Home
News

500 രൂപ, 450 രൂപ, 39 രൂപ; ജിയോ അ‌ടുത്തകാലത്ത് പുറത്തിറക്കിയ 3 കിടിലൻ റീച്ചാർജ് പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി ഇടയ്ക്കിടയ്ക്ക് പുതിയ പ്ലാനുകൾ പുറത്തിറക്കുകയും നിലവിലുള്ള പ്ലാനുകൾ പരിഷ്കരിക്കുകയും ചെയ്യാറുണ്ട്. അ‌ത്തരത്തിൽ ജിയോ അ‌ടുത്തകാലത്ത് അ‌വതരിപ്പിച്ച പുതിയ മൂന്ന് പ്ലാനുകളുണ്ട്. അ‌തിൽ ഏറ്റവും ഉപകാരപ്രദമായ പ്ലാൻ 39 രൂപ വിലയിൽ എത്തുന്നു, ഇതിന് പുറമേ ന്യൂസ ഇയറിനോട് അ‌നുബന്ധമായി അ‌വതരിപ്പിച്ച 450 രൂപ, 500 രൂപ പ്ലാനുകളാണ് മറ്റ് രണ്ടെണ്ണം. പ്ലാനുകൾ അ‌വതരിപ്പിച്ചുവെങ്കിലും പതിവ്പോലെ കാര്യമായ പബ്ലിസിറ്റിയൊന്നും ഈ പ്ലാനുകൾക്ക് ജിയോ നൽകിയിട്ടില്ല, ആവശ്യക്കാർ അ‌ന്വേഷിച്ച് കണ്ടെത്തി ഉപയോഗിക്കുക എന്നതാണ് ജിയോയുടെ ഒരു ​ലൈൻ.

ഈ മൂന്ന് പ്ലാനുകളും ജിയോയുടെ വെബ്​സൈറ്റിലും ​മൈജിയോ ആപ്പിലും ലഭ്യമാണ്. പുതിയ പ്ലാനുകൾ വന്നത് അ‌റിയാത്തവർക്കായി, ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് ഇവിടെ പരിചയപ്പെടുത്തുന്നു. ഡാറ്റ തീരുന്ന ഘട്ടത്തിലോ, ഒരു മികച്ച ഒടിടി സബ്സ്ക്രിപ്ഷൻ സഹിതമുള്ള റീച്ചാർജ് പ്ലാൻ വേണമെന്ന് ആഗ്രഹിക്കുമ്പോഴോ ഇവ പ്രയോജനപ്പെടുത്താനാകും.

500 രൂപ, 450 രൂപ, 39 രൂപ; ജിയോ അ‌ടുത്തകാലത്തിറക്കിയ 3 കിടിലൻ പ്ലാനുകൾ

39 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

പ്രതിദിന ഡാറ്റ തീർന്ന ശേഷം ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടി വരുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു പുതിയ ഡാറ്റ പ്ലാൻ ആണിത്. 39 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ 3 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. പ്രതിദിനം 3ജിബി ഡാറ്റ വീതം മൂന്ന് ദിവസത്തേക്ക് ആകെ 9ജിബി ​ഹൈസ്പീഡ് ഡാറ്റ ഈ ജിയോ പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നു.

450 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ജിയോ അ‌ടുത്തകാലത്ത് അ‌വതരിപ്പിച്ച പ്രീപെയ്ഡ് പ്ലാനുകളിലൊന്നാണിത്, 36 ദിവസ വാലിഡിറ്റിയിൽ എത്തുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രധാന പ്രത്യേകത. ഫെസ്റ്റീവ് ഓഫർ എന്ന നിലയിൽ ന്യൂ ഇയറിനോട് അ‌നുബന്ധിച്ചാണ് ജിയോ ഈ പുതി പ്ലാൻ അ‌വതരിപ്പിച്ചത്. സാധാരണ ലഭിക്കുന്ന ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്ക് പുറമേ ചില സ്പെഷൽ ആനുകൂല്യങ്ങളും ഈ 450 രൂപ പ്ലാനിലുണ്ട്.

500 രൂപ, 450 രൂപ, 39 രൂപ; ജിയോ അ‌ടുത്തകാലത്തിറക്കിയ 3 കിടിലൻ പ്ലാനുകൾ

450 രൂപയുടെ പുതിയ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ദിവസം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 36 ദിവസ വാലിഡിറ്റി, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയവയാണ് പ്രധാന ആനുകൂല്യമായി ലഭ്യമാകുക. ഇതിന് പുറമേ ചില അ‌ധിക ആനുകൂല്യങ്ങളും ഉണ്ട്.

മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊ​ബൈൽ/ ടിവി സബ്സ്ക്രിപ്ഷൻ ഈ പ്ലാനിൽ ലഭ്യമാകും. കൂടാതെ പുതിയ ജിയോഹോം കണക്ഷൻ എടുക്കുന്നവർക്ക് 2 മാസത്തെ ഫ്രീ ട്രയൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജിയോക്ലൗഡിൽ 50GB ഫ്രീ സ്റ്റോറേജ്, 18 മാസത്തെ ഗൂഗിൾ ജെമിനി പ്രോ സബ്സ്ക്രിപ്ഷൻ എന്നിവയാണ് മറ്റ് അ‌ധിക ആനുകൂല്യങ്ങൾ. 450 രൂപയുടെ ഈ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 12.5 രൂപയാണ്.

500 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ന്യൂ ഇയർ 2026 ന്റെ ഭാഗമായി ജിയോ അ‌വതരിപ്പിച്ച റീച്ചാർജ് പ്ലാനാണ് ഇത്. അ‌ൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 SMS, 28 ദിവസം വാലിഡിറ്റി, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഒടിടി സബ്സ്ക്രിപ്ഷനുകളുടെ സാന്നിധ്യമാണ് ഈ പ്രീപെയ്ഡ് പ്ലാനിനെ വേറിട്ട് നിർത്തുന്നത്.

500 രൂപ, 450 രൂപ, 39 രൂപ; ജിയോ അ‌ടുത്തകാലത്തിറക്കിയ 3 കിടിലൻ പ്ലാനുകൾ

ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, യൂട്യൂബ് പ്രീമിയം, ജിയോഹോട്ട്‌സ്റ്റാർ (മൊബൈൽ/ ടിവി), സോണി LIV, ZEE5, ലയൺസ്‌ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺ NXT, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്‌ചോയ് എന്നിവയുൾപ്പെടെ നിരവധി OTT പ്ലാറ്റ്‌ഫോമുകളിലേക്ക് 500 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആക്സസ് നൽകുന്നു.

Best Mobiles in India

English summary
Reliance Jio has recently launched three new prepaid plans. They are priced at Rs 39, Rs 450 and Rs 500. The Rs 9 Jio data plan comes with a validity of 3 days. With 3GB data per day, this Jio plan offers a total of 9GB high-speed data for three days. The Rs 450 and Rs 500 plans come with additional benefits in addition to the main benefits like data and calling.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X