മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കുറയ്ക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍; നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

Posted By:

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കുറയ്ക്കാന്‍ ടെലികോം മന്ത്രാലയം പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം ആറുമിനിറ്റു സമയം ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പുറത്തുവരുന്ന റേഡിയേഷന്റെ അളവ് 1.6 വാട്ട്/കിലോയില്‍ കുടാന്‍ പാടില്ല.

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കുറയ്ക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇന്ത്യയില്‍ നിര്‍മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഫോണുകള്‍ക്കും ഇതു ബാധകമാണ്. അതേസമയം പഴയ സ്‌റ്റോക്കുകള്‍ക്ക് ഇത് ബാധകമല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും റേഡിയേഷന്റെ അളവ് രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

പുതിയ മാനദണ്ഡം പ്രഖ്യാപിച്ചതിലൂടെ മൊബൈല്‍ ഫോണ്‍ റേഡിയേഷന്റെ കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്ന ചുരുങ്ങിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടും.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot