Home
News

ഫോൺ ഉള്ളവർ ശ്രദ്ധിക്കുക, ഡിസംബർ 1 മുതൽ സിം കാർഡ് വാങ്ങാൻ പുതിയ നിയമം; തെറ്റിച്ചാൽ 10 ലക്ഷം പിഴ!

രാജ്യത്തെ ​സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യം മുൻനിർത്തി, സിം വാങ്ങുന്നതിനും വിൽക്കുന്നതിനും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും എന്ന് റിപ്പോർട്ട്. ഈ തീയതി മുതൽ സിം വാങ്ങാനും വിൽക്കാനും പുതിയ നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരും.

നേരത്തെ ഒക്ടോബർ 1 മുതൽ ഈ നിയമം നടപ്പിലാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് സർക്കാർ രണ്ട് മാസത്തേക്ക് മാറ്റിവച്ചു. ഇപ്പോൾ ഡിസംബർ 1 മുതൽ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ നടപടികൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ട്.

ഡിസംബർ 1 മുതൽ സിം കാർഡ് വാങ്ങാൻ പുതിയ നിയമം

പുതിയ സിം വാങ്ങാൻ ഉദ്ദേശിക്കുന്നവരും വിൽക്കാൻ ഉദ്ദേശിക്കുന്നവരും പുതിയ നിയമങ്ങളെപ്പറ്റി അ‌റിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം നിയമം തെറ്റിച്ചാൽ 10 ലക്ഷം വരെ പിഴയും അ‌ല്ലെങ്കിൽ തടവും അ‌നുഭവിക്കേണ്ടിവരും. വ്യാജ സിമ്മുകൾ വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കർശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയിൽ നടക്കുന്ന തട്ടിപ്പുകളിൽ ഭൂരിഭാഗവും വ്യാജ സിം കാർഡുകൾ ഉപയോഗിച്ചാണ് ആസൂത്രണം ചെയ്യുന്നത്. സിം കാർഡ് വളരെ എളുപ്പത്തിൽ ആർക്കും കിട്ടും എന്നത് ക്രിമിനൽ പ്രവൃത്തികൾക്ക് ആക്കം കൂട്ടുന്നു എന്നാണ് സർക്കാരിന്റെ നിഗമനം. ഇത് കണക്കിലെടുത്താണ് ടെലിക്കോം മേഖല കേന്ദ്രീകരിച്ചുള്ള ശുദ്ധീകരണ നടപടികൾക്ക് ടെലിക്കോം മന്ത്രാലയം മുന്നിട്ടിറങ്ങിയത്.

ഡിസംബർ 1 മുതൽ സിം കാർഡ് വാങ്ങാൻ പുതിയ നിയമം

രാജ്യത്ത് ഏതാണ്ട് 10 ലക്ഷം സിം ഡീലർമാർ ഉണ്ടെന്നും അവർക്ക് പോലീസ് വെരിഫിക്കേഷന് മതിയായ സമയം നൽകുമെന്നും പുതിയ നിമയം സംബന്ധിച്ച് വിശദീകരിക്കവേ ടെലിക്കോം മന്ത്രി അ‌ശ്വിനി ​വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സമയം അ‌നുവദിക്കാനാകാം നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് രണ്ട് മാസത്തേക്ക് നീട്ടിവച്ചത് എന്ന് കരുതപ്പെടുന്നു.

സിം ഡീലർമാർക്ക് പരിശോധന കർശനമാക്കുകയും ഇതോടൊപ്പം ബൾക്ക് സിം വിൽപ്പന തടയുകയും ചെയ്താൽ വ്യാജ സിം കാർഡുകൾ കുറയുമെന്ന് സർക്കാർ കരുതുന്നു. ബൾക്ക് കണക്ഷനുകൾ നൽകുന്നത് നിർത്തിയതിന് പകരം ബിസിനസ് കണക്ഷനെന്ന പുതിയ ആശയം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞിരുന്നു. 2023 ഡിസംബർ 1 മുതൽ സിം കാർഡ് വിൽപ്പനയിൽ വരുന്ന പ്രധാന മാറ്റങ്ങൾ പരിചയപ്പെടാം.

സിം ഡീലർ പരിശോധന: ഡിസംബർ 1 മുതൽ എല്ലാ സിം കാർഡ് ഡീലർമാർക്കും സർക്കാർ പോലീസ് ​വെരിഫിക്കേഷൻ നിർബന്ധമാക്കും. സിം വിൽക്കുന്നതിനുള്ള രജിസ്ട്രേഷന് പൊലീസ് വെരിഫിക്കേഷൻ ഉറപ്പാക്കേണ്ടത് ടെലിക്കോം കമ്പനികളുടെ ഉത്തരവാദിത്തമാണ്. മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഡീലർമാർക്ക് 10 ലക്ഷം രൂപ പിഴ ചുമത്തും.

ബൾക്ക് സിം കാർഡ് വിതരണം: പുതിയ നിയമങ്ങൾ പ്രകാരം സിം കാർഡുകൾ ബൾക്ക് ഇഷ്യു ചെയ്യുന്നത് തടയും. ഒരു ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികൾക്ക് സിം കാർഡുകൾ ബൾക്കായി സ്വന്തമാക്കാൻ കഴിയൂ. എങ്കിലും ഉപയോക്താക്കൾക്ക് പഴയതുപോലെ ഒരു ഐഡിയിൽ 9 സിം കാർഡുകൾ വരെ ലഭിക്കും.

ഡെമോഗ്രാഫിക് ഡാറ്റ ശേഖരണം: നിലവിലുള്ള നമ്പറുകൾക്കായി സിം കാർഡുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക്, ആധാർ സ്കാനിംഗും ഡെമോഗ്രാഫിക് ഡാറ്റ ശേഖരണവും നിർബന്ധമാക്കും. സിം കാർഡ് ഡീആക്ടിവേറ്റ് ചെയ്യൽ: പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിന് ശേഷം, ഒരു സിം കാർഡ് ഡീആക്ടീവ് ചെയ്ത്, 90 ദിവസത്തെ കാലയളവിന് ശേഷം മാത്രമേ ആ നമ്പർ മറ്റൊരാൾക്ക് നൽകൂ.

പിഴ: പുതിയ നിയമങ്ങൾ പ്രകാരം, സിം വിൽക്കുന്ന ഡീലർമാർ നവംബർ 30-നകം രജിസ്റ്റർ ചെയ്യണം. നിയമ ലംഘനം നടത്തിയാൽ 10 ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ നടപടികൾ വിജയിച്ചാൽ രാജ്യത്തെ ​സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
From December 1, buying and selling SIMs will have to follow new regulations. Inspections for SIM dealers will be tightened and bulk SIM sales will also be banned. Under the new rules, dealers selling SIMs have to register by November 30. Violation of the law can result in a fine of up to Rs 10 lakh and imprisonment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X