാനുള്ള സാധ്യത പോലുള്ള പൊതുവായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ മാതൃക ഉപയോഗിച്ച് ഗവേഷകർ അന്വേഷിച്ചു. ഇതിനോടുള്ള മോഡലിന്റെ പ്രതികരണങ്ങൾ നിലവിലുള്ള കണ്ടെത്തലുകളുമായി പൊരുത്തപ്പെടുന്നതായി ഗവേഷകർ കണ്ടെത്തി. ശാസ്ത്രീയമായി പറഞ്ഞാൽ ഇത് പ്രവചനമല്ല, മറിച്ച് കൃത്യമായ ഉത്തരങ്ങൾ നൽകാൻ മോഡലിനെ പ്രാപ്തമാക്കുന്ന ഡാറ്റയുടെ കഴിവാണ് എന്ന് സംഘത്തിലെ ഡോ ലെമാൻ പറഞ്ഞു.

തങ്ങളുടെ ഈ പുതിയ കണ്ടുപിടുത്തം ആളുകളുടെ ജീവിതത്തെ ഗുണപരമായ രീതിയിൽ മുന്നോട്ട് നയിക്കാൻ സാധിക്കും എന്ന പ്രതീക്ഷ ഗവേഷകർ പങ്കുവയ്ക്കുന്നു. എന്നാൽ അ‌തേസമയം തന്നെ ധാർമ്മിക ആശങ്കകൾ കാരണം ലൈഫ് ഇൻഷുറൻസ് സ്ഥാപനങ്ങൾ ഈ മാതൃക ഉപയോഗിക്കരുതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

More from GizBot

Best Mobiles in India

English summary
Scientists in Denmark are on the scene with an AI model that predicts the time of death of people with high accuracy. AI prediction is made by training a large language model called "life2vec" with a personal dataset of people in Denmark, similar to the technology behind AI apps like ChatGPT.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X