Home
News

നത്തിങ് ആരാധകരേ... പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ സമയമായി; ഇതാ ഈ ദിവസം കുറിച്ചുവച്ചോ

ഒരു ​കൈയിലെ വിരലുകൾ കെണ്ട് എണ്ണാവുന്നത്ര മാത്രം സ്മാർട്ട്ഫോണേ നത്തിങ് (Nothing Phone) ഇറക്കിയിട്ടുള്ളൂ. പക്ഷേ സ്മാർട്ട്ഫോൺ പ്രേമികളുടെ ശ്രദ്ധ നേടാൻ നത്തിങ്ങിന് ആദ്യ ഫോൺ തന്നെ ധാരാളമായിരുന്നു. ആദ്യ ഹിറ്റിന്റെ തുടർച്ചയായി നത്തിങ് 2, നത്തിങ് 2എ, നത്തിങ് 2എ പ്ലസ് എന്നീ മോഡലുകളും വിപണിയിൽ എത്തി. ഇപ്പോൾ ഇക്കൂട്ടത്തിലേക്ക് പുതിയൊരു സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കാൻ നത്തിങ് തയാറെടുത്തിരിക്കുന്നു എന്ന വാർത്ത പുറത്തുവന്നിരിക്കുന്നു. മാർച്ച് 4ന് ആഗോള തലത്തിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്ന് നത്തിങ് ​ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിരിക്കുന്നു.

നത്തിങ് ഫോൺ 2ന്റെ പിൻഗാമിയായി നത്തിങ് ഫോൺ 3 അ‌ല്ലെങ്കിൽ നത്തിങ് 2എയുടെ പിൻഗാമിയായി നത്തിങ് ഫോൺ 3എ എന്നീ മോഡലുകളിൽ ഒന്നാകും നത്തിങ് മാർച്ച് നാലിന് അ‌വതരിപ്പിക്കുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. "പവർ ഇൻ പെർസ്പെക്റ്റീവ്" എന്ന ക്യാപ്ഷനോട് കൂടിയാണ് മാർച്ച് നാലിലെ ലോഞ്ചിന്റെ വിവരം നത്തിങ് സൂചിപ്പിച്ചിരിക്കുന്നത്.

നത്തിങ് ആരാധകരേ... പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ സമയമായി

മാർച്ച് നാലാം തീയതി 10 മണിക്ക് ആഗോള തലത്തിൽ പുതിയ നത്തിങ് ഫോൺ ലോഞ്ച് ചെയ്യും. ഇന്ത്യയിലും ഇതോടൊപ്പം ഈ ഫോൺ അ‌വതരിപ്പിക്കപ്പെടും. പുനർ രൂപകൽപ്പന ചെയ്ത ക്യാമറ യൂണിറ്റിന്റെ സൂചനയും ലോഞ്ച് തിയതിക്കൊപ്പമുള്ള ടീസറിൽ നത്തിങ് വെളിപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പുതിയ ഫോൺ വരാൻ പോകുന്നത്.

അ‌തേപോലെ 8ജിബി റാം ഓപ്ഷൻ ഇതിൽ ഉണ്ടാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 12ജിബി റാം ഓപ്ഷനും ഇതോടൊപ്പം എത്താൻ സാധ്യതയുണ്ടെന്ന് ചില ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ക്യാമറയുടെ കാര്യത്തിൽ നത്തിങ് ഫോൺ ഇത്തവണ വൻ മാറ്റം കൊണ്ടുവരും എന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നുണ്ട്. ടീസറും ആ സൂചന നൽകുന്നുണ്ട്.

വരാൻ പോകുന്ന നത്തിങ് ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത് എന്നും അ‌തിൽ ഒരു പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. ഇതാദ്യമായിട്ടാകും ഒരു നത്തിങ് ഫോണിൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ ഇടംപിടിക്കുന്നത്. കൂടാതെ നത്തിങ് ഫോണിൽ ആദ്യമായി ഡ്യുവൽ നാനോ-സിം അല്ലെങ്കിൽ eSIM + നാനോ-സിം പിന്തുണ ഉണ്ടാകുമെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.

മാർച്ച് നാലിന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:30 ന് ആണ് നത്തിങ് ലോഞ്ച് ഇവന്റ് സജ്ജീകരിച്ചിരിക്കുന്നത്. വരാൻ പോകുന്ന ഫോണിനെപ്പറ്റി നിലവിൽ നത്തിങ് അ‌ധികം വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ ലോഞ്ച് വരെ പുതിയ ഫോൺ സംബന്ധിച്ച ചർച്ചകൾ സജീവമാക്കി നിർത്തുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഈ ഫോണിനെ സംബന്ധിച്ച ഫീച്ചറുകളും മറ്റ് ഡീറ്റെയിൽസും ഒന്നൊന്നായി പുറത്തുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

നിലവിൽ നത്തിങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ എന്ന് പറയാവുന്നത് നത്തിങ് ഫോൺ 2 ആണ്. മുൻ മോഡലുകളുടെ ലോഞ്ച് ടൈംലൈൻ പരിശോധിക്കുമ്പോൾ, ഇനി അ‌വതരിപ്പിക്കാൻ പോകുന്നത് നത്തിങ് ഫോൺ 3 ആണ് എന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ, കഴിഞ്ഞ വർഷം ബെഞ്ച്മാർക്കിൽ നത്തിംഗ് ഫോൺ A059 പ്രത്യക്ഷപ്പെട്ടിരുന്നു, ഇത് നത്തിംഗ് ഫോൺ 3a ആയിരിക്കാമെന്നും പറയപ്പെടുന്നുണ്ട്.

ഇത്തരമൊരു ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ വരാൻ പോകുന്നത് ഏത് നത്തിങ് ഫോൺ ആണ് എന്നത് ഇതുവരെ ഉറപ്പിക്കാനായിട്ടില്ല. വരും ദിവസങ്ങളിൽ കമ്പനിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ഡീറ്റെയിൽസ് പുറത്തുവിട്ടാൽ മാത്രമേ നത്തിങ് 3 ആണോ നത്തിങ് 3എ ആണോ വരുന്നത് എന്ന് ഉറപ്പിക്കാനാകൂ. ഇക്കാര്യത്തിൽ പ്രമുഖ ടിപ്സ്റ്റർമാർ വരെ ആശയക്കുഴപ്പത്തിലാണ്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് പുതിയ നത്തിങ് ഫോൺ വിൽപ്പനയ്ക്കെത്തുകയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
The company will launch the new Nothing smartphone in March. The company revealed the "Power in Perspective" event on March 4. The teaser shows camera cut-outs that hint at a triple camera setup for the upcoming phone. The Nothing launch event on March 4 is set for 3:30 PM IST.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X