ജിയോ 810 ജിബി ഡാറ്റ 420 ദിവസം വാലിഡിറ്റി, ബിഎസ്എന്‍എല്‍ 99 രൂപ 250ജിബി ഡാറ്റ!

Written By:

ടെലികോം രംഗത്ത് ഓഫര്‍ പിപ്ലവം സൃഷ്ടിച്ചാണ് ജിയോ രംഗപ്രവേശനം നടത്തിയത്. ജിയോ ആറു മാസമാണ് സൗജന്യ സേവനം നടത്തിയിരുന്നത്. എന്നാല്‍ ട്രായിയുടെ നിര്‍ദ്ദേശ പ്രകാരം ജിയോ സൗജന്യ ഓഫറുകള്‍ എല്ലാം തന്നെ നിര്‍ത്തലാക്കി. എന്നിരുന്നാലും ഉപഭോക്താക്കള്‍ക്ക് നല്ല രീതിയിലുളള ഓഫറുകളാണ് ജിയോ ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നത്.

3ജി ഉപഭോക്താക്കള്‍ക്കും 270ജിബി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നു!

ജിയോയുടെ ഏറ്റവും ഒടുവിലത്തെ ഓഫറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ 'ധന്‍ ധനാ ധന്‍' 309 പ്ലാന്‍

ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറിലെ 309 രൂപയുടെ പ്ലാനില്‍ 1ജിബി ഡാറ്റ പ്രതി ദിനം പ്രൈം ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നു. വാലിഡിറ്റി 84 ദിവസവുമാണ്. അങ്ങനെ 309 രൂപയുടെ റീച്ചാര്‍ജ്ജില്‍ 84 ജിബി ഡാറ്റ ലഭിക്കുന്നു. അടുത്ത ഇതേ റീച്ചാര്‍ജ്ജില്‍ 1ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു എന്നാല്‍ ഇതിന്റെ വാലിഡിറ്റി 28 ദിവസവുമായി കുറച്ചിരിക്കുന്നു. അതു കൊണ്ട് ജിയോയുടെ ആദ്യത്തെ റീച്ചാര്‍ജ്ജില്‍ 84 ദിവസത്തെ വാലിഡിറ്റി നീണ്ടു നില്‍ക്കുന്നു, അതായത് മൂന്നു മാസം.

ജിയോ 'ധന്‍ ധനാ ധന്‍' 509 പ്ലാന്‍

ജിയോയുടെ 509 രൂപയുടെ പ്ലാനില്‍ 2ജിബി 4ജി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും അണ്‍ലിമിറ്റഡ് എസ്എംഎസ്സും ലഭിക്കുന്നു. ഈ ഓഫറിന്റെ വാലിഡിറ്റി മൂന്നു മാസമാണ്. മൂന്നു മാസം കഴിഞ്ഞാല്‍ വീണ്ടും ഇതേ തുകയില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ മൂന്നു മാസം കൂടി വീണ്ടും വാലിഡിറ്റി ലഭിക്കുന്നു.

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്!

ജിയോ 9,999 പ്ലാന്‍

ജിയോയുടെ പുതിയ പ്ലാനാണ് 9,999 രൂപയുടേത്. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, 810 ജിബി 4ജി ഡാറ്റ (പ്രൈം ഉപഭോക്താക്കള്‍ക്ക്) വാലിഡിറ്റി 14 മാസം.

എന്നാല്‍ നോണ്‍-പ്രൈം ഉപഭോക്താക്കള്‍ക്ക് 750ജിബി 4ജി ഡാറ്റ 360 ദിവസം വാലിഡിറ്റിയില്‍ ലഭിക്കുന്നു.

 

ജിയോ ഡൗണ്‍ലോഡ് സ്പീഡ്

ഏറ്റവും ഒടുവില്‍ ജിയോയുടെ ശരാശരി ഡൗണ്‍ലോഡ് സ്പീഡ് 16.48 Mbps ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ആദിത്യ ബിര്‍ള ഗ്രൂപ്പ് ഐഡിയക്ക് 8.33Mbps സ്പീഡും ഭാരതി എയര്‍ടെല്ലിന് 7.66Mbsp സ്പീഡും വോഡാഫോണിന് 5.66 Mbps സ്പീഡും, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് 2.64 Mbps സപീഡുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 1

പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ തുടങ്ങുന്നത് 99 രൂപ മുതലാണ്. 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 250എംബി ഡാറ്റ ലഭിക്കുന്നതാണ്.

 

 

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 2

പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ രണ്ടാമത്തേത് 225 രൂപയുടെ റീച്ചാര്‍ജ്ജാണ്. ഇതില്‍ 1000എംബി ഡാറ്റയാണ് നല്‍കുന്നത്. ആദ്യം ഇതേ റീച്ചാര്‍ജ്ജില്‍ 200എംബി ഡാറ്റയായാരുന്നു നല്‍കിയിരുന്നത്.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍

 

 

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 3

325 രൂപയുടെ റീച്ചാര്‍ജ്ജ് പ്ലാനാണ് മൂന്നാമത്തെ പ്ലാന്‍. ഈ പ്ലാനില്‍ 2000എംബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനു മുന്‍പ് 250എംബി ഡാറ്റയായിരുന്നു നല്‍കിയിരുന്നത്.

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 4

നാലാമത്തെ പ്ലാന്‍ 525 രൂപയുടേതാണ്. ഇതില്‍ 500എംബി ഡാറ്റക്കു പകരം ഇപ്പോള്‍ 3000എംബി ഡാറ്റയാണ് നല്‍കുന്നത്.

 

 

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 5

ഏറ്റവും അവസാനത്തെ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 725 രൂപയുടേതാണ്. ഇതില്‍ നിങ്ങള്‍ക്ക് 1000എംബി ഡാറ്റക്കു പകരം 5000എംബി ഡാറ്റയാണ് നല്‍കുന്നത്.

എങ്ങനെ നിങ്ങള്‍ക്ക് സ്വന്തമായി ഒരു എയര്‍ കണ്ടീഷണര്‍ (AC)ഉണ്ടാക്കാം?

 

 

പ്രീപെയ്ഡ് പ്ലാനുകള്‍

349 രൂപയുടെ പ്ലാന്‍

ബിഎസ്എന്‍എല്‍ ന്റെ 349 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ചെയ്യാം. 2ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു കൂടതെ വാലിഡിറ്റി 28 ദിവസവും. ഇതില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ലഭിക്കുമെങ്കിലും കേരളത്തിനുളളിലെ നമ്പറിലേക്കു മാത്രമേ ലഭിക്കൂ.

 

 

333 രൂപയുടെ പ്ലാന്‍ (ട്രിപ്പിള്‍ ഏക്‌)

333 രൂപയുടെ പ്ലാനില്‍ 3ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. 90 ദിവസം വാലിഡിറ്റിയും. 270ജിബി ഡാറ്റയും.

 

 

395 രൂപയുടെ പ്ലാന്‍ (നെഹലെ പെര്‍ ദെഹലെ)

395 രൂപയുടെ പ്ലാനില്‍ 2ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. അതിനോടൊപ്പം തന്നെ ബിഎസ്എന്‍എല്‍ ടു ബിഎസ്എന്‍എല്‍ല്ലിലേക്ക് 3000 മിനിറ്റ് സൗജന്യ കോളുകളും ചെയ്യാം. ഓഫ്-നെറ്റ് കോളിങ്ങ് ആനുകൂല്യങ്ങളും 1800 മിനിറ്റ് മറ്റു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാവുന്നതാണ്.

നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കിയെന്ന് എങ്ങനെ അറിയാം?

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio, the company which is known for its aggressive plans has once again launched new plans at Rs. 309 and at Rs.509, under its Dhan Dhana Dhan offer in which the company is offering 1 GB and 2GB data for 84 days.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot