267 ദശലക്ഷം ഉപയോക്താക്കളുടെ ഫേസ്ബുക്ക് സ്വകാര്യ വിവരങ്ങൾ ചോർന്നു

|

2018ൽ സ്വകാര്യ വിവരങ്ങൾ ചോർന്നതിനെ പേരിൽ പ്രതിസ്ഥാനത്തായിരുന്നു സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക്. ഈ വർഷവും ഇതേ പ്രശ്‌നം തുടരുകയാണ് ഈ പ്ലാറ്റഫോമിൽ. 49 മില്യൺ ഇൻസ്റ്റാഗ്രാം യൂസർമാരുടെയും 419 മില്യൺ ഫേസ്ബുക്ക് യൂസർമാരുടെയും ഡാറ്റാബേസാണ് ഈ വർഷം ഓൺലൈനിൽ ലീക്കായത്. സൈബർ സുരക്ഷ സ്ഥാപനമായ കമ്പാരിടെക് സുരക്ഷാ ഗവേഷകനായ ബോബ് ഡിയാചെങ്കോയുമായി സഹകരിച്ച് ഇക്കാര്യം വെളിപ്പെടുത്തി. ഫേസ്ബുക്ക് എപിഐയുടെ 'ദുരുപയോഗം' അല്ലെങ്കിൽ നിയമവിരുദ്ധമായ സ്ക്രാപ്പിംഗ് എന്ന് വിളിക്കപ്പെടുന്നതിനാലാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ നടന്നതെന്ന് ഗവേഷകർ പറഞ്ഞു. ഇത്തവണ 267 മില്യൺ ഫേസ്ബുക്ക് യൂസർമാരുടെ വിവരങ്ങളാണ് ചോർന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി.

സ്വകാര്യ വിവരങ്ങൾ
 

ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ ആവശ്യപ്പെട്ടപ്പോൾ ഒരു ഫേസ്ബുക്ക് എഎഫ്‌പി പറഞ്ഞു. "ഞങ്ങൾ ഈ പ്രശ്നം പരിശോധിക്കുകയാണ്, പക്ഷേ ആളുകളുടെ വിവരങ്ങൾ മികച്ച രീതിയിൽ പരിരക്ഷിക്കുന്നതിനായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ വരുത്തിയ മാറ്റങ്ങൾക്ക് മുമ്പ് ലഭിച്ച വിവരമാണിതെന്ന് വിശ്വസിക്കുന്നു." നൂറോളം മൂന്നാം കക്ഷി ആപ്ലിക്കേഷൻ ഡവലപ്പർമാർക്ക് നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകളുടെ അംഗങ്ങളുടെ ഡാറ്റയിലേക്ക് അനധികൃതമായി പ്രവേശനം ലഭിച്ചുവെന്ന കാര്യം കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. 267,140,436 ഫേസ്‌ബുക്ക് യൂസർമാരുടെ യൂസർ ഐഡികൾ, ഫോൺ നമ്പറുകളും പേരുകളും അടക്കമുള്ള സ്വകാര്യ വിവരങ്ങളാണ് ഓൺലൈനിലെ ഡാറ്റാബേസിലെത്തിയത് എന്നാണ് കംപാരിടെക് ആൻഡ് സെക്യൂരിറ്റി റിസേർച്ചർ ബോബ് ഡിയൻചേക്കോയുടെ റിപ്പോർട്ടിൽ പറയുന്നത്.

ഫേസ്ബുക്ക്

ഈ ഡാറ്റാബേസ് ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആർക്കും ഒരു പാസ്‌വേഡ് പോലും നൽകാതെ തന്നെ ലഭ്യമാവുന്ന താരത്തിലാണുള്ളത്. എസ്എംഎസ് സ്പാമുകൾക്ക് വേണ്ടിയും ഫിഷിങ് അറ്റാക്കുകൾക്ക് വേണ്ടിയും ഈ ഡാറ്റ ഉപയോഗിച്ചേക്കാം എന്നത് ശരിക്കും ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്. കഴിഞ്ഞ രണ്ട് വർഷമായി, ഉപയോക്തൃ ഡാറ്റയും സ്വകാര്യതയും സംബന്ധിച്ച് ഫേസ്ബുക്ക് പ്രശ്‌നങ്ങളുടെ കണ്ണിലാണ്. കേംബ്രിഡ്ജ് അനലിറ്റിക്ക പരാജയം മുതൽ ഡാറ്റാ ഹാക്കിംഗ് സംഭവങ്ങൾ വരെ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് നിരവധി വിവാദങ്ങൾക്കിടയിലാണ്. മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള കമ്പനിയും ഈ വർഷം റെക്കോർഡ് 5 ബില്യൺ ഡോളർ പിഴ നൽകി, സ്വകാര്യതയെയും ഉപയോക്തൃ ഡാറ്റയെയും കുറിച്ച് കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ യുഎസ് എഫ്‌ടിസി നിർദ്ദേശിച്ചു.

ബോബ് ഡിയൻചേക്കോ

ഫേസ്ബുക്ക് അതിന്റെ സിസ്റ്റങ്ങളും സ്വകാര്യതാ നടപടികളും മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നുവെന്ന് വീണ്ടും പ്രസ്താവിച്ചു. ഈ ഡാറ്റാചോർച്ച കണ്ടെത്തിയതിനുശേഷം ബോബ് ഡിയൻചേക്കോ ഐപി അഡ്രസിലേക്കുള്ള പ്രവേശനം തടയുന്നതിനായി ഇന്റർനെറ്റ് സേവനദാതാക്കളെ ബന്ധപ്പെട്ടിരുന്നു. പക്ഷെ ആശങ്കയുണർത്തുന്ന കാര്യം എന്തെന്നാൽ ഇന്റർനെറ്റ് സേവനദാതാക്കൾ ഡാറ്റാബേസ് ലോക്ക് ചെയ്യുന്നതിനുമുമ്പ് സ്വകാര്യവിവരങ്ങൾ ഏതാണ്ട് രണ്ട് ആഴ്ചയോളം ഓൺലൈനിൽ ലഭ്യമായിരുന്നു. 267 മില്യൺ ഫേസ്‌ബുക്ക് യൂസർമാരുടെ ഡാറ്റ ഓൺലൈനിൽ നൽകിയത് കൂടാതെ ഒരു ഹാക്കർ ഫോറത്തിലും ആർക്ക് വേണമെങ്കിലും ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന വിധത്തിൽ നൽകിയിട്ടുണ്ട്.

ഫേസ്‌ബുക്ക്
 

ഫേസ്ബുക്കിന്റെ എ.പി.ഐയിൽ സെക്യൂരിറ്റി ഹോൾ ഉണ്ടാക്കിയാണ് ഈ ലീക്ക് നടത്തിയത് എന്നാണ് ബോബ് ഡിയൻചേക്കോ പറയുന്നത്. ഫേസ്ബുക്ക് എ.പി.ഐ ഉപയോഗിക്കാതെ ഡാറ്റാ മോഷ്ടിച്ചതാവാനും സാധ്യതയുണ്ട്. സമൂഹത്തിന് കാണാൻ കഴിയുന്ന പ്രൊഫൈൽ പേജുകളിൽ നിന്നും ഡാറ്റാ ശേഖരിച്ചതാവാനും സാധ്യതയുണ്ട്. സംഭവം പരിശോധിച്ചു വരികയാണെന്നാണ് ഫേസ്‌ബുക്ക് പുതിയ ചോർച്ചയെപ്പറ്റി പറഞ്ഞത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി യൂസർമാർക്ക് കൂടുതൽ സുരക്ഷാ ഉറപ്പാക്കുന്നതിന് ഭാഗമായി ഫേസ്ബുക്ക് കുറെ മാറ്റങ്ങൾ വരുത്തിയിരുന്നു. ഈ മാറ്റങ്ങൾക്ക് മുൻപ് ശേഖരിച്ച ഡാറ്റയാവാം ചോർന്നത് എന്നാണ് ഫേസ്‌ബുക്ക് പറയുന്നത്.

Most Read Articles
Best Mobiles in India

English summary
Earlier this year, it was reported that millions of phone numbers of Facebook users were discovered in an exposed database. It was reported that a server wasn’t protected by any password and it had over 419 million records from Facebook users from all over the world.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X