ഐ ഫോണ്‍ ആരാധകരുടെ പരാക്രമങ്ങള്‍

Posted By:

അമേരിക്കയിലേയും യൂറോപ്പിലേയും ആപ്പിള്‍ സ്‌റ്റോറുകള്‍ക്കു മുന്നിലെ ഇന്നലെത്തെ കാഴ്ച ഒന്നു കാണേണ്ടതുതന്നെ ആയിരുന്നു. നമ്മുടെ നാട്ടില്‍, റിലീസ് ചെയ്ത സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന്റെ ആദ്യദിനം തീയറ്ററുകളില്‍ കാണുന്ന അതേ തിരക്ക്.

കുറേപേര്‍ ആപ്പിള്‍ സ്‌റ്റോറിനകത്തേക്കു കയറാന്‍ തിരക്കു കൂട്ടുന്നു. മറ്റു ചിലര്‍ കിടക്കയും കസേരയുമൊക്കെയായി ചാടിക്കളിച്ചു പുറത്തേക്കു വരുന്നു. ആഴ്ചകള്‍ക്കു മുമ്പേ ക്യൂ നില്‍ക്കാന്‍ തുടങ്ങിയവരാണ് ഒരു കൈയില്‍ ഐ ഫോണും മറു കൈയില്‍ പായയുമായി വരുന്നത്. ശരിക്കും ഒരു പൂരം തന്നെയായിരുന്നു.

ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണുകളായ ഐഫോണ്‍ 5 എസിന്റെയും ഐഫോണ്‍ 5 സിയുടെയും ആരാധകരുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇന്നലെയാണ് ഇരുഫോണുകളുടെയും വില്‍പന തുടങ്ങിയത്. എന്നാല്‍ ആഴ്ചകള്‍ക്കു മുമ്പുതന്നെ ആപ്പിള്‍ സ്‌റ്റോറുകള്‍ക്കു മുന്നില്‍ ആരാധകരുടെ ക്യൂ തുടങ്ങിയിരുന്നു. ആദ്യം ദിനം തന്നെ ഫോണ്‍ സ്വന്തമാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.

യു.എസിലും യൂറോപ്പിലും ഐഫോണ്‍ 5 എസിനാണ് ഏറെ ആവശ്യക്കാരുണ്ടായിരുന്നത്. പ്രത്യേകിച്ച് ഗോള്‍ഡ് ഐ ഫോണിന്. ഐ ഫോണ്‍ സ്വന്തമാക്കാന്‍ കഴിഞ്ഞ പലരും കുട്ടികളെ പോലെ തുള്ളിച്ചാടിയാണ് ആപ്പിള്‍ സ്‌റ്റോറിനു പുറത്തേക്കു വന്നത്. ചിലര്‍ ഒന്നിലധികം ഐ ഫോണുകള്‍ വാങ്ങാനും മറന്നില്ല.

അതേ സമയം തന്നെ ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളിലുള്ള ഐ ഫോണ്‍ 5 എസ് വളരെ പെട്ടെന്നു തീര്‍ന്നു പോകുകയും ചെയ്തു. അതുകാരണം പലര്‍ക്കും നിരാശരാവേണ്ടിയും വന്നു.

പല ആപ്പിള്‍ സ്‌റ്റോറുകളിലും പ്രതീക്ഷിച്ചതിലും കുറഞ്ഞ സ്‌റ്റോക്കാണ് എത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആപ്പിള്‍ സ്‌റ്റോറുകള്‍ക്കു മുന്നില്‍ നിരവധി പേരാണ് ക്യൂ നിന്നിരുന്നത്. ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ഐ ഫോണ്‍ 5 എസിന് വന്‍ ഡിമാന്‍ഡാണ്. 28 ദിവസം വരെയാണ് വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഷിപ്പിംഗിനുള്ള സമയം കാണിച്ചിരിക്കുന്നത്.

എന്തായാലും ഇന്നലെ പുതിയ ഐ ഫോണുകള്‍ ലോഞ്ച് ചെയ്ത രാജ്യങ്ങളിലെ ആപ്പിള്‍ സ്‌റ്റോറുകള്‍ക്കു മുന്നില്‍ നിന്നുള്ള ചില രംഗങ്ങള്‍ കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐ ഫോണ്‍ ആരാധകരുടെ പരാക്രമങ്ങള്‍

ലണ്ടനിലെ കൊവെന്റ് ഗാര്‍ഡനിലുള്ള ആപ്പിള്‍ സ്‌റ്റോറില്‍ നിന്ന് ആദ്യത്തെ ഐ ഫോണ്‍ 5 എസ് സ്വന്തമാക്കിയ നോര്‍മാന്‍ ഹിക്‌സ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പോസ് ചെയ്യുന്നു. രണ്ട് ഐ ഫോണുകളാണ് ഇദ്ദേഹം വാങ്ങിയത്.

 

ഐ ഫോണ്‍ ആരാധകരുടെ പരാക്രമങ്ങള്‍

ലണ്ടനിലെ ആപ്പിള്‍ സ്‌റ്റോറില്‍ നിന്ന് രണ്ടാമതായി ഐ ഫോണ്‍ 5 എസ് സ്വന്തമാക്കിയ 15 കാരനായ ജെസി ഗാര്‍ഡന്‍സിന്റെ സന്തോഷപ്രകടനം.

 

ഐ ഫോണ്‍ ആരാധകരുടെ പരാക്രമങ്ങള്‍

ജപ്പാനിലെ ടോക്കിയോയില്‍ ഐ ഫോണ്‍ വാങ്ങുന്നതിനായി കാത്തു നില്‍ക്കുന്ന യു കാഷിമ, നുബുഹികൊ മറ്റ്‌സുഡ എന്നിവര്‍.

 

ഐ ഫോണ്‍ ആരാധകരുടെ പരാക്രമങ്ങള്‍

ന്യൂയോര്‍ക്കിലെ ഫിഫ്ത് അവന്യുവിലുള്ള ആപ്പിള്‍ സ്‌റ്റോറില്‍ നിന്ന് ആദ്യത്തെ ഐ ഫോണ്‍ 5 എസ് സ്വന്തമാക്കിയ ബ്രിയാന്‍ കാബെല്ലോ പുറത്തേക്കു വരുന്നു. 15 ദിവസമാണ് ഇദ്ദേഹം ആപ്പിള്‍ സ്‌റ്റോറിനു മുന്നില്‍ ക്യൂ നിന്നത്.

 

ഐ ഫോണ്‍ ആരാധകരുടെ പരാക്രമങ്ങള്‍

ന്യൂയോര്‍ക്കിലെ സ്‌റ്റോറില്‍ നിന്ന് ഐ ഫോണ്‍ 5 എസുമായി പുറത്തു വരുന്ന മറ്റൊരു ഉപയോക്താവ്.

 

ഐ ഫോണ്‍ ആരാധകരുടെ പരാക്രമങ്ങള്‍

ജര്‍മനിയിലെ ആപ്പിള്‍ സ്‌റ്റോറില്‍ നിന്ന് ഐ ഫോണ്‍ 5 എസുമായി പുറത്തിറങ്ങിയ ആദ്യ ഉപഭോക്താക്കള്‍

 

ഐ ഫോണ്‍ ആരാധകരുടെ പരാക്രമങ്ങള്‍

ജര്‍മനിയിലെ സ്‌റ്റോറില്‍ നിന്ന് ഐ ഫോണ്‍ 5 എസുമായി പുറത്തുവരുന്ന മറ്റൊരു ഉപഭോക്താവിന്റെ സന്തോഷം

 

ഐ ഫോണ്‍ ആരാധകരുടെ പരാക്രമങ്ങള്‍

ഐ ഫോണ്‍ 5 എസുമായി വരുന്ന ഉപഭോക്താവിനെ അഭിനന്ദിക്കുന്ന ആപ്പിള്‍ സ്‌റ്റോറിലെ ജീവനക്കാരന്‍

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
 ഐ ഫോണ്‍ ആരാധകരുടെ പരാക്രമങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot