പേശികളുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ഉപകരണം; സ്മാര്‍ട്ട് വസ്ത്രങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് ശാസ്ത്രലോകം

|

മനുഷ്യപേശികളിലെ വൈദ്യുത പ്രവര്‍ത്തനം മനസ്സിലാക്കി അവയെ സിഗ്നലുകളാക്കി മാറ്റാന്‍ സഹായിക്കുന്ന ഉപകരണം റഷ്യന്‍ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്തു. ഇത് സ്മാര്‍ട്ട് വസ്ത്രങ്ങളുടെയും കൃത്രിമ അവയവങ്ങളുടെയും നിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയും. Myo Interface എന്ന് പേരിട്ടിരിക്കുന്ന ഉപകരണം കൈകളിലെ പേശികളില്‍ നടക്കുന്ന വൈദ്യുത പ്രവര്‍ത്തനം മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് വികസിപ്പിച്ചെടുത്തത്.

 
പേശികളുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ഉപകരണം;  സ്മാര്‍ട്ട് വസ്ത്രങ്ങള

ഗ്രീക്ക് ഭാഷയില്‍ പേശികള്‍ക്ക് Myo എന്നാണ് പേര്. ഉപകരണത്തിലെ ഇലക്ട്രോഡുകള്‍ പേശികളിലെ ഇലക്ട്രോമയോഗ്രാഫിക് സിഗ്നലുകള്‍ മനസ്സിലാക്കി അത് ഇന്റര്‍ഫേസിലേക്ക് അയക്കുന്നു. പ്രോഗ്രാമുകളുടെ സഹായത്തോടെ ചലനങ്ങള്‍ തിരിച്ചറിയാന്‍ ഇന്റര്‍ഫേസിന് കഴിയും.

വ്യായാമ ഉപകരണങ്ങള്‍, കായിക താരങ്ങള്‍ക്ക് വേണ്ട സ്മാര്‍ട്ട് വസ്ത്രങ്ങള്‍ കൃത്രിമ കൈകള്‍ മുതലായവ വികസിപ്പിച്ചെടുക്കാന്‍ ഇത് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. സ്മാര്‍ട്ട് വസ്ത്രങ്ങള്‍ക്ക് ഇസിജി, ശാരീരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് സൂചനകങ്ങള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്താന്‍ സാധിക്കും. സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട്ഹൗസ് സംവിധാനങ്ങള്‍ എന്നിവയുടെ റിമോട്ട് കണ്‍ട്രോളായും ഇത് ഉപയോഗിക്കാനാകും.

ഉയര്‍ന്ന കൃത്യതയും വേഗതായര്‍ന്ന പ്രവര്‍ത്തനവുമാണ് ഈ ഉപകരണത്തിന്റെ മറ്റ് പ്രത്യേകതകള്‍. വ്യത്യസ്തമാര്‍ന്ന നിരവധി പ്രോഗ്രാമുകള്‍ ഉപയോഗിക്കാനും ഇതിന് കഴിയും.

Myo Interface പ്രയോജനപ്പെടുത്തി കൃത്രിമ കൈകളുടെ നിയന്ത്രണ സംവിധാനവും വിര്‍ച്വല്‍ ആന്റ് ഓഗ്മെന്റഡ് റിയാലിറ്റി മൂവ്‌മെന്റ് ട്രാക്കിംഗ് സിസ്റ്റവും വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യന്‍ ഗവേഷക സംഘം.

ഉപയോക്താവിന്റെ സമ്മതപ്രകാരം മാത്രമേ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് അംഗങ്ങളാക്കാവൂവെന്ന് സര്‍ക്കാര്‍ഉപയോക്താവിന്റെ സമ്മതപ്രകാരം മാത്രമേ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് അംഗങ്ങളാക്കാവൂവെന്ന് സര്‍ക്കാര്‍

Best Mobiles in India

Read more about:
English summary
New muscle reading device to aid in creating smart clothes

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X