അസ്യൂസ് സെന്‍ഫോണുകള്‍ക്ക് 2200 രൂപ ക്യാഷ്ബാക്കുമായി ജിയോ

Posted By: Samuel P Mohan

അസ്യൂസ് റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് ജിയോ ഫുഡ്‌ബോള്‍ ഓഫറിന്റെ പേരില്‍ പുതിയ സെന്‍ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2200 രൂപ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. ലളിതമായി പറഞ്ഞാല്‍ അസ്യൂസ് സെന്‍ഫോണ്‍ പുതിയതു വാങ്ങി അതില്‍ ജിയോ സിം ആക്ടിവേറ്റ് ചെയ്താല്‍ നിങ്ങള്‍ പുതിയ ഫുട്ട്‌ബോള്‍ ഓഫറിനു അര്‍ഹമായി എന്നര്‍ത്ഥം.

അസ്യൂസ് സെന്‍ഫോണുകള്‍ക്ക് 2200 രൂപ ക്യാഷ്ബാക്കുമായി ജിയോ

അതായത് പുതിയ സെന്‍ഫോണ്‍ വാങ്ങുന്നവര്‍ക്ക് ആക്ടിവേറ്റ് ചെയ്ത ജിയോ സിമ്മും ലഭിക്കുന്നു. ഈ ഓഫര്‍ ജിയോയുടെ പുതിയ ഉപയോക്താക്കള്‍ക്കും പഴയ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. പഴയ ഉപയോക്താക്കള്‍ പുതിയ സെന്‍ഫോണ്‍ വാങ്ങി അതില്‍ ജിയോ സിം ആക്ടിവേറ്റ് ചെയ്താല്‍ ഈ ഓഫര്‍ ആസ്വദിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓഫര്‍ ലഭിക്കുന്ന സെന്‍ഫോണുകള്‍

Asus ZenFone 2 Laser 5.5, ZenFone 3 5.2, ZenFone 3 5.5, ZenFone 3 Laser, ZenFone 3 MAX 5.2, ZenFone 3 MAX 5.5, ZenFone 3S MAX, ZenFone 4 Selfie Lite (IN), ZenFone 4 Selfie Pro, ZenFone AR, ZenFone Deluxe, ZenFone Go 4.5 LTE, ZenFone Go 5.0 LTE, ZenFone Go 5.5 LTE, ZenFone Live, ZenFone Live (WW), ZenFone Max, ZenFone Selfie, ZenFone Ultra, and ZenFone Zoom S.

2200 രൂപ ക്യാഷ്ബാക്ക് വ്വൗച്ചറുകളുടെ രൂപത്തില്‍

വ്വൗച്ചറുകളുടെ രൂപത്തിലാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. മൈജിയോ ആപ്പിലേക്ക് ഇത് ക്രഡിറ്റ് ചെയ്യപ്പെടും. പിന്നീട് ജിയോ നമ്പര്‍ റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഉപയോഗപ്പെടുത്താം. 50 രൂപയുടെ 44 ക്യാഷ് വ്വൗച്ചറുകളായാണ് ജിയോ നല്‍കുന്നത്. ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കണമെങ്കില്‍ 198 രൂപ അല്ലെങ്കില്‍ 299 രൂപ എന്നിവയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം.

MWC 2018ല്‍ എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിച്ച കിടിലന്‍ നോക്കിയ ഫോണുകള്‍ ഇവിടെ കാണാം

ചുരുക്കം പറഞ്ഞാല്‍

സെന്‍ഫോണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ജിയോ ഫൂട്ട്‌ബോള്‍ ഓഫര്‍ ലഭിക്കണമെങ്കില്‍ 198 രൂപയ്‌ക്കോ 299 രൂപയ്‌ക്കോ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം. ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 31നുളളില്‍ ആകണം റീച്ചാര്‍ജ്ജ് ചെയ്യേണ്ടത്. 2022 മേയ് 31 വരെ ക്യാഷ്ബാക്ക് വ്വൗച്ചറുകള്‍ ഉപയോഗിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The cashback is eligible on all Asus Zenfone series smartphones and Jio Prime users will get an instant cashback of Rs 2,200 in form of 40 vouchers and each worth Rs 50.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot