ആന്‍ഗ്രി ബേര്‍ഡ്‌സിലേക്ക് ഒരു പുതിയ പെണ്‍പക്ഷി കൂടി (വീഡിയോ)

Posted By: Staff

ആന്‍ഗ്രി ബേര്‍ഡ്‌സിലേക്ക് ഒരു പുതിയ പെണ്‍പക്ഷി കൂടി (വീഡിയോ)

ആന്‍ഗ്രി ബേര്‍ഡ്‌സ് സീസണ്‍ ഗെയിമിലേക്ക് ഒരു പെണ്‍പക്ഷിയേ കൂടി റോവിയോ ഉള്‍പ്പെടുത്തി. അഴകേറിയ കണ്‍പീലിയോടുകൂടിയുള്ള പെണ്‍പക്ഷിയുടെ നിറം ഇളം റോസ് (pink)ആണ്. ഈ ചിത്രം ട്വിറ്റര്‍ അക്കൗണ്ടിലാണ് പ്രസിദ്ധപ്പെടുത്തിയത്. റോസ് പെണ്‍പക്ഷിയെക്കുറിച്ച് റോവിയോ കൂടുതലായൊന്നും വ്യക്തമാക്കിയിട്ടില്ല. എങ്കിലും വരാനിരിക്കുന്ന ആന്‍ഗ്രി ബേര്‍ഡ്‌സ് സ്‌പേസ് അപ്‌ഡേറ്റിലാകും ഈ പക്ഷി പ്രത്യക്ഷപ്പെടുകയെന്നാണ് കരുതുന്നത്.

ഈ പെണ്‍പക്ഷിയുടെ കഴിവിനെക്കുറിച്ച് റോവിയോയില്‍ നിന്ന് വിശദീകരണം ലഭിച്ചിട്ടില്ലെങ്കിലും കമ്പനിയുടെ ഒരു വീഡീയോയില്‍ നിന്ന് ചിലത് മനസ്സിലാക്കാം. മുട്ടയുടെ ആകൃതിയിലുള്ള കുമിളകള്‍ സൃഷ്ടിക്കാന്‍ ഈ പെണ്‍പക്ഷിയ്ക്ക് സാധിക്കും. പന്നിക്കൂട്ടങ്ങളെ അത് മുട്ടയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അപകടത്തില്‍ പെടുത്താനും ഇതിന് കഴിയും.

റോവിയോ ഡെവലപേഴ്‌സില്‍ നിന്നും ഇറങ്ങിയ ഏറ്റവും പ്രശസ്തമായ ഗെയിമാണ് ആന്‍ഗ്രി ബേര്‍ഡ്‌സ്. ഓരോ സമയത്തും വിവിധ സ്വഭാവങ്ങളിലെത്തുന്ന അപ്‌ഡേറ്റഡ് ഗെയിം എന്ന പ്രത്യേകതയും ഇതിന് ഏറെ ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലാണ് ആന്‍ഗ്രി ബേര്‍ഡ്‌സിന് ആരാധകരേറെയും. അതിനാല്‍ മിക്ക മൊബൈല്‍ ഉപകരണങ്ങളും ഇപ്പോള്‍ ആന്‍ഗ്രി ബേര്‍ഡ്‌സ് ഗെയിം ഇന്‍ബില്‍റ്റ് സവിശേഷതയായി  അവതരിപ്പിക്കുന്നുമുണ്ട്.

പെണ്‍ പക്ഷിയെക്കുറിച്ചുള്ള ഈ വീഡിയോ കണ്ടുനോക്കൂ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot