6 മിനിറ്റ് കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി കണ്ടെത്തി...!

Written By:

ശാസ്ത്രജ്ഞര്‍ വെറും ആറ് മിനിറ്റ് കൊണ്ട് സെല്‍ഫോണുകള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി വികസിപ്പിച്ചെടുത്തു. സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ബാറ്ററി ചോര്‍ച്ചയാണ്.

മികച്ച ബാറ്ററി പിന്തുണയുളള 10 സ്മാര്‍ട്ട്‌ഫോണുകള്‍....!

ഈ അവസരത്തില്‍ പുതിയ കണ്ടുപിടുത്തം തീര്‍ച്ചയായും ആശ്വാസത്തിന് വക നല്‍കുന്നതാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബാറ്ററി

പുതിയ ബാറ്ററി നിര്‍മിച്ചിരിക്കുന്നത് അലുമിനിയം കാപ്‌സ്യൂളുകള്‍ കൊണ്ടാണ്.

 

ബാറ്ററി

നിലവിലെ ലിഥിയം അയേണ്‍ ബാറ്ററികളേക്കാള്‍ നാല് മടങ്ങ് ശേഷിയുളളതാണ് പുതിയ ബാറ്ററി.

 

ബാറ്ററി

ലിഥിയം അയേണ്‍ ബാറ്ററികളേക്കാള്‍ പുതിയ ബാറ്ററി ക്ഷയിക്കുന്നതും വളരെ സാവധാനമാണ്.

 

ബാറ്ററി

ടൈറ്റാനിയം ഡയോക്‌സൈഡ് ഷെല്ലുകളുടെ നാനൊപാര്‍ട്ടിക്കിളുകള്‍ അലുമിനിയത്തില്‍ പൊതിഞ്ഞാണ് പുതിയ ബാറ്ററി വികസിപ്പിച്ചിരിക്കുന്നത്. ഇതാണ് ബാറ്ററിയുടെ നെഗറ്റിവ് ഇലക്ട്രോഡായി പ്രവര്‍ത്തിക്കുന്നത്.

 

ബാറ്ററി

മാസച്ചെസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെയും ബീജിങിലെ ട്‌സിഗ്വാ യൂണിവേഴ്‌സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടുത്തതിന് പുറകിലുളളത്.

 

ബാറ്ററി

റീചാര്‍ജ് ചെയ്യാവുന്ന ലിഥിയം അയേണ്‍ ബാറ്ററികളില്‍ മുന്‍പ് അലുമിനിയം ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പുതിയ കണ്ടെത്തല്‍ മറി കടന്നിരിക്കുന്നു.

 

ബാറ്ററി

അലുമിനിയം ഉയര്‍ന്ന ശേഷിയുളള ലോഹമാണ്.

 

ബാറ്ററി

ചാര്‍ജ് ചെയ്യുമ്പോഴും ഡിസ്ചാര്‍ജ് ചെയ്യുമ്പോഴും അലുമിനിയത്തിന്റെ വ്യാപ്തം ഇരട്ടിക്കാനും ചുരുങ്ങാനും ഇടയാകുന്നു.

 

ബാറ്ററി

അലുമിനിയം പാളി തുടര്‍ച്ചയായി വികസിക്കുന്നതും ചുരുങ്ങന്നതും ലിഥിയം കൂടുതല്‍ ഉപയോഗിക്കാന്‍ ഇടയാക്കുന്നു. ഇതാണ് ബാറ്ററി ശേഷി കുറയ്ക്കുന്നത്.

 

ബാറ്ററി

നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
New battery can charge cellphones in 6 minutes.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot