ബാറ്റ്മാന്‍ ഗെയിം ആന്‍ഡ്രോയിഡ്, ഐഒഎസ്, ജാവ ഫോണുകളിലേക്ക്

Posted By: Staff

ബാറ്റ്മാന്‍ ഗെയിം ആന്‍ഡ്രോയിഡ്, ഐഒഎസ്, ജാവ ഫോണുകളിലേക്ക്

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമിലേക്ക് ബാറ്റ്മാന്‍ ഗെയിം എത്തുന്നു. പുതിയ ബാറ്റ്മാന്‍ ചിത്രമായ ദ ഡാര്‍ക്ക് നൈറ്റ് റൈസസിനെ ആധാരമാക്കിയുള്ള ഗെയിമാണ് ജൂലൈ 20ന് വെള്ളിയാഴ്ച മുതല്‍ ലഭ്യമാകുക. ഇതേ ദിവസം തന്നെയാണ് സിനിമയും പുറത്തിറങ്ങുന്നത്.

ചിത്രത്തിന്റെ അതേ പേരാണ് ഗെയിമിനും നല്‍കിയിരിക്കുന്നതെന്ന് ഗെയിം പ്രസാധകരായ ഗെയിംലോഫ്റ്റ് അറിയിച്ചു. ആപ്പിള്‍ ആപ്ലിക്കേഷന്‍ സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ജൂലൈ 20 മുതല്‍ പുതിയ ഗെയിം ഡൗണ്‍ലോഡ് ചെയ്യാനായേക്കും.

ജാവാ അധിഷ്ഠിത മൊബൈലുകളിലും ഗെയിം ലഭിക്കുമെന്നാണറിയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ബെയ്ന്‍, ബാറ്റ്‌വുമണ്‍ എന്നിവരില്‍ നിന്നും ഗോതം നഗരത്തെ രക്ഷിക്കുന്ന ബാറ്റ്മാന്റെ സാഹസിക കഥയാണ് പുതിയ ചിത്രം പറയുന്നത്.

യുട്യൂബില്‍ പുതിയ ഗെയിമുമായി ബന്ധപ്പെട്ട ഔദ്യോഗിക ട്രെയിലര്‍ ഗെയിംലോഫ്റ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗെയിമിന് എത്രയാണ് വിലയെന്ന് വ്യക്തമാക്കിയിട്ടില്ല. ഗെയിംലോഫ്റ്റ് ഇതിന് മുമ്പ് ദ അമേസിംഗ് സ്‌പൈഡര്‍മാന്‍ എന്ന ഗെയിമും  ഇറക്കിയിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot