ചായ ചൂടാക്കാനും ഐപാഡ് ഉപയോഗിക്കാം

Posted By: Staff

ചായ ചൂടാക്കാനും ഐപാഡ് ഉപയോഗിക്കാം

ന്യൂ ഐപാഡിനെ ചായ ചൂടാക്കാനും ഉപയോഗിക്കാമത്രെ. വെട്ടിമുറിച്ച് അടുപ്പത്തിടാമെന്നല്ല ഉദ്ദേശിച്ചത്. ഒരു വെബ് ആപ്ലിക്കേഷനാണ് ന്യൂ ഐപാഡില്‍ ഈ

സൗകര്യം നല്‍കുന്നത്. ഹോട്ട്പാഡ് എന്ന ഈ വെബ് ആപ്ലിക്കേഷന്‍ ഐപാഡിന്റെ സിപിയുവിനെ അതിവേഗത്തില്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്.

പ്രോസസര്‍ പ്രവര്‍ത്തനം വേഗത്തിലാക്കുന്നതോടെ ഡിസ്‌പ്ലെയില്‍ ഒരു വെര്‍ച്വല്‍ ഹീറ്റ് കോയില്‍ (ചുരുണ്ട പ്രതലം) കാണാനാകും. ഇനി ചായകപ്പ് അതിന്  മുകളില്‍ വെച്ച് ചൂടാക്കാം.

പ്രൈമറി കോഫി കമ്പനിയാണ് ഇത്തരമൊരു ആപ്ലിക്കേഷനുമായി എത്തിയത്. ഈ ആപ്ലിക്കേഷന്‍ ഐപാഡില്‍ യാതൊരു കേടുപാടും വരുത്തില്ലെന്ന്  അവകാശപ്പെടുന്നുണ്ട്. എങ്കിലും ഐപാഡ് പോലുള്ള ഒരു ഗാഡ്ജറ്റില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിക്കുക.

ഈ ആപ്ലിക്കേഷന്‍ എത്രത്തോളം സത്യമാണെന്നും പറയാന്‍ വയ്യ. ന്യൂ ഐപാഡില്‍ അമിതതാപം അനുഭവപ്പെടുന്നെന്ന് ഇപ്പോള്‍ ഉയരുന്ന പരാതികളുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ഒരു രസകാരമായ വിഷയമായേ ഇതിനെ കാണാനാകൂ.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot