Home
News

എന്തിനാണ് സഹിച്ചും ക്ഷമിച്ചും കഴിയുന്നത് ഇങ്ങ് പോര്! വരിക്കാരെ മാടിവിളിച്ച് ബിഎസ്എൻഎൽ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ബിഎസ്എൻഎല്ലിന് മാത്രം ഒരു പ്രത്യേകതയുണ്ട്. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ മൂന്ന് കമ്പനികളും സ്വകാര്യ ഉടമസ്ഥതയിലുള്ളവയാണ്. എന്നാൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) പൊതു ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയാണ്. അ‌തിന്റെ ഗുണങ്ങളും ദോഷങ്ങളും ബിഎസ്എൻഎല്ലിന് ഉണ്ട്. നിലവിൽ ഇന്ത്യയിലെ നാല് പ്രധാന ടെലിക്കോം കമ്പനികളിൽ നാലാം സ്ഥാനത്താണ് ബിഎസ്എൻഎൽ ഉള്ളത്. വരിക്കാരുടെ അ‌ടിസ്ഥാനത്തിൽ നോക്കിയാൽ ജിയോ ആണ് ഒന്നാമത്. എയർടെൽ രണ്ടാമതും വിഐ മൂന്നാമതും ആണ് ഉള്ളത്. എന്നാൽ ഈ നിലയിൽ മാറ്റം വരുത്താനും കൂടുതൽ വരിക്കാ​രെ സ്വന്തമാക്കാനും ബിഎസ്എൻഎൽ ആഗ്രഹിക്കുന്നു.

4ജി വ്യാപനം അ‌ടക്കം പുരോഗമിച്ചതിനാൽ വരിക്കാരെ ​ധൈര്യപൂർവം ക്ഷണിക്കാൻ ബിഎസ്എൻഎല്ലിന് കഴിയുന്നുണ്ട്. ഒരു ലക്ഷം ​സൈറ്റുകളിൽ 4ജി ലഭ്യമാക്കാൻ കരാർ നൽകിയതിൽ, ഏതാണ്ട് പാതിയിലധികം ടവറുകൾ സ്ഥാപിച്ചുകഴിഞ്ഞു. ബാക്കി ടവറുകൾ സ്ഥാപിക്കുന്നത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് ഉയർത്തിയതോടെ കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനം നൽകുന്ന ബിഎസ്എൻഎല്ലിനോട് ആളുകൾക്ക് ഇഷ്ടം വർധിക്കുകയും ചെയ്തിരുന്നു.

എന്തിനാണ് സഹിച്ചു കഴിയുന്നത് ഇങ്ങ് പോര്! മാടിവിളിച്ച് ബിഎസ്എൻഎൽ

ഈ അ‌നുകൂല സാഹചര്യങ്ങൾ അ‌വസരമായി കണ്ട് പുതിയ വരിക്കാരെ ക്ഷണിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിലേക്ക് കടന്നുവരുന്നതുകൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ വിവരിച്ചുകൊണ്ട് ഒരു ഹൃസ്വവീഡിയോ തങ്ങളുടെ ട്വിറ്റർ അ‌ക്കൗണ്ടിൽ ബിഎസ്എൻഎൽ പോസ്റ്റ് ചെയ്തു. ഏറ്റവും ബെസ്റ്റ് ഇവിടെ ലഭിക്കുമ്പോൾ എന്തിനാണ് കുറഞ്ഞ സൗകര്യങ്ങളിൽ അ‌ഡ്ജസ്റ്റ് ചെയ്യുന്നത് എന്ന് ബിഎസ്എൻഎൽ ചോദിക്കുന്നു.

ഇന്നുതന്നെ ബിഎസ്എൻഎല്ലിലേക്ക് മാറാനും നിങ്ങൾ അ‌ർഹിക്കുന്ന കണക്ഷൻ നേടാനും വീഡിയോയുടെ ക്യാപ്ഷനിൽ ബിഎസ്എൻഎൽ അ‌ഭ്യർഥിക്കുന്നു. പുതിയ വരിക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ബിഎസ്എൻഎൽ ഇത്തരത്തിൽ സാമൂഹിക മാധ്യമത്തിലൂടെ പ്രചരണവുമായി രംഗത്തെത്തിയത്. ബിഎസ്എൻഎല്ലിലേക്ക് വരുന്നതുകൊണ്ട് ഉപയോക്താക്കൾക്ക് 4 നേട്ടങ്ങൾ ഉണ്ടാകുമെന്ന് പ്രചാരണ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു.

എന്തിനാണ് സഹിച്ചു കഴിയുന്നത് ഇങ്ങ് പോര്! മാടിവിളിച്ച് ബിഎസ്എൻഎൽ

എന്തൊക്കെയാണ് ബിഎസ്എൻഎല്ലിലേക്ക് വരുന്നതുകൊണ്ടുള്ള നേട്ടങ്ങൾ: ഒന്നാമത്തേത് മികച്ച വേഗത, രണ്ടാമത്തെ നേട്ടം കുറഞ്ഞ ചെലവ്, മൂന്നാമത്തെ നേട്ടം ​വൈഡ് ഏരിയ കണ്ക്ടിവിറ്റി, നാലാമത്തേത് സ്വദേശി ടെക്നോളജി. ഇവയൊക്കെ ആസ്വദിക്കാൻ ഉടൻ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യൂ എന്നാണ് കമ്പനി ട്വിറ്ററിലൂടെ ആളുകളോട് ആഹ്വാനം ചെയ്യുന്നത്.

ബിഎസ്എൻഎല്ലിലേക്ക് എങ്ങനെ സിം പോർട്ട് ചെയ്യാം: പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന മൊ​ബൈൽ നമ്പറിൽനിന്ന് യുണീക് പോർട്ടിങ് കോഡ് (UPC) ജനറേറ്റ് ചെയ്യണം. ഈ കോഡ് ലഭിക്കാൻ Port എന്ന ഫോർമാറ്റിൽ 1900-ലേക്ക് എസ്എംഎസ് അയയ്ക്കണം. ഉടൻ യുപിസിയും ആ നമ്പരിന്റെ വാലിഡിറ്റിയും അടങ്ങുന്ന മെസേജ് കിട്ടും.

എംഎൻപിക്കായി റിക്വിസ്റ്റ് ചെയ്ത തീയതി മുതൽ നിശ്ചിത (സാധരണഗതിയിൽ 15) ദിവസത്തേക്ക് ഈ കോഡ് വാലിഡ് ആയിരിക്കും. തുടർന്ന് അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററിലോ റീട്ടെയിലർ ഔട്ട്ലെറ്റിലോ അംഗീകൃത ഫ്രാഞ്ചൈസിയിലോ പോവുക. എംഎൻപി ആരംഭിക്കുന്നതിന് ഒരു കസ്റ്റമർ അപേക്ഷാ ഫോം (CAF) പൂരിപ്പിക്കണം. വിലാസവും ഐഡന്റിറ്റിയും തെളിയിക്കുന്ന രേഖകൾ ​കൈയിലുണ്ടാകണം. ഡിജിറ്റൽ KYC പൂർത്തിയായാൽ പുതിയ ബിഎസ്എൻഎൽ സിം കാർഡ് ലഭിക്കും.

എന്തിനാണ് സഹിച്ചു കഴിയുന്നത് ഇങ്ങ് പോര്! മാടിവിളിച്ച് ബിഎസ്എൻഎൽ

എംഎൻപി റിക്വസ്റ്റ് അംഗീകരിച്ച ശേഷം പോർട്ടിങ് തീയതിയും സമയവും നിങ്ങളെ അറിയിക്കും. നിലവിലുള്ള നെറ്റ്‌വർക്ക് സേവനം കട്ട് ചെയ്ത് കഴിഞ്ഞാൽ പുതിയ സിം ഫോണിൽ ഇടുക. പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ 1800-180-1503 എന്ന ബിഎസ്എൻഎൽ ടോൾ ഫ്രീ നമ്പിൽ വിളിച്ച് സഹായം തേടാം. എംഎൻപിയ്ക്കായി ബിഎസ്എൻഎൽ യാതൊരു വിധത്തിലുള്ള പ്രോസസിങ് ഫീസും ഈടാക്കുന്നില്ല

ഏത് ടെലിക്കോം കമ്പനിയിലേക്കും സിം പോർട്ട് ചെയ്യും മുമ്പ് അ‌റിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അ‌വ: ബിൽ കുടിശിക ഉണ്ടാകരുത്, നിലവിലെ ടെലിക്കോം കമ്പനിയുടെ കീഴിൽ 90 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം, മൊബൈൽ നമ്പറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായിരിക്കരുത്, മൊബൈൽ നമ്പർ സബ് ജുഡീസ് ആയിരിക്കരുത് (കോടതി വ്യവഹാരങ്ങൾ ഉള്ളത് ആയിരിക്കരുത്), സബ്‌സ്‌ക്രൈബർ കരാർ പ്രകാരം കരാർ ബാധ്യതകളൊന്നുമുണ്ടാവരുത്.

More from GizBot

Best Mobiles in India

English summary
BSNL tweeted a short video explaining the multiple benefits of switching to BSNL. BSNL points out the main benefits as better speed, lower cost, wide area connectivity and Swadeshi. BSNL urges you to switch to BSNL today and get the connection you deserve, in the caption of the video.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X