ആന്‍ഡ്രോയ്ഡില്‍ ഇനി ഗുരുവായൂരും

Posted By:

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ എണ്ണിയാല്‍ തീരാത്ത ആപ്ലിക്കേഷനുകളുണ്ട്. ആ കൂട്ടത്തിലേക്ക് കേരളത്തില്‍ നിന്ന് പുതിയ ഒന്നുകൂടി വരുന്നു. ഗുരുവായൂരിനേയും ഗുരുവായുരപ്പനേയും അടുത്തറിയാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. പേര് കൃഷ്ണ ദര്‍ശന്‍.

ആന്‍ഡ്രോയ്ഡില്‍ ഇനി ഗുരുവായൂരും

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു പോകുന്നവരെ സഹായിക്കുന്നതിനായിട്ടാണ് ഇത് ഡെവലപ് ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജാസമയം, വഴിപാടുവിവരങ്ങള്‍, നിരക്ക്, വിശേഷ ദിവസങ്ങള്‍, ആഘോഷം, സമീപ ക്ഷേത്രങ്ങള്‍, ട്രെയിന്‍ -ബസ് സമയം, ഹോട്ടലുകള്‍, ലോഡ്ജുകള്‍, കല്യാണ മണ്ഡപങ്ങള്‍ തുടങ്ങി ഗുരുവായൂരില്‍ പോകുമ്പോള്‍ അറിയേണ്ടുന്ന എല്ലാം ഈ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.

ഗുഗിള്‍ സ്‌റ്റോര്‍, ഗുരുവായുര്‍ ഡോട് കോം എന്നിവയിലുടെ ഇത് ഡൗണ്‍ലോഡ് ചെയ്യാം. ഗുരുവായൂരില്‍ കിഴക്കെ നടയില്‍ പ്രവര്‍ത്തിക്കുന്ന ഐക്കണ്‍ സൊല്യൂഷന്‍സ് എന്ന ഐ.ടി. കമ്പനിയാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot