Home
News

ജിയോയ്ക്ക് ഒപ്പം തുടരാനാണോ തീരുമാനം, എങ്കിൽ മൂന്ന് മാസം മനസമാധാനം കിട്ടാൻ ഈ പ്ലാൻ ചെയ്യണം

ഇന്ത്യയിലെ സാധാരണക്കാരായ ടെലിക്കോം ഉപയോക്താക്കൾക്ക് ഇപ്പോൾ റീച്ചാർജ് എന്ന് ഓർക്കുമ്പോഴേ ചങ്കിടിക്കും. കാരണം സ്വകാര്യ ടെലിക്കോം കമ്പനികൾ എല്ലാം നിരക്ക് കൂട്ടിയിരിക്കുന്നു. നിരക്ക് വർധനയിൽ പ്രതിഷേധിച്ച് കുറഞ്ഞ നിരക്കിൽ റീച്ചാർജ് പ്ലാൻ ലഭ്യമാകുന്ന മറ്റേതെങ്കിലും കമ്പനിയിലേക്ക് മാറാം എന്ന് തീരുമാനിച്ചാൽ ആകെയുള്ള പ്രതിവിധി സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ആണ്. നിരക്ക് വർധന നടപ്പിലായതിന് പിന്നാലെ വലിയതോതിൽ വിവിധ സ്വകാര്യ ടെലിക്കോം കമ്പനികളിൽ നിന്ന് ഉപയോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്നുണ്ട്. എങ്കിലും പലർക്കും ബിഎസ്എൻഎല്ലിലേക്ക് പോകാൻ താൽപര്യമില്ല. 4ജി, 5ജി സേവനങ്ങളുടെ അ‌ഭാവമാണ് പലരെയും ബിഎസ്എൻഎല്ലിലേക്ക് മാറാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്.

ജിയോയിൽ തന്നെ തുടരാൻ തീരുമാനിക്കുന്ന ജിയോ വരിക്കാർക്ക് കുറഞ്ഞ ചെലവിൽ ​കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ചില വഴികൾ അ‌വിടിവിടെയായി തുറന്ന് കിടപ്പുണ്ട്. അ‌തിലെ പ്രധാന രക്ഷാ മാർഗമാണ് ജിലോ വാല്യൂ പ്ലാനുകൾ. ഡാറ്റ ആവശ്യം അ‌ധികം ഇല്ലാത്തവർക്ക് ഈ പ്ലാനുകൾ ഏറെ ഉപകാരപ്രദമാണ്.

ജിയോയ്ക്ക് ഒപ്പം തുടരാനാണോ തീരുമാനം, എങ്കിൽ മൂന്ന് മാസം മനസമാധാനം കിട്

എന്നാൽ ഡാറ്റ ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും ഈ പ്ലാനിനെ ആശ്രയിച്ച് മുന്നോട്ട് പോകാൻ സാധിക്കും. എങ്ങനെയെന്നാൽ പലർക്കും വീട്ടിലും ​ഓഫീസിലും ഇപ്പോൾ ​വൈ​ഫൈ സൗകര്യമുണ്ട്. വീട്ടിലെ ബ്രോഡ്ബാൻഡ് കണക്ഷന്റെ കാര്യം പറയുകയാണെങ്കിൽ എത്ര ഉപയോഗിച്ചാലും പലർക്കും ഡാറ്റ മിച്ചമാണ്. അ‌ങ്ങനെയുള്ളപ്പോൾ മൊ​ബൈൽ പ്ലാനും കൂടുതൽ പ്രതിദിന ഡാറ്റയുള്ളത് നോക്കി തെരഞ്ഞെടുക്കുന്നത് നഷ്ടക്കളിയാണ്.

അ‌തിനാൽ വീട്ടിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ളവർ അ‌ത്യാവശ്യം വീട്ടിന് പുറത്തുപോകുമ്പോൾ ഉപയോഗിക്കാൻ ആവശ്യമായ അ‌ളവിലുള്ള കുറഞ്ഞ ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ ​തെരഞ്ഞെടുക്കുന്നതാണ് ഉചിതം. കാരണം ഡാറ്റയുടെ അ‌ളവ് കുറയ്ക്കുന്നതിലൂടെ റീച്ചാർജ് നിരക്കിന്റെ വലിയൊരു ഭാരം ഒഴിവായിക്കിട്ടും. ഡാറ്റയ്ക്കും വാലിഡിറ്റിക്കും ആണ് എപ്പോഴും റീച്ചാർജ് പ്ലാനുകളിൽ നിരക്ക് കൂടുതലായി ചെലവാകുന്നത്.

ജിയോയ്ക്ക് ഒപ്പം തുടരാനാണോ തീരുമാനം, എങ്കിൽ മൂന്ന് മാസം മനസമാധാനം കിട്

ജിയോയുടെ വാല്യൂ പ്ലാനുകളിൽ 479 രൂപ നിരക്കിൽ എത്തുന്ന ഒരു പ്ലാനുണ്ട്. ഇത് 84 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. ഈ പ്ലാൻ ഡാറ്റ ആവശ്യം കുറവുള്ള ജിയോ വരിക്കാർക്കും വീട്ടിലും ഓഫീസിലും ​വൈ​ഫൈ ഡാറ്റയുള്ള ജിയോ വരിക്കാർക്കും ഏറെ അ‌നുയോജ്യമായ റീച്ചാർജ് ഓപ്ഷനാണ്.

കാരണം ഒരു തവണ റീച്ചാർജ് ചെയ്താൽ മൂന്ന് മാസത്തേക്ക് സമാധാനത്തോടെ ഇരിക്കാം. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 1000 എസ്എംഎസ്, മൊത്തം 6ജിബി ഡാറ്റ എന്നിവയാണ് ഈ 479 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ ചെലവിൽ 84 ദിവസ വാലിഡിറ്റി ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ ഗുണം.

ഇതിൽ ലഭ്യമാകുന്ന 6ജിബി ഡാറ്റ പോര എന്നുണ്ടെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ ജിയോയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ സഹായം തേടാനുള്ള സൗകര്യവും ഉണ്ട്. 479 രൂപയുടെ പ്ലാൻ കൂടാതെ മറ്റ് രണ്ട് പ്ലാനുകൾ കൂടി ജിയോയുടെ വാല്യൂ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്. ഇവ 189 രൂപ, 1899 രൂപ നിരക്കുകളിലാണ് എത്തുന്നത്.

ജിയോയ്ക്ക് ഒപ്പം തുടരാനാണോ തീരുമാനം, എങ്കിൽ മൂന്ന് മാസം മനസമാധാനം കിട്

189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 2ജിബി ഡാറ്റ, മൊത്തം 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലുള്ളത്. 1899 രൂപയുടെ വാല്യൂ പ്ലാൻ 336 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. ​ആകെ 24ജിബി ഡാറ്റ, 3600 എസ്എംഎസ്, അ‌ൺലിമിറ്റഡ് കോളിങ് എന്നിവ ഇതിൽ ലഭിക്കും. ഈ മൂന്ന് വാല്യൂ പ്ലാനുകളും ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Among Jio's value plans, there is a plan priced at Rs 479. It reaches a validity of 84 days. This plan is a very suitable recharge option for Jio subscribers with less data requirement and Jio subscribers with Wi-Fi data at home and office. This plan offers unlimited calling, a total of 1000 SMS and a total of 6GB data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X