ന്യൂ ഐപാഡില്‍ വൈ-ഫൈ പ്രശ്‌നം

Posted By: Super

ന്യൂ ഐപാഡില്‍ വൈ-ഫൈ പ്രശ്‌നം

കാത്തിരുന്ന് വാങ്ങിയ ന്യൂ ഐപാഡില്‍ വൈഫൈ സിഗ്നല്‍ പ്രശ്‌നം ഉണ്ടായതിന്റെ രോഷത്തിലാണ് ആപ്പിള്‍ ഉപയോക്താക്കള്‍. ആപ്പിളിന്റെ ഔദ്യോഗിക ഫോറത്തില്‍ ഇത് സംബന്ധിച്ച് 144നടുത്ത് പരാതികളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലാപ്‌ടോപുകള്‍ ശക്തമായ വൈഫൈ സിഗ്നലുകള്‍ സ്വീകരിക്കുമ്പോള്‍ ദുര്‍ബലമായ സിഗ്നലാണ് ഐപാഡില്‍ കാണിക്കുന്നതെന്നാണ് ഒരു ഉപയോക്താവിന്റെ പരാതി. ഏകദേശം ഇതേ പരാതിയാണ് ഫോറത്തില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. മുമ്പ് ആദ്യ ഐപാഡ് മോഡലിലും ഐബുക്കിലും ഇതേ പ്രശ്‌നം ഉള്ളായതായും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് 16നാണ് ന്യൂ ഐപാഡ് വില്പന ആരംഭിച്ചത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot