ചൈനയില്‍ ന്യൂ ഐപാഡിന് നിരോധനം വന്നേക്കും

Posted By: Staff

ചൈനയില്‍ ന്യൂ ഐപാഡിന് നിരോധനം വന്നേക്കും

 

ആപ്പിള്‍ 7ന് അവതരിപ്പിച്ച ന്യൂ ഐപാഡ് ടാബ്‌ലറ്റിന് ചൈനീസ് വിപണിയിലേക്ക് എളുപ്പം കടക്കാനാകില്ല. കാരണം ചൈനീസ് ടെക്‌നോളജി കമ്പനിയായ പ്രോവ്യൂയുമായുണ്ടായിരുന്ന ട്രേഡ്മാര്‍ക്ക് തര്‍ക്കം കമ്പനി ഇത് വരെ പരിഹരിച്ചിട്ടില്ല. ഐപാഡ് എന്ന പേരിന് മേലാണ് ഇരുകമ്പനികളും തമ്മില്‍ തര്‍ക്കം നടക്കുന്നത്.

ചൈനയില്‍ പ്രൂവ്യൂവിന് ഈ പേരില്‍ ലൈസന്‍സുണ്ട്. ഒരു പ്രാദേശിക കോടതി പ്രോവ്യൂവിന്റെ അവകാശവാദം അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കമ്പനി ഐപാഡ് ടാബ്‌ലറ്റ് വില്‍ക്കുന്ന സ്റ്റോറുകള്‍ക്ക് വില്പന നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് അയച്ചിരുന്നു. ഐപാഡ് വില്പന തുടരുന്നവരെ നിയമപരമായി നേരിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പ്രോവ്യൂവിന്റെ ഈ നിലപാട് ആപ്പിളിന് പ്രശ്‌നമാകും. എന്തായാലും ചൈനയില്‍ ഐപാഡ് എത്തിക്കുന്നതിന് മുമ്പ് പ്രോവ്യൂവുമായി ഒരു സൗഹൃദചര്‍ച്ച ആപ്പിളിന്റെ ഭാഗത്തുനിന്നുണ്ടായേക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot