ജിയോ വരിക്കാർക്ക് ഇനി ഇതേ വഴിയുള്ളൂ! അൺലിമിറ്റഡ് 5ജി കിട്ടാൻ ചെയ്യേണ്ടത് ഇതിലൊന്ന്...
ജിയോ, എയർടെൽ, വിഐ എന്നിവയുടെ ടെലിക്കോം നിരക്ക് വർധന നിലവിൽ വന്നിരിക്കുകയാണ്. ഇതുവരെ ലഭ്യമായിരുന്ന പ്ലാനുകളിൽ ഭൂരിഭാഗവും പൊളിച്ചുപണിയപ്പെട്ടിരിക്കുന്നു. ചില പ്ലാനുകൾ പൂർണ്ണമായി ഇല്ലാതാകുകയും ചെയ്തു. റീച്ചാർജ് പ്ലാൻ നിരക്ക് വർധനവിനൊപ്പം വരിക്കാരെ കാര്യമായി ബാധിക്കുന്ന മറ്റൊരു മാറ്റവും ഇപ്പോൾ നിലവിൽ വന്നിട്ടുണ്ട്. ഇതുവരെ 239 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ ജിയോ (Reliance Jio) അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ നൽകിയിരുന്നു. അതിനാൽ എത്ര കുറഞ്ഞ അളവിലുള്ള ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാൻ ആണെങ്കിലും ജിയോ 5ജി ലഭ്യമായ പ്രദേശത്തെ 5ജി ഫോണുള്ള വരിക്കാർക്ക് അൺലിമിറ്റഡായി 5ജി ഡാറ്റ ഉപയോഗിക്കാൻ സാധിച്ചിരുന്നു.
എന്നാൽ നിരക്ക് വർധിപ്പിച്ചത് കൂടാതെ ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ 2ജിബിക്കും അതിന് മുകളിലും പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ മാത്രമായി ഒതുക്കി. അതിനാൽ 2ജിബിക്ക് മുകളിൽ പ്രതിദിന ഡാറ്റയുള്ള പ്രീമിയം പ്ലാനുകൾ തെരഞ്ഞെടുക്കുന്ന ജിയോ വരിക്കാർക്ക് മാത്രമേ ഇനി അൺലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാൻ കഴിയൂ.

ടെലിക്കോം നിരക്കുകളും പ്ലാനുകളും അടിമുടി മാറിയതിനാൽ "ജിയോ വെൽക്കം ഓഫർ" പ്രകാരം ഇനി അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇവിടെ പരിചയപ്പെടുത്തുന്നതിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാൻ എത്തുന്നത് 349 രൂപ വിലയിലും കൂടിയ പ്ലാൻ എത്തുന്നത് 899 രൂപ വിലയിലും ആണ്.
അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ- 349 രൂപയുടെ ജിയോ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ ആണ് ഏറ്റവും കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുക. ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭിക്കും.

399 രൂപയുടെ ജിയോ പ്ലാൻ: 28 ദിവസ വാലിഡിറ്റി, ദിവസം 2.5GB ഡാറ്റ, 100 SMS, അൺലിമിറ്റഡ് കോളിങ് എന്നിവയ്ക്കൊപ്പം സൗജന്യ അൺലിമിറ്റഡ് 5G ഡാറ്റ ആക്സസ് ഈ പ്ലാനിൽ ലഭ്യമാകും. 449 രൂപയുടെ ജിയോ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റി, 3ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ. ഇതോടൊപ്പവും അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കും.
629 രൂപ, 719 രൂപ നിരക്കുകളിലുള്ള ജിയോ പ്രീപെയ്ഡ് പ്ലാനും അൺലിമിറ്റഡ് 5ജി ഡാറ്റ നൽകും. 629 രൂപയുടെ പ്ലാൻ:
56 ദിവസത്തെ വാലിഡിറ്റി, 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 719 രൂപ പ്ലാൻ: 70 ദിവസത്തെ വാലിഡിറ്റി, 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു.
749 രൂപയുജെ ജിയോ പ്ലാൻ: 72 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ 2GB പ്രതിദിന ഡാറ്റ, 20GB എക്സ്ട്രാ ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 SMS എന്നിവയും സൗജന്യ അൺലിമിറ്റഡ് 5G ഡാറ്റ ആക്‌സസും ലഭിക്കും. 859 രൂപയുടെ ജിയോ പ്ലാൻ: 84 ദിവസത്തെ വാലിഡിറ്റി, 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, 100SMS, സൗജന്യ അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവ ഈ പ്ലാനിലുണ്ട്.

899 രൂപയുടെ ജിയോ പ്ലാൻ: 90 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ 2GB പ്രതിദിന ഡാറ്റ, 20GB "എക്സ്ട്രാ" ഡാറ്റ (ആകെ 164GB), അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 SMS എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുക. അധിക ആനുകൂല്യങ്ങൾക്കൊപ്പം സൗജന്യ അൺലിമിറ്റഡ് 5G ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








