കമിതാക്കളേ...നിങ്ങള്‍ക്കൊരു ഗോള്‍ഡന്‍ ചാന്‍സ്

Posted By: Staff

കമിതാക്കളേ...നിങ്ങള്‍ക്കൊരു ഗോള്‍ഡന്‍ ചാന്‍സ്

അലെക്‌സ റേറ്റിങ്ങില്‍ ലോകത്ത് രണ്ടാം സ്ഥാനക്കാരായ ഫേസ്ബുക്ക്, ഇടയ്ക്കിടയ്ക്ക നൂതനമായ സൗകര്യങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ കെട്ടിലും, മട്ടിലും അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളാണ് ഫേസ്ബുക്കിനെ ഒട്ടും മടുപ്പിയ്ക്കാതെ ഒന്നാം സ്ഥാനത്ത്  നിലനിര്‍ത്തുന്നത്. ഇപ്പോഴിതാ ഫേസ്ബുക്ക് വോയ്‌സ് കോള്‍ സൗകര്യം കൂടി കൊണ്ടുവരാന്‍ പോകുന്നു. അതേ, ഫേസ്ബുക്കിന്റെ മെസ്സെഞ്ചര്‍ ആപ്ലിക്കേഷനൊപ്പമാണ് ഈ പുതിയ സംവിധാനം ചേര്‍ക്കപ്പെടുന്നത്. ഈ സംവിധാനം ഇതുവരെ കാനഡയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇതുപയോഗിയ്ക്കാനായിരുന്നത്.  എന്നാല്‍ ആപ്ലിക്കേഷന്റെ അടുത്ത അപ്‌ഡേറ്റില്‍ ഇത് എല്ലായിടത്തുമെത്തും. ഈ സംവിധാനമുപയോഗപ്പെടുത്തി നിങ്ങളുടെ ഫേസ്ബുക്ക് സുഹൃത്തുക്കളോട് മാത്രം ഇന്റര്‍നെറ്റ് വഴി വോയ്‌സ് കോള്‍ ചെയ്യാനാകും.

വിദഗ്ധരുടെ നിരീക്ഷണത്തില്‍ ഇത്തരത്തിലുള്ള ഒരു പുതിയ നീക്കത്തിലൂടെ സ്മാര്‍ട്ട്‌ഫോണുകളിലെ അടിസ്ഥാന കോളിംഗ് സൗകര്യം കൂടി കൈയ്യേറാനുള്ള ഫേസ്ബുക്കിന്റെ ശ്രമമാണിത്. മെസ്സെഞ്ചറില്‍ ചേര്‍ത്തിട്ടുള്ള ഫ്രീ കോള്‍ ഓപ്ഷന്‍ ഉപയോഗിച്ച് ഓണ്‍ലൈനിലുള്ള സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് സംസാരിയ്ക്കാനാകും. ഫേസ്ബുക്ക് ഈ സേവനത്തിന് ചാര്‍ജുകളൊന്നും ഈടാക്കുന്നില്ലെങ്കിലും, ഡാറ്റ ഉപയോഗത്തിന്റെ നിശ്ചിത ചാര്‍ജ് ടെലികോം സേവനദാതാവ് നിങ്ങളില്‍ നിന്ന് ഈടാക്കും.

ഏതായാലും ഉടനെ തന്നെ ലോകവ്യാപകമായി ഈ സംവിധാനത്തിന്റെ വരവ് പ്രതീക്ഷിയ്ക്കാം. അതോടെ ഫേസ്ബുക്കിന് എതിരാളികളേ ഇല്ല എന്ന അവസ്ഥ വരിക മാത്രമല്ല, ടെലികോം  കമ്പനികള്‍ക്കിട്ട് ഒരു കൊട്ടും കൂടി കിട്ടും. കാരണം ഇന്റര്‍നെറ്റ് ഉപയോഗം പലപ്പോഴും ഓഫറുകളുടെ പുറത്തായിരിയ്ക്കും. അപ്പോള്‍ സുഹൃത്തിനോട് ഓണ്‍ലൈന്‍ വരാന്‍ പറഞ്ഞാല്‍ പിന്നെ സൗജന്യമായി വിളിയ്ക്കാലോ.. ഏതായാലും വരട്ടെ. കമിതാക്കളേ...ഇത് നിങ്ങള്‍ക്കുള്ള ഗോള്‍ഡന്‍ ചാന്‍സാകാം. അധികം ചെലവില്ലാതെ ഇനി അങ്ങട് മനസ്സ് തുറക്കാനായേക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot