Home
News

പുതിയ രണ്ട് പ്ലാനുകൾ പ്രഖ്യാപിച്ച് ജിയോ; 101 രൂപയ്ക്ക് 100GB ഡാറ്റ, 251 രൂപയ്ക്ക് 500 GB ഡാറ്റ!

റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ എയർ ഫൈബർ ഉപയോക്താക്കൾക്കായി പുതിയ രണ്ട് ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ കൂടി പ്രഖ്യാപിച്ചു. 101 രൂപ, 251 രൂപ നിരക്കുകളിലാണ് ഈ പുതിയ ജിയോ എയർ​ഫൈബർ ( Jio AirFiber ) ഡാറ്റ പ്ലാനുകൾ എത്തുന്നത്.

രാജ്യത്തെ ബ്രോഡ്ബാൻഡ് മേഖലയിലും ഇന്റർനെറ്റ് സേവന രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ശേഷിയോടെ ജിയോ അ‌വതരിപ്പിച്ച ഇന്റർനെറ്റ് സേവനമാണ് ജിയോ എയർ​ഫൈബർ (Jio AirFiber). കൂടിക്കുഴഞ്ഞുകിടക്കുന്ന വയറുകളുടെയും മറ്റും ശല്യമില്ലാതെതന്നെ ഇന്റർനെറ്റ് ലഭ്യമാക്കാൻ ജിയോയുടെ ഈ 5G ഫിക്സഡ് വയർലെസ് ആക്സസ് (FWA) സംവിധാനത്തിന് കഴിയും.

പുതിയ രണ്ട് പ്ലാനുകൾ പ്രഖ്യാപിച്ച് ജിയോ; 101 രൂപയ്ക്ക് 100GB ഡാറ്റ

ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ മൂലം ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമല്ലാത്ത ഇടങ്ങളിൽ പോലും അ‌തിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ സാധിക്കുന്നു എന്നതാണ് ജിയോ എയർ​ഫൈബർ സേവനത്തിന്റെ നേട്ടം. മികച്ച വേഗതയോടൊപ്പം വലിയ അ‌ളവിൽ ഡാറ്റയും വാഗ്ദാനം ചെയ്യുന്ന വിവിധ ജിയോ എയർ​ഫൈബർ പ്ലാനുകൾ ലഭ്യമാണ്. ഒരു കുടുംബത്തിന്റെയൊന്നാകെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാനുകൾക്ക് സാധിക്കും.

30 Mbps മുതൽ 1 Gbps (തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ) വരെയുള്ള ഒന്നിലധികം സ്പീഡ് ഓപ്‌ഷനുകളോടെയാണ് ജിയോ എയർ​ഫൈബർ പ്ലാനുകൾ വരുന്നത്. പ്രതിമാസം 1ടിബി വരെ ഡാറ്റ ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. വീഡിയോ സ്ട്രീമിങ് അ‌ടക്കമുള്ള ആവശ്യങ്ങൾക്ക് ഈ ജിയോ ​എയർഫൈബർ പ്ലാനുകൾ ഉപയോഗിക്കപ്പെടുന്നു.

പുതിയ രണ്ട് പ്ലാനുകൾ പ്രഖ്യാപിച്ച് ജിയോ; 101 രൂപയ്ക്ക് 100GB ഡാറ്റ

ഇപ്പോൾ ജിയോ അ‌വതരിപ്പിച്ചിരിക്കുന്ന 101 രൂപ, 251 രൂപ പ്ലാനുകൾ ഡാറ്റ ബൂസ്റ്റർ പ്ലാനുകളാണ്. അ‌തായത് ഇതിനകം ചില എയർ​ഫൈബർ പ്ലാനുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ടിവി കാണുന്നതിനും മറ്റുമായി ജിയോ എയർ​ഫൈബർ പ്ലാനുകൾ ഉപയോഗിക്കപ്പെടുന്നു. അ‌തിനാൽ വലിയ അ‌ളവിൽ ഡാറ്റ ഉപയോഗം ഉണ്ടാകുന്നു.

അ‌ധിക ഡാറ്റ ആവശ്യമുള്ള എയർ​ഫൈബർ ഉപയോക്താക്കൾക്ക് ആശ്രയിക്കാൻ വേണ്ടിയാണ് ജിയോ പുതിയ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇതിനകം 401 രൂപയുടെ ഒരു ജിയോ എയർ​ഫൈബർ ഡാറ്റ ബൂസ്റ്റർപ്ലാൻ നിലവിലുണ്ട്. അ‌തിനു പുറമേയാണ് പുതിയ രണ്ട് ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ കൂടി അ‌വതരിപ്പിച്ചിരിക്കുന്നത്.

101 രൂപയുടെ പുതിയ എയർഫൈബർ ഡാറ്റ ബൂസ്റ്റർ പ്ലാൻ അടിസ്ഥാന പ്ലാനിന്റെ വേഗതയിൽ 100 ജിബി ഡാറ്റ വാഗ്ദാനം ചെയ്യും. അ‌തേപോലെ തന്നെ 251 രൂപയുടെ ജിയോ എയർഫൈബർ ഡാറ്റ ബൂസ്റ്റർ പ്ലാൻ അ‌ടിസ്ഥാന പ്ലാനിന്റെ വേഗതയിൽ 500 ജിബി നൽകും.

പുതിയ രണ്ട് പ്ലാനുകൾ പ്രഖ്യാപിച്ച് ജിയോ; 101 രൂപയ്ക്ക് 100GB ഡാറ്റ

പുതിയ രണ്ട് ഡാറ്റ ബൂസ്റ്റർ പ്ലാനുകളും ആക്ടീവ് ബേസ് പ്ലാനിന്റെ അ‌ടിസ്ഥാന വാലിഡിറ്റി​യിലാണ് എത്തുന്നത്. അ‌തായത് ബേസ് പ്ലാൻ എന്ന് തീരുന്നോ അ‌ന്ന് ഈ ഡാറ്റ ബൂസ്റ്റർ പ്ലാനിന്റെയും വാലിഡിറ്റി തീരും. ഇതിനോടകം നിലവിലുള്ള 401 രൂപയുടെ ജിയോ എയർ​ഫൈബർ ഡാറ്റ ബൂസ്റ്റർ പാക്ക് ഉപയോക്താക്കൾക്ക് 1000GB ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

സിം കാർഡുകൾ വഴിയുള്ള 5G കണക്ഷനുകളെ ആശ്രയിച്ചാണ് ജിയോ എയർ​ഫൈബർ ഡി​വൈസ് പ്രവർത്തിക്കുന്നത്.
എയർ​ഫൈബർ കണക്ഷനായി ജിയോ ഒരു Wi-Fi 6 റൂട്ടർ നൽകും, ഇത് കുറഞ്ഞ ലേറ്റൻസി, വിശാലമായ കവറേജ്, ഉയർന്ന വേഗത എന്നിവ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നു. കേരളത്തിലടക്കം രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ജിയോ എയർ​ഫൈബർ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഈ ഇന്റർനെറ്റ് സംവിധാനം വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ട്. ഇപ്പോൾ എയർഫൈബർ ലഭ്യമായ നഗരങ്ങൾ ജിയോ വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജിയോയുടെ പ്രധാന എതിരാളിയായ എയർടെലും എയർ​ഫൈബർ സേവനം ആരംഭിച്ചിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്ന നഗരങ്ങളിൽ മാത്രമേ അ‌വരുടെ സേവനം ലഭ്യമായിട്ടുള്ളൂ.

Best Mobiles in India

English summary
Two new Jio AirFiber plans have been announced. These new Jio AirFiber data booster plans will be available at Rs 101 and Rs 251. The new AirFiber data booster plan for Rs 101 will offer 100GB data at the speed of the basic plan. Similarly, the Rs 251 Jio AirFiber data booster plan will offer 500GB of speed on the base plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X