Home
News

മാറ്റം നല്ലതാണെങ്കിൽ ഇതും നല്ലതാണ്! ഫാസ്ടാഗുകൾക്ക് പുതിയ നിയന്ത്രണങ്ങൾ

നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (National Payments Corporation of India - എൻപിസിഐ ) പ്രഖ്യാപിച്ചത് പോലെ ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനമായ ഫാസ്ടാഗുകൾക്ക് ആയുള്ള പുതിയ നിയന്ത്രണങ്ങൾ 2024 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യയിൽ ഉടനീളമുള്ള ദശലക്ഷക്കണക്കിന് ഫാസ്ടാഗ് ഉപയോക്താക്കളെ സ്വാധീനിക്കുന്ന, സിസ്റ്റത്തിൻ്റെ കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കാനാണ് ഈ മാറ്റങ്ങൾ ലക്ഷ്യമിടുന്നത്. ഫാസ്ടാഗ് നിയമങ്ങളും സമയപരിധികളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പുതിയ ഫാസ്ടാഗ് നിയമങ്ങളെ കുറിച്ചാണ് ഈ ലേഖനം സംസാരിക്കുന്നത്.

നേരത്തെ പറഞ്ഞത് പോലെ ഈ പുതിയ നിയമങ്ങളിലെ ഏറ്റവും നിർണായകമായ സമയപരിധി 2024 ഒക്ടോബർ 31 ആണ്. ഈ തീയതിയിൽ, മൂന്ന് മുതൽ അഞ്ച് വർഷം വരെ ഇഷ്യൂ ചെയ്ത എല്ലാ ഫാസ്ടാഗുകളും അപ്ഡേറ്റ് ചെയ്ത നോ യുവർ കസ്റ്റമർ ( കെവൈസി ) നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കണം.

ഫാസ്ടാഗുകൾക്ക് പുതിയ നിയന്ത്രണങ്ങൾ

കൂടാതെ, അഞ്ച് വർഷത്തിലേറെ പഴക്കമുള്ള ഫാസ്ടാഗുകൾ പൂർണ്ണമായും മാറ്റിസ്ഥാപിക്കേണ്ടതാണ്. ഓഗസ്റ്റ് 1 മുതൽ, എല്ലാ ഫാസ്‌ടാഗുകളും വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ നമ്പറുമായും ഷാസി നമ്പറുമായും ലിങ്ക് ചെയ്‌തിരിക്കണം. പുതിയ വാഹന ഉടമകൾ വാങ്ങി 90 ദിവസത്തിന് ഉള്ളിൽ രജിസ്‌ട്രേഷൻ നമ്പർ അപ്‌ഡേറ്റ് ചെയ്യണം.

ഫാസ്ടാഗ് ദാതാക്കൾക്കുള്ള അധിക നടപടികൾ: നിരവധി അധിക നടപടികൾ നടപ്പിലാക്കാൻ ഫാസ്ടാഗ് ദാതാക്കൾ ഇപ്പോൾ നിർബന്ധിതരാകുന്നു. കൃത്യമായ വാഹന വിവരങ്ങൾ ഉപയോഗിച്ച് അവർ അവരുടെ ഡാറ്റാബേസുകൾ പരിശോധിച്ച് അപ്‌ഡേറ്റ് ചെയ്യണം. എളുപ്പം തിരിച്ചറിയുന്നതിനായി വാഹനത്തിൻ്റെ മുൻവശത്തെയും സൈഡ് വശങ്ങളിലെയും വ്യക്തമായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യണം. മെച്ചപ്പെട്ട ആശയവിനിമയത്തിനായി ഓരോ ഫാസ്‌റ്റാഗും ഒരു മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ഫാസ്ടാഗ് ഉപയോക്താക്കളെ ബാധിക്കുന്നു പുതിയ നിയമങ്ങൾ: ഫാസ്‌ടാഗ് ഉപയോക്താക്കളെ, പ്രത്യേകിച്ച് പഴയ വാഹനങ്ങളോ ഫാസ്‌ടാഗുകളോ ഉള്ളവരെ പുതിയ നിയമങ്ങൾ കാര്യമായി ബാധിക്കും. ഈ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് ടോൾ പ്ലാസകളിലെ അസൗകര്യങ്ങൾക്കും സർവീസ് സസ്പെൻഷനുകൾക്കും കാരണമായേക്കാം. തടസ്സങ്ങൾ ഒഴിവാക്കാൻ, വാഹന ഉടമകൾ ഉടൻ ഈ കാര്യങ്ങൾ ചെയ്യാൻ നിർദ്ദേശിക്കുന്നു.

വാഹന ഉടമകൾക്കുള്ള നടപടികൾ: വാഹന ഉടമകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരവധി നടപടികൾ കൈക്കൊള്ളണം: ആദ്യത്തേത് നിങ്ങളുടെ ഫാസ്ടാഗ് ഇഷ്യു ചെയ്ത തീയതി പരിശോധിക്കുക എന്നതാണ്. മറ്റൊന്ന് നിങ്ങളുടെ ടാഗിന് 3 മുതൽ 5 വയസ്സ് വരെ പ്രായമുണ്ടെങ്കിൽ, ഒക്ടോബർ 31ന് മുമ്പ് KYC അപ്‌ഡേറ്റ് പൂർത്തിയാക്കുക.

3.5 വർഷത്തിൽ ഏറെ പഴക്കമുള്ള ടാഗുകൾ മാറ്റി സ്ഥാപിക്കുക. നിങ്ങളുടെ വാഹനത്തിൻ്റെ രജിസ്ട്രേഷനുമായും ഷാസി നമ്പറുകളുമായും നിങ്ങളുടെ ഫാസ്ടാഗ് ലിങ്ക് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കുക. കൂടാതെ, പുതിയ വാഹന ഉടമകൾ അവരുടെ രജിസ്ട്രേഷൻ വിശദാംശങ്ങൾ 90 ദിവസത്തിന് ഉള്ളിൽ അപ്ഡേറ്റ് ചെയ്യണം.

സമയപരിധി അടുക്കുമ്പോൾ, ആവശ്യമായ അപ്‌ഡേറ്റുകൾക്ക് ആയി ഫാസ്‌ടാഗ് സേവന ദാതാക്കൾ ഉപഭോക്താക്കളെ സമീപിക്കും എന്ന് പ്രതീക്ഷിക്കുന്നു. അതേ സമയം, ടോൾ പ്ലാസകളിൽ തടസ്സമില്ലാത്ത സേവനത്തിന് ആയി ഈ പുതിയ ആവശ്യകതകൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് വാഹന ഉടമകളുടെ കടമ ആണ്. അത് ചെയ്യാതിരിക്കരുത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
As announced by the National Payments Corporation of India, the new regulations for FASTags, an electronic toll collection system, will come into effect from today (August 1, 2024). These changes are aimed at increasing the efficiency and security of the system, impacting millions of FASTag users across India. It is essential to know FASTag rules and deadlines. This article talks about the new FASTag rules.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X