മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് ഇനി വെറും രണ്ടു ദിവസം: അറിയേണ്ടതെല്ലാം..!

|

മൊബൈല്‍ പോര്‍ട്ടബിലിറ്റി നിയമ (എംഎന്‍പി) ചട്ടങ്ങളില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ. നിലവിലുളള മൊബൈല്‍ ഫോണ്‍ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ സേവനദാദാവിനെ മാറ്റി മറ്റൊരു സേവനദാദാവിനെ സ്വീകരിക്കുന്നതാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി അഥവ എംഎന്‍പി.

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് ഇനി വെറും രണ്ടു ദിവസം: അറിയേണ്

ഓപ്പറേറ്റര്‍മാരുടെ നെറ്റ്‌വര്‍ക്ക് പെട്ടന്ന് പ്രവര്‍ത്തനരഹിതമാക്കുന്നതും സബ്‌സ്‌ക്രൈബര്‍മാരുടെ പ്രീപെയ്ഡ് ബാലന്‍സ് കൈമാറ്റം എന്നിവയടക്കമുളള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുമൊക്കെയാണ് വ്യാപകമായ പരാതികള്‍ ഉപയോക്താക്കള്‍ ഉന്നയിച്ചത്.

ട്രായി നവീകരിച്ച പുതിയ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമങ്ങള്‍ ചുവടെ കൊടുക്കുന്നു.

പോര്‍ട്ട് ചെയ്യാന്‍ രണ്ടു ദിവസം

പോര്‍ട്ട് ചെയ്യാന്‍ രണ്ടു ദിവസം

ടെലികോം സേവന മേഖലയ്ക്കുളളിലെ എല്ലാ പോര്‍ട്ട് ഔട്ട് അഭ്യര്‍ത്ഥനകള്‍ക്കും രണ്ടു ദിവസത്തെ ടൈംലൈനാണ് നിര്‍ദ്ദേശിക്കുന്നത്.

നാല് ദിവസമായി ചുരുക്കിയിരിക്കുന്നു

നാല് ദിവസമായി ചുരുക്കിയിരിക്കുന്നു

നെറ്റ്‌വര്‍ക്ക് സര്‍ക്കിളിനുളളിലുളള സേവനദാദാക്കള്‍ തമ്മില്‍ മൊബൈല്‍ നമ്പര്‍ കൈമാറുന്നതിനുളള കാലതാമസം ഇല്ലാതെ വരുന്നു. അതേ സമയം ജമ്മൂ-കാശ്മീര്‍, അസം, നോര്‍ത്ത് ഈസ്റ്റ് എന്നിവ ഒഴികെ രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും യുണീക് പോര്‍ട്ടിംഗ് കോഡിന്റെ കാലാവധി 15 ദിവസത്തില്‍ നിന്നും നാല് ദിവസമായി ചുരുക്കിയിട്ടുണ്ട്.

കോര്‍പ്പറേറ്റ് കണക്ഷനുകള്‍

കോര്‍പ്പറേറ്റ് കണക്ഷനുകള്‍

കോര്‍പ്പറേറ്റ് കണക്ഷനുകള്‍ പോര്‍ട്ട് ചെയ്യുന്നതിന് സ്വന്തം സര്‍ക്കിളിന് പുറത്തേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിനുമുളള നടപടികള്‍ നാല് ദിവസത്തിനുളളില്‍ പൂര്‍ത്തിയാകും. ഒറ്റ അനുമതി പത്രികയില്‍ പോര്‍ട്ട് ചെയ്യാവുന്ന നമ്പറുകളുടെ എണ്ണം 50ല്‍ നിന്നും 100 ആക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

10,000 രൂപ പിഴ

10,000 രൂപ പിഴ

പോര്‍ട്ടിംഗിന്റെ സമയത്ത് അഭ്യര്‍ത്ഥനയുടെ ഓരോ തെറ്റായ നിരസിക്കലും ആകര്‍ഷിക്കുകയും അതിന് 10,000 രൂപ വരെ പിഴ ഈടാക്കുന്നതുമാണ്. ഒപ്പം നിയമങ്ങള്‍ ലംഘിക്കുന്നതിന് ടെലികോം കമ്പനിക്ക് 500 രൂപ പിഴയും നല്‍കണം.

പഴയ ഓപ്പറേറ്റര്‍മാര്‍ പ്രസ്തുത നമ്പറിലേക്കുളള സേവനങ്ങള്‍ അവസാനിപ്പിച്ചാല്‍

പഴയ ഓപ്പറേറ്റര്‍മാര്‍ പ്രസ്തുത നമ്പറിലേക്കുളള സേവനങ്ങള്‍ അവസാനിപ്പിച്ചാല്‍

പഴയ ഓപ്പറേറ്റര്‍മാര്‍ പ്രസ്തുത നമ്പറിലേക്കുളള സേവനങ്ങള്‍ അവസാനിപ്പിച്ചാല്‍ ആ വിവരം എംഎന്‍പി സേവനദാദാവിന് അറിയിക്കുന്നു. ശേഷം പുതിയ ടെലികോം സേവനദാദാവിന് ആ നമ്പറില്‍ അവകാശം സ്ഥാപിക്കാനും ആവശ്യമായ സേവനങ്ങള്‍ നല്‍കി തുടങ്ങാനും സാധിക്കും. ഈ നടപടികള്‍ക്ക് ശേഷമേ നിങ്ങള്‍ക്ക് ലഭിച്ച പുതിയ സിംകാര്‍ഡ് ആക്ടിവേറ്റ് ആവുകയുളളൂ.

Best Mobiles in India

Read more about:
English summary
New Mobile Number Porting Rules By Trai

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X