ഇനി ഫേസ്ബുക്കിൽ ഒരു കളിയും നടക്കില്ല! ഏറെ പരിഷ്കരിച്ച AI സംവിധാനങ്ങളുമായി ഫേസ്ബുക്ക്!

|

ഡാറ്റ ചോർന്ന വിവാദത്തിൽ ഒന്ന് താന്നെങ്കിലും പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ് ഫേസ്ബുക്ക്. അതിന്റെ ഏറ്റവും വലിയ തെളിവുകൾ ആണ് ഫേസ്ബുക്ക് ഈയടുത്തായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഓരോ പുതിയ സവിശേഷതകളും. ഇതിലേക്കായി ഫേസ്ബുക്ക് ഏറ്റവും അവസാനം എത്തിയിരിക്കുന്നത് തങ്ങളുടെ ഏറെ പരിഷ്കരിച്ച AI സംവിധാനങ്ങളുമായാണ്.

 

ഏറ്റവും പുതിയ AI

ഏറ്റവും പുതിയ AI

ഫേസ്ബുക്കിൽ നിലവിൽ തന്നെ AI (ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്) സംവിധാനങ്ങൾ ഉണ്ട് എന്ന് നമുക്കറിയാം. മോശം വാക്കുകളും നഗ്നത കലർന്ന ചിത്രങ്ങളും വ്യാജ പ്രൊഫൈലുകളും എല്ലാം തടയുന്നത് മുതൽ വലിയ പല കാര്യങ്ങളും ഈ ഫേസ്ബുക്ക് AI ചെയ്യുന്നുണ്ട്. എന്നാൽ അതിലേക്ക് അല്പം കൂടെ പരിഷ്‌കാരങ്ങളുമായി എത്തിയിരിക്കുകയാണ് പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സംവിധാനങ്ങൾ.

ഇനിമുതൽ ട്രോളന്മാർ ശ്രദ്ധിക്കുക!

ഇനിമുതൽ ട്രോളന്മാർ ശ്രദ്ധിക്കുക!

ഈ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വഴി മുമ്പുള്ളതിനേക്കാളും മികച്ച പല കാര്യങ്ങളും സാധ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇവയിൽ ഏറ്റവും മെച്ചപ്പെട്ട സൗകര്യം മീമുകളിലും ട്രോൾ പോസ്റ്റുകളിലും മറ്റുമുള്ള തെറ്റായ കാര്യങ്ങൾ, പ്രശ്നങ്ങളുണ്ടാക്കുന്ന വിവാദ പരാമർശങ്ങൾ എന്നിവ തിരിച്ചറിയാനാകും എന്നതാണ്.

 ചിത്രങ്ങളിൽ ഉള്ള ടെക്സ്റ്റുകൾ തിരിച്ചറിയും
 

ചിത്രങ്ങളിൽ ഉള്ള ടെക്സ്റ്റുകൾ തിരിച്ചറിയും

അതായത് ഇതുവരെ ചിത്രങ്ങളല്ലാത്ത സാധാരണ ടെക്സ്റ്റുകളിൽ ഉള്ള തെറ്റായ കാര്യങ്ങളായിരുന്ന ഫേസ്ബുക്ക് AI തിരിച്ചറിഞ്ഞിരുന്നത്. ഒപ്പം തെറ്റായ ചിത്രങ്ങളും ഫേസ്ബുക്ക് കണ്ടെത്താൻ തുടങ്ങി. ഇപ്പൊ ഇതിലേക്ക് പുതുതായി എത്തിയ ഈ വിദ്യ പ്രകാരം ചിത്രങ്ങളിൽ ഉള്ള വാക്കുകൾ വരെ ഫേസ്ബുക്കിന് തിരിച്ചറിയാനാകും.

ഫേസ്ബുക്ക് പ്രതീക്ഷിക്കുന്നത്..

ഫേസ്ബുക്ക് പ്രതീക്ഷിക്കുന്നത്..

ഇത്തരം ഒരു സംരംഭത്തിലൂടെ ഫേസ്ബുക്കിന്റെ സുഗമമായ നടത്തിപ്പ് കമ്പനി പ്രതീക്ഷിക്കുന്നു. ഫേസ്ബുക്ക് വഴി പരമാവധി അനാവശ്യ ട്രോളുകളും മീമുകളും പ്രചരിക്കുന്നത് തടയാനാകും. ഇന്ത്യ പോലൊരു രാജ്യത്ത് ഈ സൗകര്യം എത്തുമ്പോൾ തീർച്ചയായും അതിന്റെ പ്രതിഫലനം സോഷ്യൽ മീഡിയയിൽ ഉണ്ടാകും എന്ന് തീർച്ച.

വിന്‍ഡോസ് 10ല്‍ കൊര്‍ടാന എങ്ങനെ ഉപകാരപ്രദമാക്കാം?വിന്‍ഡോസ് 10ല്‍ കൊര്‍ടാന എങ്ങനെ ഉപകാരപ്രദമാക്കാം?

Best Mobiles in India

Read more about:
English summary
New Facebook AI to Identify Offensive Memes

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X