നേത്രപരിശോധനയ്ക്കും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍

Posted By:

നിങ്ങള്‍ക്ക് കാഴ്ചക്കുറവുള്ളതായി തോന്നുന്നുണ്ടോ?. എങ്കില്‍ പരിശോധിക്കാന്‍ ആശുപത്രിയില്‍ പോയി സമയം കളയണ്ട, ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൈയിലുണ്ടെങ്കില്‍.

കണ്ണ് പരിശോധനയ്ക്ക് സഹായിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ ലണ്ടനിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് വികസിപ്പിച്ചുകഴിഞ്ഞു. പോര്‍ട്ടബിള്‍ ഐ എക്‌സാമിനേഷന്‍ കിറ്റ്(പീക്) എന്നാണ് ആപ്ലിക്കേഷന്‍ അറിയപ്പെടുന്നത്.

നേത്രപരിശോധനയ്ക്കും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍

ആശുപത്രികളില്‍ ഒരുകോടി രൂപയോളം ചെലവു വുരന്ന യന്ത്രങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന പരിശോധനയുടെ അതേ ഫലം പീക് ഉപയോഗിച്ച് നടത്തുമ്പോഴും ലഭിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 30000 രൂപയാണ് ഇതിന്റെ ചെലവ്.

സ്മാര്‍ട്ട്‌ഫോണ്‍ കാമറ ഉപയോഗിച്ച് കണ്ണ് സ്‌ക്രീനില്‍ പകര്‍ത്തിയാണ് പരിശോധന നടത്തുന്നത്. റെറ്റിനയുള്‍പ്പെടെയുള്ള കണ്ണിന്റെ ഭാഗങ്ങള്‍ പരിശോധിക്കാനും തിമിരവും ഡയബറ്റിക് റെറ്റിനോപ്പതിയടക്കമുള്ള രോഗങ്ങള്‍ കെണ്ടത്താനും ആപ്ലിക്കേഷനു സാധിക്കും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

വേണമെങ്കില്‍ പരിശോധനാഫലം ജി.പി.എസിലൂടെ ആശുപത്രികളിലേക്കയച്ച് നിര്‍ദേശം തേടാനും കഴിയും. മികച്ച കാമറയും ഹൈ റെസല്യൂഷന്‍ ഡിസ്‌പ്ലെയുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ഒഫ്താല്‍മിക് ഡയഗണോസ്റ്റിക് ടെസ്റ്റ് പോലും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നടത്താനാവും.

കെനിയയില്‍ ഇതുപയോഗിച്ച് നടത്തിയ പരിശോധനയില്‍ ആയിരത്തോളം പേര്‍ക്ക് തിമിരം കണ്ടെത്തിയതായി ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത ഡോക്ടര്‍മാര്‍ അറിയിച്ചു.

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot