കുറഞ്ഞ നിരക്കും കൂടുതൽ ഒടിടി ആനുകൂല്യങ്ങളും; എന്താണ് ജിയോ ഫൈബർ എന്റർടെയിൻമെന്റ് എക്സ്റ്റൻഷനുകൾ

|

ജിയോ ഫൈബർ തങ്ങളുടെ ഏറ്റവും പുതിയ എക്സ്റ്റൻഷൻ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ബേസ് ബ്രോഡ്ബാൻഡ് പ്ലാനുകൾക്കൊപ്പം അധികം പണം നൽകി ഒടിടി സേവനങ്ങൾ ലഭ്യമാക്കുന്നതാണ് ഈ പുതിയ എന്റർടെയിൻമെന്റ് പ്ലാനുകൾ. റിലയൻസ് ജിയോയുടെ എന്റർടൈൻമെന്റ് ബൊനാൻസ ഓഫറിന്റെ ഭാഗമായാണ് ഈ പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പോസ്റ്റ്‌പെയ്ഡ് ജിയോ ഫൈബർ സേവനം സബ്സ്ക്രൈബ് ചെയ്ത യൂസേഴ്സിന് മാത്രമാണ് നിലവിൽ എക്സ്റ്റൻഷൻ എന്റർടെയിൻമെന്റ് പ്ലാനുകൾ കിട്ടുന്നത്. ഉപയോക്താക്കൾക്ക് എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾക്കൊപ്പം ഓവർ ദ ടോപ്പ് സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കും എന്നതാണ് പുതിയ പ്ലാനുകളുടെ സവിശേഷത. ഇത്തരം ഒരു ഓഫർ മറ്റ് ഇന്റർനെറ്റ് സേവന ദാതാക്കൾ ഒന്നും തന്നെ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നില്ല.

 

എന്റർടെയിൻമെന്റ് പ്ലാനുകൾ

എന്റർടെയിൻമെന്റ് പ്ലാനുകൾ

ഇത് വരെ, ഉപയോക്താക്കൾക്ക് ഒടിടി സേവനങ്ങൾ ബണ്ടിൽ ചെയ്ത് എത്തുന്ന ബ്രോഡ്‌ബാൻഡ് പ്ലാനുകൾ സെലക്റ്റ് ചെയ്യാൻ പ്രതിമാസം 1000 രൂപയിൽ കൂടുതൽ ചിലവഴിക്കേണ്ടി വരുമായിരുന്നു. അതും നികുതി കൂടാതെ. മിക്കവാറും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ് ഇപ്പോഴും സമാനമായ പ്ലാനുകൾ ആണ് നൽകുന്നത്. ഇവിടെയാണ് ജിയോഫൈബറിന്റെ പുതിയ എന്റർടെയിൻമെന്റ് പ്ലാനുകൾ പ്രസക്തമാകുന്നത്. ജിയോ ഫൈബറിന്റെ ബേസ് ഓഫറായ 30 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ സെലക്റ്റ് ചെയ്യുന്ന യൂസറിനും ഒടിടി സബ്സ്ക്രിപ്ഷൻ നേടാൻ കഴിയും. അത് പോലെ തന്നെ ജിയോ ഫൈബറിന്റെ 100 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ സെലക്റ്റ് ചെയ്യുന്നവർക്കും എന്റർടെയിൻമെന്റ് എക്സ്റ്റൻഷൻ ഓഫറിലൂടെ ഒടിടി ആക്സസ് സ്വന്തമാക്കാം.

ദിവസവും 5ജിബി ഡാറ്റ വരെ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾദിവസവും 5ജിബി ഡാറ്റ വരെ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾ

പോസ്റ്റ്പെയ്ഡ്

പോസ്റ്റ്പെയ്ഡ് ജിയോ ഫൈബർ സർവീസിനൊപ്പമാണ് എന്റർടെയിൻമെന്റ് പ്ലാനുകൾ നിലവിൽ ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് 30 എംബിപിഎസ്, 100 എംബിപിഎസ് പ്ലാനുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ കഴിയും. തുടർന്ന് അധികം പണം നൽകി എന്റർടെയിൻമെന്റ് എക്സ്റ്റൻഷൻ പ്ലാനുകളും വാങ്ങാം. ഇത് വഴി ഒടിടി സബ്സ്ക്രിപ്ഷനുകളും സ്വന്തമാക്കാം. ഇത്തരം രണ്ട് എക്സ്റ്റൻഷൻ ഓഫറുകളാണ് ജിയോ ഫൈബർ നൽകുന്നത്. 100 രൂപ വിലയുള്ള എന്റർടെയിൻമെന്റ് പ്ലാൻ ആണ് ഒന്നാമത്തേത്. 200 രൂപ വിലയുള്ള എന്റർടെയിൻമെന്റ് പ്ലസ് പ്ലാൻ ആണ് രണ്ടാമത്തേത്.

എന്റർടെയിൻമെന്റ് പ്ലാൻ
 

100 രൂപ വിലയുള്ള എന്റർടെയിൻമെന്റ് പ്ലാൻ വഴി ഉപയോക്താക്കൾക്ക് ആറ് ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കും - ഇറോസ് നൌ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാറൂമീ, യൂണിവേഴ്സൽ പ്ലസ്, ജിയോ സിനിമ, ആൾട്ട് ബാലാജി എന്നിവയാണ് 100 രൂപ വില വരുന്ന ബേസിക് എന്റർടെയിൻമെന്റ് പ്ലാനിന് ഒപ്പം ലഭിക്കുന്ന ഒടിടി സബ്സ്ക്രിപ്ഷനുകൾ.

ഒരേ നിരക്കിൽ എത്തുന്ന എയർടെൽ, വിഐ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളുംഒരേ നിരക്കിൽ എത്തുന്ന എയർടെൽ, വിഐ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളും

ഡിസ്‌നി

200 രൂപ വില വരുന്ന എന്റർടൈൻമെന്റ് പ്ലസ് പ്ലാനിനൊപ്പം, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ, സോണി ലിവ്, സീ5, ഹോയ്‌ചോയ്, വൂട്ട്, വൂട്ട് കിഡ്‌സ്, ഡിസ്‌കവറി പ്ലസ്, സൺഎൻഎക്‌സ്‌ടി, ഇറോസ് നൌ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാറൂമീ, യൂണിവേഴ്സൽ പ്ലസ്, ജിയോ സിനിമ, ആൾട്ട് ബാലാജി എന്നീ 14 ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് ലഭിക്കും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ജിയോ ഫൈബർ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

എന്റർടെയിൻമെന്റ് പ്ലാനുകൾ സെലക്റ്റ് ചെയ്യുന്ന യൂസേഴ്സിന് ഗേറ്റ്‌വേ റൂട്ടറും സെറ്റ് ടോപ്പ് ബോക്‌സും 10,000 രൂപ ചിലവ് വരുന്ന ഇൻസ്റ്റാളേഷനും അധിക ചെലവില്ലാതെ സൌജന്യമായി ലഭിക്കും. ജിയോ ഫൈബർ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ഇപ്പോൾ ഉപയോഗിക്കുന്നവർക്കും പുതിയ പ്ലാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയും. മൈജിയോ ആപ്പിൽ എന്റർടെയിൻമെന്റ് പ്ലാൻ സെലക്റ്റ് ചെയ്ത് പുതിയ പ്ലാനിന് ഉള്ള വാടക മുൻകൂർ ആയി അടയ്ക്കണം എന്ന് മാത്രമാണ് വ്യവസ്ഥയുള്ളത്. നിലവിൽ ജിയോ ഫൈബർ പ്രീപെയ്ഡ് സേവനങ്ങൾ ഉപയോഗിക്കുന്നവരെയും പുതിയ എന്റർടെയിൻമെന്റ് എക്സ്റ്റൻഷൻ പ്ലാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ അനുവദിക്കും.

ദീർഘകാലം വാലിഡിറ്റി വേണ്ടവർക്ക് ബിഎസ്എൻഎൽ നൽകുന്ന കിടിലൻ പ്ലാനുകൾദീർഘകാലം വാലിഡിറ്റി വേണ്ടവർക്ക് ബിഎസ്എൻഎൽ നൽകുന്ന കിടിലൻ പ്ലാനുകൾ

പ്രീപെയ്ഡ്

പ്രീപെയ്ഡ് യൂസേഴ്സ് മെജിയോ ആപ്പ് വഴി പ്രീപെയ്ഡിൽ നിന്നും പോസ്റ്റ്പെയ്ഡ് ജിയോ ഫൈബർ കണക്ഷനിലേക്ക് മൈഗ്രേറ്റ് ചെയ്യണം. ഫോണിൽ ഒടിപി വെരിഫിക്കേഷൻ അടക്കം പൂർത്തിയാക്കിയാണ് ഇത് ചെയ്യാൻ കഴിയുക. ശേഷം ആപ്പിൽ നിന്നും ഇഷ്ടമുള്ള എന്റർടെയിൻമെന്റ് പ്ലാൻ സെലക്റ്റ് ചെയ്യണം. നിങ്ങൾ സെലക്റ്റ് ചെയ്ത പ്ലാനിനായി അഡ്വാൻസ് പേയ്മെന്റും നൽകേണ്ടി വരുമെന്ന് മാത്രം. ഉപയോക്താക്കൾക്ക് സെലക്റ്റ് ചെയ്യാവുന്ന ചില ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാനുകളും അവയ്ക്കൊപ്പം എന്റർടെയിൻമെന്റ് എക്സ്റ്റൻഷൻ ഓഫറുകൾ വന്നാൽ ഉള്ള ആനുകൂല്യങ്ങളും ചുവടെ നൽകിയിരിക്കുന്നു.

399 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ

399 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ

399 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ 30 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ഓഫർ ചെയ്യുന്നു. യൂസേഴ്സിന് 100 രൂപ കൂടി ചിലവാക്കി എന്റർടെയിൻമെന്റ് പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയും. അപ്ഗ്രേഡ് ചെയ്യുന്നതോടെ ആകെ 6 ഒടിടി ആപ്പുകളിലേക്കും ആക്സസ് ലഭിക്കും. അപ്ഗ്രേഡ് ചെയ്യുന്നതോടെ പ്ലാനിന് ആകെ 499 രൂപയാണ് ചിലവ് വരുന്നത്. ബേസ് പ്ലാനിന് ഒപ്പം 200 രൂപ കൂടി അധികമായി ചിലവാക്കിയാൽ എന്റർടെയിൻമെന്റ് പ്ലാൻ പ്ലസിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കും. 14 ആപ്പുകളിലേക്കാണ് എന്റർടെയിൻമെന്റ് പ്ലാൻ പ്ലസ് വഴി യൂസേഴ്സിന് ആക്സസ് ലഭിക്കുക. പ്ലാനിന് ആകെ മൊത്തം 599 രൂപ വരെ ചിലവാകുമെന്നും ശ്രദ്ധിക്കണം.

ബിഎസ്എൻഎല്ലിന് വീണ്ടും പുതിയ വരിക്കാർ, നേട്ടങ്ങളുമായി എയർടെൽ, നഷ്ടം തുടർന്ന് വിഐ; ട്രായ് ഡാറ്റ പുറത്ത്ബിഎസ്എൻഎല്ലിന് വീണ്ടും പുതിയ വരിക്കാർ, നേട്ടങ്ങളുമായി എയർടെൽ, നഷ്ടം തുടർന്ന് വിഐ; ട്രായ് ഡാറ്റ പുറത്ത്

699 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ

699 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ

ജിയോ ഫൈബറിന്റെ 699 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ 100 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. യൂസേഴ്സിന് 100 രൂപ അധികമായി നൽകി എന്റർടെയിൻമെന്റ് പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. ഇത് വഴി യൂസേഴ്സിന് ആകെ ആറ് ഒടിടി ആപ്പുകളിലേക്ക് ആക്‌സസ് ലഭിക്കും. ആകെ മൊത്തം 799 രൂപയാണ് അപ്‌ഗ്രേഡ് ചെയ്യുന്നതിലൂടെ യൂസറിന് വരുന്ന ചിലവ്. എന്റർടെയിൻമെന്റ് പ്ലാൻ പ്ലസിന്റെ ഭാഗമായ 14 ഒടിടി ആപ്പുകളിലേക്കും ആക്‌സസ് ലഭിക്കുന്നതിന്, ഉപയോക്താക്കൾ 200 രൂപയാണ് അധികമായി നൽകേണ്ടത്. അങ്ങനെ ആകെ മൊത്തം 899 രൂപയും നൽകണം.

Best Mobiles in India

English summary
JioFiber has announced their latest postpaid entertainment extension plans. These new plans offer more paid OTT services along with base broadband plans. The new plans have been announced as part of Reliance Jio's Entertainment Bonus Offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X