ന്യൂ ഐപാഡ് ഇന്ന് ഇന്ത്യയിലെത്തുന്നു

By Super
|
ന്യൂ ഐപാഡ് ഇന്ന് ഇന്ത്യയിലെത്തുന്നു

ആപ്പിളിന്റെ ഏറ്റവും പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ന്യൂഐപാഡ് ഇന്ന് ഇന്ത്യയില്‍ വില്‍പനക്കെത്തും. ഇതാദ്യമായാണ് ഇത്രയും വേഗത്തില്‍ ആപ്പിള്‍ ഉത്പന്നം ഇന്ത്യയില്‍ എത്തുന്നത്. ന്യൂ ഐപാഡ് ഇന്ത്യയില്‍ ഇന്ന് അവതരിപ്പിക്കുന്ന കാര്യം കഴിഞ്ഞാഴ്ചയാണ് ആപ്പിള്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 7നായിരുന്നു ഐപാഡിന്റെ മൂന്നാമനെ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് മാര്‍ച്ച് 16ന് യുഎസ് ഉള്‍പ്പടെയുള്ള പ്രമുഖ വിപണിയില്‍ ന്യൂ ഐപാഡ് വില്പന ആരംഭിച്ചു.

പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ന്യൂ ഐപാഡ് എന്ന പേരുമായെത്തിയ ഈ ഉത്പന്നം ശ്രദ്ധിക്കപ്പെട്ടത് അതിന്റെ റെറ്റിന ഡിസ്‌പ്ലെയിലായിരുന്നു. ഉത്പന്നാവതരണത്തിന് മുമ്പ് ഐപാഡ് 3, ഐപാഡ് എച്ച്ഡി എന്നീ പേരുകളിലേതെങ്കിലുമാകും ഐപാഡിന്റെ മൂന്നാമന് നല്‍കുകയെന്നായിരുന്നു അനുമാനങ്ങളും അഭ്യൂഹങ്ങളും.

 

2048x1536പിക്‌സല്‍ റെസലൂഷനിലുള്ള റെറ്റിന ഡിസ്‌പ്ലെയ്‌ക്കൊപ്പം ക്വാഡ്‌കോര്‍ ഗ്രാഫിക് സൗകര്യത്തോടെ എത്തിയ എ5എക്‌സ് പ്രോസസറും 5 മെഗാപിക്‌സല്‍ ക്യാമറയും 10 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ബാറ്ററി ദൈര്‍ഘ്യവുമെല്ലാം ഈ ഉത്പന്നത്തെ മുന്‍ഗാമികളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങളാണ്.

വിവിധ സ്റ്റോറേജ് കപ്പാസിറ്റികളിലും കണക്റ്റിവിറ്റി സൗകര്യങ്ങളിലുമാണ് ന്യൂ ഐപാഡ് എത്തിയത്. വൈഫൈ, വൈഫൈ+4ജി എന്നിവയാണ് ഇതിലെ വേറിട്ട കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 16 ജിബി മുതല്‍ 64 ജിബി വരെയുള്ള വിവിധ സ്റ്റോറേജുകള്‍ ഈ ഓരോ കണക്റ്റിവിറ്റി മോഡലുകളിലും ആപ്പിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വില ഇങ്ങനെ:

30,500 രൂപ (16ജിബി), 36,500 (32 ജിബി), 42,500 (64ജിബി)- ഇവ മൂന്നും വൈഫൈ കണക്റ്റിവിറ്റി മാത്രമുള്ള മോഡലുകളുടെ വിലയാണ്.

38,900 രൂപ (16ജിബി), 44,900 രൂപ (32ജിബി), 50,900 രൂപ (64 ജിബി) - ഇത് വൈഫൈ+4ജി കണക്റ്റിവിറ്റിയുള്ള ന്യൂ ഐപാഡ് മോഡലുകളുടെ വിലയാണ്. ഈ രണ്ട് വിഭാഗങ്ങളിലും കറുപ്പ്, വെളുപ്പ് നിറങ്ങളിലാണ് ന്യൂ ഐപാഡ് ലഭിക്കുക.

ന്യൂ ഐപാഡിന്റെ വരവ്് ആപ്പിള്‍ ആരാധകരെ സംബന്ധിച്ച് സന്തോഷകരമായ വാര്‍ത്തയാണെങ്കിലും ഇന്ത്യയിലെ 4ജി സ്‌പെക്ട്രവുമായി ഐപാഡിന്റെ 4ജി ചിപ് പ്രവര്‍ത്തിക്കില്ലെന്ന ചില റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വരുമ്പോള്‍ ഐപാഡ് 2 പോലെ ഇതും ഇന്ത്യയിലെ 3ജി നെറ്റ്‌വര്‍ക്കിലാകും പ്രവര്‍ത്തിക്കുക.

ഇന്ത്യയെ കൂടാതെ കൊളംബിയ, ഇസ്രയേല്‍, ദക്ഷിണാഫ്രിക്ക, തായ്‌ലാന്റ് ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ കൂടി ന്യൂ ഐപാഡ് ഇന്ന് വില്പനക്കെത്തും. അതോടെ ആകെ 55 രാജ്യങ്ങളില്‍ ന്യൂ ഐപാഡ് ലഭ്യമായിരിക്കും. ന്യൂ ഐപാഡിന്റെ വരവോടെ വില കുറച്ച ഐപാഡ് 2വിന് 24,500 രൂപ മുതലാണ് വില.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X